Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: അവനാവും ഡല്‍ഹിയുടെ തുറുപ്പുചീട്ട്, ഏറെ കളികള്‍ ജയിപ്പിക്കുമെന്ന് പോണ്ടിങ്

pont

മെല്‍ബണ്‍: ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി ലേലത്തില്‍ മികച്ച ചില താരങ്ങളെ കൊണ്ടു വന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ കന്നിക്കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. ലേലത്തില്‍ പുതുതായെത്തിയ ഓസീസ് വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരിയായിരിക്കും അടുത്ത ഐപിഎല്ലില്‍ടീമിന്റെ തുറുപ്പുചീട്ടെന്നു കോച്ച് റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ലീഗില്‍ കാരി 24 പന്തില്‍ 55 റണ്‍സുമായി കസറിയതിനു പിന്നാലെയാണ് പോണ്ടിങ് ഇക്കാര്യം പറഞ്ഞത്. മല്‍സരത്തില്‍ നാലാനമായി ഇറങ്ങിയാണ് കാരി തകര്‍പ്പന്‍ പ്രകടനം നടത്തിയത്.

ഇപ്പോള്‍ കളിക്കുന്ന പുതിയ റോളില്‍ കാരി മികച്ച പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലില്‍ ഡല്‍ഹിക്കായും ഇതേ പ്രകടനം അദ്ദേഹത്തിന് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും താന്‍ വിശ്വസിക്കുന്നതായി പോണ്ടിങ് വ്യക്തമാക്കി. സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരമാണ് കാരി. വളരെ ബുദ്ധിശാലിയായ ബാറ്റ്‌സ്മാനും കൂടിയാണ് അദ്ദേഹം. പുതിയ സീസണില്‍ ഡല്‍ഹിയെ ഒട്ടേറെ മല്‍സരങ്ങളില്‍ ജയിപ്പിക്കാന്‍ കാരിക്കു സാധിക്കുമെന്നും പോണ്ടിങ് വിശദമാക്കി. നിലവില്‍ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. പന്തിനു പരിക്കേല്‍ക്കുകയാണെങ്കില്‍ കാരി തന്നെയാവും വിക്കറ്റ് കീപ്പറെന്നും അദ്ദേഹം പറഞ്ഞു.

carey

ഇതാദ്യമായാണ് കാരി ഐപിഎല്ലിന്റെ ഭാഗമാവുന്നത്. വളരെ ആവേശത്തോടെയാണ് ഐപിഎല്ലിലെ അരങ്ങേറ്റത്തിനായി താന്‍ കാത്തിരിക്കുന്നതെന്നു നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. തീര്‍ച്ചയായും കളിക്കണമെന്നു ആഗ്രഹിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ബിഗ് ബാഷ് ലീഗിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടൂര്‍ണമെന്റായി ഐപിഎല്‍ മാറിക്കിഞ്ഞെന്നും ഓസീസ് താരം മനസ്സ് തുറന്നിരുന്നു.

Story first published: Tuesday, December 24, 2019, 15:35 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+