സര്‍ഫ്രാസിനെ പുറത്താക്കണം!! ആവശ്യപ്പെട്ടത് പാക് കോച്ച്, പകരം ഇവര്‍ വരട്ടെ
കറാച്ചി: ലോകകപ്പില്‍ പാകിസ്താന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായ ശേഷം ആരാധകരുടെയും മുന്‍ താരങ്ങളുടെയും ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും ഏറെ ക്രൂശിക്കപ്പെട്ടിരുന്നു. ലോകകപ്പിനു ശേഷം തലപ്പത്തു ചില മാറ്റങ്ങള്‍ക്കു തയ്യാറെടുക്കുകയാണ് പാകിസ്താന്‍. പാക് കോച്ചായ മിക്കി ആര്‍തര്‍ ചില നിര്‍ദേശങ്ങള്‍ പിസിബിക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ടീമിന്റെ നായകസ്ഥാനത്തു നിന്നു സര്‍ഫ്രാസിനെ നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. സര്‍ഫ്രാസിനു പകരം ഷദാബ് ഖാനെ ടീമിന്റെ ക്യാപ്റ്റനാക്കണമെന്നാണ് ആര്‍തറുടെ നിര്‍ദേശം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഷദാബും ടെസ്റ്റില്‍ ബാബര്‍ അസമും ക്യാപ്റ്റനായി വരണമെന്നാണ് ആര്‍തര്‍ പിസിബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോകകപ്പുള്‍പ്പെടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ടീമിന്റെ പ്രകടനമാണ് പിസിബിയുടെ ബുധനാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായക യോഗത്തില്‍ ചര്‍ച്ചാ വിഷയമാവുക. സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചില നെഗറ്റീവ് കാര്യങ്ങള്‍ പിസിബി അംഗങ്ങളെ ആര്‍തര്‍ അറിയിച്ചിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. പാക് ടീമിനൊപ്പം തനിക്കു രണ്ടു വര്‍ഷങ്ങള്‍ കൂടി നല്‍കണമെന്നും പിസിബി ആഗ്രഹിക്കുന്നതു പോലെയുള്ള റിസല്‍റ്റുകള്‍ നല്‍കാന്‍ തനിക്കാവുമെന്നും ആര്‍തര്‍ കമ്മിറ്റിക്കു ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications