Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെയ്‌നിന്റെ കസേര ആരും മോഹിക്കേണ്ട... ഓസീസ് ക്യാപ്റ്റനായി തുടരും, അതു വരെ മാറ്റില്ലെന്ന് കോച്ച്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നു ടിം പെയിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കി. 2021ല്‍ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വരെ പെയ്ന്‍ തന്നെ ടീമിനെ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ ഫോമിന്റെയും പോയിന്റ് പട്ടികയുടെയും അടിസ്ഥാനത്തില്‍ ഫൈനലില്‍ ഏറ്റുമുട്ടാന്‍ സാധ്യതയുള്ള ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ്.

paine

ടെസ്റ്റ് ടീമിന്റെ നായകനായി യുവ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ വീണ്ടും നിയമിക്കണമെന്നും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പെയ്‌നിനെ ഒഴിവാക്കി അലെക്‌സ് കാരിയെ കളിപ്പിക്കണമെന്നും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണുള്‍പ്പെടെ ചില മുന്‍ ഓസീസ് താരങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പന്ത് ചുരണ്ടല്‍ സംഭവവുമായി ബന്ധപ്പെട്ടു സ്മിത്തിന് വിലക്ക് വന്നതോടെയാണ് പെയ്‌നിനെ നായകസ്ഥാനമേല്‍പ്പിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചോടെ സ്മിത്തിന്റെ എല്ലാ വിലക്കുകളും അവസാനിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് വോണടക്കം ചില മുന്‍ താരങ്ങള്‍ സ്മിത്തിനെ പിന്തുണച്ചത്.

എന്നാല്‍ നിലവില്‍ ഓസീസ് ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി പെയ്ന്‍ തന്നെയാണെന്നു ലാങര്‍ അഭിപ്രായപ്പെട്ടു. വിക്കറ്റ് കാക്കാനായാലും ടീമിനെ നയിക്കാനായാലും പെയ്ന്‍ തന്നെയാണ് മുന്നില്‍. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം കൂടിയാണ് അദ്ദേഹമെന്നും ലാങര്‍ വിശദമാക്കി.

Story first published: Wednesday, January 1, 2020, 15:46 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+