ടീം ഇന്ത്യയില്‍ രണ്ടു ഗ്രൂപ്പ്? കോലി- രോഹിത് തര്‍ക്കം സത്യമോ? പ്രതികരിച്ച് ഭരണസമിതി
ദില്ലി: ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല ചേര്‍ച്ചയിലല്ലെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചായിരുന്നു. വലിയ പ്രതീക്ഷകള്‍ നല്‍കിയ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായതിനു പിന്നാലെയായിരുന്നു രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് കോലിയും രോഹിതും തമ്മില്‍ പോരടിക്കുകയാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പിന്നീട് ഇതു നിഷേധിച്ചു രംഗത്തു വന്നതോടെയാണ് വിവാദങ്ങള്‍ തല്‍ക്കാലത്തേക്കു കെട്ടടങ്ങിയത്. കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിയമിച്ച സിഒഎയുടെ മേധാവിയാ വിനോദ് റായ്.

മാധ്യമസൃഷ്ടി
കോലിയും രോഹിതും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നു റായ് വ്യക്തമാക്കി.
ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലിനു ശേഷമാണ് കോലിയും രോഹിതും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായതെന്നും കോലിയുടെ പല തീരുമാനങ്ങളിലും രോഹിത് അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നുമായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.

വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍
ഇംഗ്ലണ്ടിനെപ്പോലെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന ശൈലി ഇന്ത്യയും കൊണ്ടു വന്നേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും റായ് തള്ളിക്കളഞ്ഞു. ഇവയെല്ലാം നിങ്ങള്‍ തന്നെ മെനഞ്ഞെടുത്ത കഥകളാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിനെയും ടെസ്റ്റില്‍ മാത്രം കോലിയെയും നായകരാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ടെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍.

രോഹിത്ത് മിന്നി
ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഗംഭീര പ്രകടനം നടത്തിയത് രോഹിത്തായിരുന്നു. അഞ്ചു സെഞ്ച്വറികളടക്കം റണ്‍സ് വാരിക്കൂട്ടി ലോക റെക്കോര്‍ഡ് സ്ഥാപിച്ച ഹിറ്റ്മാന്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമായിരുന്നു. മറുഭാഗത്ത് ക്യാപ്റ്റനമെന്ന നിലയില്‍ കോലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അഞ്ചു ഫിഫ്റ്റികള്‍ നേടിയെങ്കിലും ഒരു സെഞ്ച്വറി പോലും കുറിക്കാനാവാതെയാണ് കോലി നാട്ടിലേക്കു മടങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications