For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി സച്ചിന്റെ പിന്‍ഗാമി തന്നെ... തെളിവുണ്ട്!! ഇരുവരും തമ്മിലുള്ള സാമ്യം അദ്ഭുതപ്പെടുത്തും

പല കാര്യങ്ങളിലും ഇരുവരും തമ്മില്‍ ചില സാമ്യങ്ങളുണ്ട്

മുംബൈ: ലോക ക്രിക്കറ്റിന് ഇന്ത്യ നല്‍കിയ വരദാനമാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ ശേഷം ബാറ്റ് താഴെവച്ച സച്ചിനെപ്പോലൊരാള്‍ ഇനിയുണ്ടാവുമോയെന്ന കാര്യം സംശയമാണ്. എന്നാല്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ക്കൊപ്പമെത്താന്‍ തനിക്കാവുമെന്ന് തെളിയിച്ചു കൊണ്ട്മുന്നറുകയാണ് ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി.

നാട്ടിലും വിദേശത്തും ഒരുപോലെ റണ്‍സ് വാരിക്കൂട്ടുന്ന കോലി ഇനിതകം തന്നെ പല റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് സച്ചിന്റെ പിന്‍ഗാമിയെന്ന് അദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇതില്‍ അല്‍പ്പം കാര്യം ഇല്ലാതില്ലെന്നതാണ് യാഥാര്‍ഥ്യം. ചില കാര്യങ്ങളില്‍ ഇരുവരും തമ്മിലുള്ള സാമ്യതകള്‍ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്.

കരിയറിലെ രണ്ടാം സെഞ്ച്വറി

കരിയറിലെ രണ്ടാം സെഞ്ച്വറി

മല്‍സരരംഗത്തുണ്ടായിരുന്നപ്പോള്‍ സച്ചിന്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീമുകളിലൊന്നായിരുന്നു ഓസ്‌ട്രേലിയ. കംഗാരുപ്പടയ്‌ക്കെതിരേ നിരവധി ക്ലാസിക്ക് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറി സച്ചിന്‍ നേടിയത് ഓസീസിനെതിരേയായിരുന്നു. കോലിയും തന്റെ രണ്ടാമത്തെ സെഞ്ച്വറി തികച്ചത് ഓസീസിനെതിരേ തന്നെയാണ്.
വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴാണ് ഇരുവരും 100 റണ്‍സെടുത്തത്. മാത്രമല്ല കോലിയുടെയും സച്ചിന്റെയും ഇന്നിങ്‌സുകളില്‍ ഏഴു സിക്‌സറുകളുമുണ്ടായിരുന്നു. രണ്ടു തവണയും 45 ഓവറിനുള്ളില്‍ ഇന്ത്യ ജയം നേടിയതെന്നതാണ് മറ്റൊരു യാദൃശ്ചികത.

മൂന്നാം സെഞ്ച്വറി കിവീസിനെതിരേ

മൂന്നാം സെഞ്ച്വറി കിവീസിനെതിരേ

രണ്ടാമത്തേത് മാത്രമല്ല കരിയറിലെ മൂന്നാമത്തെ സെഞ്ച്വറിയും ഇരുവരും ഒരേ എതിരാളികള്‍ക്കെതിരേയാണ് നേടിയത്. ന്യൂസിലന്‍ഡായിരുന്നു ഈ ടീം. മാത്രമല്ല സച്ചിനും കോലിയും 150നു മുകളില്‍ ഈ ഇന്നിങ്‌സില്‍ നേടുകയും ചെയ്തിട്ടുണ്ട്.
1999-2000ലാണ് ഹൈദരാബാദില്‍ നടന്ന കളിയില്‍ സച്ചിന്‍ 186 റണ്‍സ് നേടിയത്. കളിയില്‍ 174 റണ്‍സിന് ഇന്ത്യ ജയിച്ചു കയറുകയും ചെയ്തു. 2016ല്‍ മൊഹാലിയിലായിരുന്നു കോലിയുടെ മൂന്നാമത് സെഞ്ച്വറി. അന്ന് പുറത്താവാതെ നിന്ന താരത്തിന്റെ മികവില്‍ ഇന്ത്യ ജയം നേടുകയും ചെയ്തു.

പ്രേമദാസയില്‍ 3 സെഞ്ച്വറികള്‍

പ്രേമദാസയില്‍ 3 സെഞ്ച്വറികള്‍

ശ്രീലങ്കയിലെ കൊളംബോയിലുള്ള പ്രേമദാസ സ്റ്റേഡിയം സച്ചിനു മാത്രമല്ല കോലിക്കും പ്രിയപ്പെട്ട വേദിയാണ്. ഈ സറ്റേഡിയത്തില്‍ ഇരുവരും മൂന്നു സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. മാത്രമല്ല ലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ എട്ടു വീതം സെഞ്ച്വറികളും കോലിയുടെയും സച്ചിന്റെയും പേരിലുണ്ട്.
സച്ചിനൊപ്പം പങ്കിടുന്ന ഈ സെഞ്ച്വറി റെക്കോര്‍ഡ് കോലി അധികം വൈകാതെ മറികടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ക്യാപ്റ്റനായപ്പോള്‍ ഒരേ സ്‌കോറിന് പുറത്ത്

ക്യാപ്റ്റനായപ്പോള്‍ ഒരേ സ്‌കോറിന് പുറത്ത്

ഫിഫ്റ്റികള്‍ സെഞ്ച്വറികളാക്കി മാറ്റുന്നതില്‍ പ്രത്യേക മിടുക്ക് തന്നെയുള്ള താരമാണ് കോലി. എന്നാല്‍ സച്ചിന്‍ നിരവധി തവണയാണ് 90കളിലും 99ലുമെല്ലാം പുറത്തായിട്ടുള്ളത്. എങ്കിലും ക്യാപ്റ്റനായിരുന്നപ്പോള്‍ ഇരുവരും രണ്ടു തവണ മാത്രമാണ് 90 റണ്‍സിന് പുറത്തായത് എന്നൊരു സാമ്യമുണ്ട്.

58ാം സെഞ്ച്വറി ഒരേ സ്‌കോര്‍

58ാം സെഞ്ച്വറി ഒരേ സ്‌കോര്‍

സച്ചിനും കോലിയും കരിയറിലെ 58ാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ഇംഗ്ലണ്ടിനെതിരേ ആണെന്നതാണ് മറ്റൊരു യാദൃശ്ചികത. ഇതുകൊണ്ടും തീരുന്നില്ല ഇരുവരും കളിയില്‍ 103 റണ്‍സാണ് നേടിയത്. ഒരേ പന്തുകള്‍ തന്നെ നേരിട്ടാണ് കോലിയും സച്ചിനും ഇത്രയും റണ്‍സെടുത്തത്.
കോലിയുടെ മികവില്‍ ഇന്ത്യ കളി ജയിച്ചപ്പോള്‍ സച്ചിന്റെ സെഞ്ച്വറിക്കു ടീമിനെ രക്ഷിക്കാനായില്ലെന്നതു മാത്രമാണ് ഏക വ്യത്യസാം.

Story first published: Monday, August 27, 2018, 15:28 [IST]
Other articles published on Aug 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+