ജയിച്ചാലും തോറ്റാലും മുംബൈ പുറത്താകും, തിരിച്ചുമാകാം!
ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ റൗണ്ടില്‍ ഒരു ദിവസവും രണ്ട് കളികളും മാത്രമാണ് ബാക്കി. യോഗ്യതാ റൗണ്ട് കളിക്കുന്ന ഏക ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന് അവസാന നിമിഷം വരെയും ശ്വാസം കിട്ടില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. ന്യൂസിലന്‍ഡ് ടീമായ നോര്‍തേണ്‍ നൈറ്റ്‌സാണ് മുംബൈയ്ക്ക് അവസാന കളിയിലെ എതിരാളികള്‍.
ആദ്യ കളിയില്‍ പാക് ടീമായ ലാഹോര്‍ ലയണ്‍സിനോട് തോറ്റതാണ് മുംബൈയുടെ പ്രതീക്ഷകള്‍ തെറ്റിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ലങ്കന്‍ ടീമായ സതേണ്‍ എക്‌സ്പ്രസിനെ തകര്‍ത്ത് മുംബൈ രാജകീയമായി തിരിച്ചുവന്നു. പോയിന്റ് പട്ടികയില്‍ നാല് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. മൂന്നാം സ്ഥാനത്തുളള ലാഹോര്‍ ടീമിനും നാല് പോയിന്റുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ മുംബൈയുടെ സാധ്യതകള്‍ ഇനി ഇങ്ങനെയൊക്കെയാണ് കാണൂ,

മികച്ചൊരു ജയം, അത് മാത്രം മതി
മികച്ച ഒരു വിജയം മാത്രം മതി മുംബൈയ്ക്ക് ലീഗിന്റെ ഫൈനല്‍ റൗണ്ടില്‍ കടക്കാന്‍. എന്നാല്‍ ഫോമിലുള്ള ടീമായ നൈറ്റ്‌സിനെതിരെ അങ്ങനെ ഒരു വാക്കോവര്‍ പ്രതീക്ഷിക്കാന്‍ പറ്റില്ല.

നേരിയ ജയവും പ്രതീക്ഷ നല്‍കും
കഷ്ടിച്ച് ഒരു ജയവും മുംബൈയെ ലീഗ് കളിക്കാന്‍ അര്‍ഹരാക്കും. നല്ല റണ്‍റേറ്റാണ് മുംബൈക്ക് ഉള്ളത്. +0.498 ആണ് മുംബൈയുടെ നെറ്റ് റണ്‍റേറ്റ്, മുംബൈയുടെ റണ്‍റേറ്റ് മാത്രമല്ല, ലാഹോര്‍ ടീമിന്റെ റണ്‍റേറ്റും പോയിന്റും ഇവിടെ വിഷയമാകും

തോറ്റാല്‍ കഥയിങ്ങനെ
മുംബൈ തോല്‍ക്കുകയും ലാഹോര്‍ ജയിക്കുകയും ചെയ്താല്‍ പിന്നെ ചോദ്യമില്ല. മുംബൈ പുറത്താണ്. രണ്ട് ജയങ്ങളില്‍ നിന്നായി 8 പോയിന്റാകും ലാഹോറിന്. മുംബൈക്ക് നിലവില്‍ നാല് പോയിന്റ് മാത്രമേ ഉള്ളൂ

രണ്ടുപേരും തോറ്റാല്‍ രക്ഷപ്പെട്ടു
മുംബൈ ടീമും ലാഹോര്‍ ടീമും തോറ്റു എന്ന് കരുതുക. അപ്പോള്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ലീഗിലേക്ക് കടക്കാന്‍ മുംബൈയ്ക്ക് സാധ്യതയുണ്ട്. ലാഹോറിന്റെ റണ്‍ റേറ്റ് -1.496 ആണ്. എന്നാല്‍ മോശം ഫോമിലുളള സതേണ്‍ എക്‌സ്പ്രസിനെതിരെ ലാഹോര്‍ തോല്‍ക്കുന്ന കാര്യം കാത്തിരിക്കുന്നതില്‍ കഥയില്ല.

ജയിക്കാന്‍ ഫോം തുടരണം
ബാറ്റിംഗ് നിര കഴിഞ്ഞ കളിയിലെ ഫോം തുടര്‍ന്നാല്‍ മുംബൈ ടീമിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. 139 റണ്‍സാണ് ഓപ്പണര്‍മാരായ ഹസിയും സിമണ്‍സും കൂടി അടിച്ചെടുത്തത്. അതും വെറും 15 ഓവറില്‍.

ബൗളിംഗ് പോര, ഫീല്‍ഡിംഗ് ദയനീയം
അവസാന ഓവറുകളിലെ ബൗളിംഗും, ഫീല്‍ഡിംഗും മുംബൈയ്ക്ക് തലവേദനയാണ്. ഇതാണ് കളിയെങ്കില്‍ ലീഗ് റൗണ്ടില്‍ കടന്നിട്ടും വലിയ കാര്യമുണ്ടാകില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications