ഒരു ഡസന്‍ വിജയം; കൊല്‍ക്കത്ത സെമിയില്‍
ഹൈദരാബാദ്: മെന്റര്‍ വസിം അക്രം പറഞ്ഞത് കിറുകൃത്യമാണ്. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാമത്തെ ഹോം ഗ്രൗണ്ടാണ്. ഹോം ഗ്രൗണ്ടിനെപ്പോലും വെല്ലുന്ന ഗ്യാലറി സപ്പോര്‍ട്ടും കളിയുമായി കൊല്‍ക്കത്ത കുതിച്ചുകയറിയത് ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്ക്. അതും ഒരു കളി ബാക്കി നില്‍ക്കേ.
ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലുമായി തുടര്‍ച്ചയായ പന്ത്രണ്ടാം വിജയമായിരുന്നു പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ കൊല്‍ക്കത്തയുടേത്. ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തേയും. പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരായ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തുന്ന ആദ്യ ടീം എന്ന ബഹുമതിയും കൊല്‍ക്കത്ത സ്വന്തമാക്കി.
ഒരിക്കല്‍ കൂടി സ്പിന്നര്‍മാര്‍ കളം വാണ കളിയില്‍ ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. രണ്ടാമത്തെ കളി മാത്രം കളിക്കുന്ന 19കാരന്‍ കുല്‍ദീപ് യാദവാണ് മൂന്ന് വിക്കറ്റോടെ കളിയിലെ താരമായത്. ചിത്രങ്ങളിലേക്ക്

കുല്‍ദീപ് വരുന്നു
ഇടം കൈയ്യന്‍ ചൈനാമാന്‍. വെട്ടിത്തിരിയുന്ന പന്തുകള്‍ക്ക് വേരിയേഷനും ഫ്‌ളൈറ്റും. ഇന്ത്യ കാത്തിരുന്ന സ്പിന്നറാകാന്‍ ഒരുങ്ങുകയാണ് 19 കാരന്‍ കുല്‍ദീപ് യാദവ്. നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റ്, മാന്‍ ഓഫ് ദ മാച്ച്.

നരെയ്ന്‍ സാധാരണ പോലെ
സുനില്‍ നരെയ്ന്‍ സാധാരണ പോലെ ഒരറ്റത്ത് നാല് വിക്കറ്റെടുത്ത് തന്റെ ഭാഗം ഭംഗിയാക്കി.

സൂര്യകുമാറും യാദവാണ്
കുല്‍ദീപ് മാത്രമല്ല, ബാറ്റിംഗില്‍ താരമായ സൂര്യകുമാര്‍ യാദവും കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കി. വെറും 19 പന്തില്‍ നാല് സിക്‌സര്‍ സഹിതം 43 റണ്‍സായിരുന്നു യാദവിന്റെ സംഭാവന.

ഗംഭീര്‍ നിരാശപ്പെടുത്തി
കഴിഞ്ഞ കളിയില്‍ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ ഗൗദം ഗംഭീര്‍ വെറും രണ്ട് റണ്‍സിന് പുറത്തായി

കാലിസും തിളങ്ങിയില്ല
ഗംഭീര്‍ മാത്രമല്ല വെറ്ററന്‍ ജാക് കാലിസിനും തിളങ്ങാനായില്ല. ബാറ്റിംഗിലും ബൗളിംഗിലും കാലിസ് പരാജയപ്പെട്ട അപൂര്‍വ്വം ദിവസങ്ങളിലൊന്നായിരുന്നു ബുധനാഴ്ച.

ഹോഗ് വീര്യം കൂടിയ വീഞ്ഞ്
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. നാലോവറില്‍ ഹോഗ് വിട്ടുകൊടുത്തത് വെറും 19 റണ്‍സ്.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ആദം വോഗ്‌സ് 71 റണ്‍സോടെ സ്‌കോച്ചേഴ്‌സിന്റെ ടോപ് സ്‌കോററായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications