കര്‍ണാടക അടിച്ചു, കൊല്‍ക്കത്ത ജയിച്ചു
കളിയില്‍ ആകെ പിറന്നത് രണ്ട് അര്‍ദ്ധസെഞ്ചുറികള്‍, അത് രണ്ടും അടിച്ചത് കര്‍ണാടക താരങ്ങളായ റോബിന്‍ ഉത്തപ്പയും മനീഷ് പാണ്ഡെയും. ഇരുവരുടെയും മികവില്‍ ജയിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 36 റണ്‍സിനാണ് കൊല്‍ക്ക ഡോള്‍ഫിന്‍സിനെ തോല്‍പിച്ചത്.
ജയിച്ചെങ്കിലും സ്റ്റാര്‍ ബൗളര്‍ സുനില്‍ നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 സ്പിന്നറായ നരെയ്‌ന്റെ മികവിലാണ് കൊല്‍ക്കത്ത വിജയങ്ങള്‍ കൊയ്ത് കൂട്ടുന്നത്. അംപയര്‍മാരായ ഷംസുദ്ദീനും അനില്‍ ചൗധരിയും കുമാര്‍ ധര്‍മസേനയുമാണ് നരെയ്‌ന്റെ സ്പീഡിലെറിയുന്ന ബൗളിംഗില്‍ സംശയം പ്രകടിപ്പിച്ചത്. കൂടുതല്‍ വിശേഷങ്ങളിലേക്ക്

നരെയ്ന്‍ ഇന്ദ്രജാലക്കാരന്‍
ഓഫ് സ്പിന്‍, ലെഗ് സ്പിന്‍, ദൂസര, കാരം ബോള്‍, ഫ്‌ലിപ്പര്‍, കട്ടര്‍, സ്‌ട്രെയ്റ്റ് ബോള്‍, എന്ന് വേണ്ട ഒരു സ്പിന്നറുടെ ആവനാഴിയിലെ ഏല്ലാ വേരിയേഷനും സ്വന്തമാണ് സുനില്‍ നരെയ്ന്‍ എന്ന വെസ്റ്റിന്‍ഡീസ് ബൗളര്‍ക്ക്. സംശയം വേണ്ട ഇന്ന് ലോകത്തെ ഏറ്റവും സ്പിന്നറും നരെയ്‌നാണ്.

പക്ഷേ കൈമടക്കല്‍ പറ്റൂല
സുനില്‍ നരെയ്ന്‍ കൈ മടക്കി എറിയുന്നത് എന്ന റിപ്പോര്‍ട്ടിംഗ് ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടലാണ്. ഐ സി സി അടുത്തിടെ കുറേ കളിക്കാരെ ബൗളിംഗ് ആക്ഷന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

സയീജ് അജ്മല്‍ പ്രമുഖന്‍
പാകിസ്താന്റെ സ്റ്റാര്‍ ബൗളറായ സയീദ് അജ്മലിനെ ബൗളിംഗ് ആക്ഷനില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ സി സി പന്തെറിയുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്

ഉത്തപ്പ ഫോം തുടരുന്നു
ഐ പി എല്ലിലെ മികച്ച ഫോം തുടരുന്ന റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോററര്‍, ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുകയാണ് കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിക്കുന്ന റോബിന്‍.

മനീഷ് പാണ്ഡെ തകര്‍ത്തു
കര്‍ണാടകയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയും ഡോള്‍ഫിന്‍സിനെതിരെ തകര്‍ത്തടിച്ചു. 47 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും പറത്തിയാണ് പാണ്ഡെ 76 ലെത്തിയത്.

നരെയ്ന്‍ കറക്കി വീഴ്ത്തി
നാലോവറില്‍ മൂന്ന് വിക്കറ്റോടെ നരെയ്ന്‍ ബൗളിംഗില്‍ വീണ്ടും കൊല്‍ക്കത്തയുടെ ഹീറോയായി. 11 വിക്കറ്റുകളോടെ ലീഡിംഗ് വിക്കറ്റ് ടേക്കറാണിപ്പോള്‍ നരെയ്ന്‍.

റസ്സല്‍ ബൗളറാകുന്നു
ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ രണ്ടു വിക്കറ്റോടെ കൊല്‍ക്കത്തയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications