Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി മഴ മുടക്കി; ചെന്നൈയുടെ സെമി സംശയം

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ മഴ തകര്‍ത്ത് പെയ്തപ്പോള്‍ ഒലിച്ചുപോയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സെമി പ്രതീക്ഷകള്‍. ആദ്യകളിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ ധോണിക്കും കൂട്ടര്‍ക്കും ബാക്കി കളികളെല്ലാം ജയിച്ചാല്‍ സുഖമായി സെമിയിലെത്താമായിരുന്നു. ഡോള്‍ഫിന്‍സിനെ തോല്‍പിച്ച് ചെന്നൈ നയം വ്യക്തമാക്കിയതുമാണ്.

എന്നാല്‍ വ്യാഴാഴ്ചത്തെ മഴ എല്ലാം നശിപ്പിച്ചു. ലാഹോര്‍ ലയണ്‍സുമായുളള കളി മഴ മുടക്കിയതോടെ പോയിന്റ് പങ്കുവെച്ച് തൃപ്തിപ്പെടേണ്ടി വന്നു ചെന്നെയ്ക്ക്. ബാറ്റിംഗ് വെടിക്കെട്ട് കാത്തിരുന്ന കാണികള്‍ക്കൊപ്പം കളിക്കാരും നിരാശരായി. ടോസ് പോലും ഇടാന്‍ പറ്റിയില്ല. ലീഗില്‍ ചെന്നൈയുടെ മൂന്നാമത്തെ മത്സരമായിരുന്നു ലാഹോറിനെതിരെ.

chennai-super-kings

മൂന്ന് കളികള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നിലും ജയിച്ച് സെമിയിലെത്തിക്കഴിഞ്ഞു. എ ഗ്രൂപ്പില്‍ നിന്നും ഇനി ഒരൊറ്റ ടീമിന് മാത്രമേ സെമിയിലേക്ക് പ്രവേശനമുള്ളൂ. നിലവില്‍ ആറ് പോയിന്റോടെ ചെന്നൈയാണ് ഗ്രൂപ്പില്‍ രണ്ടാമത്. എന്നാല്‍ ചെന്നൈ മൂന്ന് കളി കളിച്ചുകഴിഞ്ഞു. തൊട്ടുപിന്നിലുള്ള പെര്‍ത്ത് സ്‌കോച്ചേഴ്‌സിനും ലാഹോര്‍ ലയണ്‍സിനും രണ്ട് കളികള്‍ വീതം ബാക്കിയുണ്ട്.

പെര്‍ത്ത് സ്‌കോച്ചേഴ്‌സിനോടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത കളി. ഈ കളി ജയിച്ചാല്‍ മാത്രമേ ചെന്നൈയ്ക്ക് സെമിയിലെത്താനാകൂ. തോറ്റാല്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സ് സെമിയില്‍ കടക്കും, ചെന്നൈ പുറത്താകും. പെര്‍ത്തിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര, ലാഹോര്‍ ലയണ്‍സ് ബാക്കിയുളള രണ്ട് കളികളിലും മികച്ച റണ്‍റേറ്റോടെ ജയിച്ചാലും ചെന്നൈയ്ക്ക് പണികിട്ടും.

Story first published: Friday, September 26, 2014, 8:45 [IST]
Other articles published on Sep 26, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+