Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലിസാര്‍ഡ് കൊടുങ്കാറ്റായി, ഹുരിക്കെയ്ന്‍സിന് ജയം

റായ്പൂര്‍: മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ എയ്‌ഡെന്‍ ബ്ലിസാര്‍ഡിന്റെ തകര്‍പ്പനടികളുടെ മികവില്‍ ഓസ്്‌ട്രേലിയന്‍ ടീമായ ഹൊബാര്‍ട്ട് ഹുരിക്കെയ്ന്‍സിന് ജയം. ന്യൂസിലന്‍ഡില്‍ നിന്നുള്ള അത്ഭുത ടീമായ നോര്‍തേണ്‍ നൈറ്റ്‌സിനെ 86 റണ്‍സിനാണ് ഹുരിക്കെയ്ന്‍സ് തോല്‍പിച്ചത്. 43 പന്തില്‍ 62 റണ്‍സാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ബ്ലിസാര്‍ഡ് അടിച്ചുകൂട്ടിയത്.

ക്യാപ്റ്റന്‍ ടിം പെയിന്‍ 43, പാക് താരം ഷോയിബ് മാലിക് 45 എന്നിവരും ഹുരിക്കെയ്ന്‍സിന് വേണ്ടി തിളങ്ങി. വെറും 22 പന്തിലാണ് മാലിക് 45 ലെത്തിയത്. ഇതില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും പെടും. മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍തേണ്‍ നൈറ്റ്‌സിന് വേണ്ടി ബൗളര്‍മാരായ സ്‌റ്റൈറിസും സൗത്തിയും മാത്രമാണ് രണ്ടക്കം കടന്നത്. ജയിക്കാന്‍ 179 റണ്‍സ് വേണ്ടിയിരുന്ന അവര്‍ 16. 4 ഓവറില്‍ 92 റണ്‍സിന് പുറത്തായി.

hobart-hurricanes

ഗ്രൂപ്പ് എയില്‍ ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ നേരിടും. രണ്ട് കളികളും ജയിച്ച് ആത്മവിശ്വാസത്തിന്റെ നെറുകയിലാണ് ഗൗതം ഗംഭീറും കൂട്ടരും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും ലാഹോര്‍ ലയണ്‍സിനെയും തോല്‍പിച്ചാണ് കൊല്‍ക്കത്ത ഗ്രൂപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത്. രണ്ട് കളിയിലും സ്‌കോര്‍ പിന്തുടര്‍ന്നായിരുന്നു കൊല്‍ക്കത്തയുടെ ജയം.

ചാമ്പ്യന്‍സ് ലീഗ് 2014 ല്‍ ഇതുവരെയായി എട്ടോവര്‍ പന്തെറിഞ്ഞ സുനില്‍ നരെയ്ന്‍ വെറും 18 റണ്‍സ് മാത്രമാണ് വഴങ്ങിയത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും പീയൂഷ് ചൗളയും ഫോമിലാണ്. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ആേ്രന്ദ റസ്സല്‍ എന്നിവരും മികച്ച പ്രകടനം കാഴ്ച വെക്കുന്നു. സ്‌കോച്ചേഴ്‌സിനെ തകര്‍ത്ത് സെമി ഉറപ്പിക്കാനാവും ഗംഭീറിന്റെയും കൂട്ടരുടെയും ശ്രമം.

Story first published: Wednesday, September 24, 2014, 9:06 [IST]
Other articles published on Sep 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+