Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് വേണ്ടി കിരീടം നേടും: ഹര്‍ഭജന്‍

champions league
മൊഹാലി: ഇനി വീണ്ടും ക്രിക്കറ്റിന്റെ ആവേശനാളുകള്‍. അഞ്ചാമത് ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ചൊവ്വാഴ്ച തുടക്കമാകുന്നു. ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സ്, ക്വാളിഫൈയിംഗ് റൗണ്ട് കളിക്കുന്ന ഹൈദരാബാദ് സണ്‍റൈസേഴ്‌സ് എന്നിങ്ങനെ നാല് ടീമുകളാണ് ഇന്ത്യയില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫി പിടിക്കാനിറങ്ങുന്നത്.

ഐ പി എല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും അവസാനത്തെ ചാമ്പ്യന്‍സ് ലീഗായിരിക്കും ഇത്തവണത്തേത്. അവസാനവട്ടം മുംബൈയ്ക്ക് വേണ്ടി ഇറങ്ങുന്ന സച്ചിന് വേണ്ടി എന്ത് വില കൊടുത്തും കിരീടം ഉയര്‍ത്തുമെന്ന് മുന്‍ നായകന്‍ ഹര്‍ഭജന് വ്യക്തമാക്കിക്കഴിഞ്ഞു. 2011 ല്‍ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത് ഭാജിയുടെ കീഴിലാണ്.

കോഴക്കളിയുടെ കറ കഴുകിക്കളയാനായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രമം. ഐ പി എല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തടക്കം രാജസ്ഥാന്റെ നാല് കളിക്കാരെ ബി സി സി ഐ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്.

ക്യാപ്റ്റന്‍ ധോണിയുടെ കീഴിലാണ് കരുത്തരായ ചെന്നൈ കിംഗ്‌സ് ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. ഐ പി എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് ചെന്നൈ സംഘം. ഹൈദരാബാദ് സണ്‍റേസഴ്‌സ് ക്വാളിഫൈയിംഗ് റൗണ്ട് കളിക്കാന്‍ ഒരുങ്ങുന്നത് ശിഖര്‍ ധവാന്‍ എന്ന പുത്തന്‍ താരോദയത്തിന്റെ ക്യാപ്റ്റന്‍സിയിലാണ്.

ക്വാളിഫൈയിംഗ് റൗണ്ടിലെ ആദ്യമത്സരത്തില്‍ പാകിസ്ഥാന്‍ ടീമായ ഫൈസലാബാദ് വോള്‍വ്‌സ് ന്യൂസിലാന്‍ഡ് ടീമായ ഓട്ടാഗോ വോള്‍ട്‌സിനെ നേരിടും. ഹൈദരാബാദ് ടീം യോഗ്യതാമത്സരം കളിക്കുന്നത് ശ്രീലങ്കയുടെ മറൂണ്‍സിനെതിരെയാണ്. എട്ടുമണിക്കാണ് ഈ കളി.

Story first published: Tuesday, September 17, 2013, 11:20 [IST]
Other articles published on Sep 17, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+