For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മനംമയക്കാന്‍ നൈറ്റ്‌സ് കോബ്രകള്‍ക്കെതിരെ

റായ്പൂര്‍: ഐ പി എല്‍ പോലെയല്ല ചാമ്പ്യന്‍സ് ലീഗ്. പത്തില്‍ മൂന്ന് ടീമുകള്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ളൂ. ബാക്കി ഏഴ് ടീമുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നാണ്. ഐ പി എല്‍ ടീമുകള്‍ കളിക്കുമ്പോള്‍ ഗാലറി നിറയും പോലെ വിദേശ ടീമുകള്‍ക്ക് കാണികളെ കിട്ടിക്കൊള്ളണം എന്നില്ല. ദക്ഷിണാഫ്രിക്കന്‍ ടീമായ കോബ്രാസും ന്യൂസിലന്‍ഡ് ടീമായ നോര്‍ത്തേണ്‍ നൈറ്റ്‌സും കളിക്കുമ്പോള്‍ ഗാലറിയില്‍ വലിയ ആവേശമൊന്നും കാണാനിടയില്ല.

നോര്‍ത്തേണ്‍ നൈറ്റ്‌സ് പക്ഷേ യോഗ്യതാ റൗണ്ട് കളികളിലൂടെ തന്നെ ഇന്ത്യന്‍ കാണികള്‍ക്ക് പരിചിതരായിക്കഴിഞ്ഞിട്ടുണ്ട്. കേന്‍ വില്യംസന്റെയും ടിം സൗത്തിയുടെയും സ്‌കോട്ട് സ്‌റ്റൈറിസിന്റെയും ടീം മൂന്നില്‍ മൂന്ന് കളികളും ജയിച്ചാണ് ലീഗിനെത്തുന്നത്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ലീഗില്‍ നിന്നും പുറത്താക്കിയതും മറ്റാരുമല്ല.

kanewilliamson

അമ്പരപ്പിക്കുന്ന ഫീല്‍ഡിംഗ് മികവാണ് നോര്‍ത്തേണ്‍ നൈറ്റ്‌സിന്റെ കരുത്ത്. അസാധ്യമായ സേവുകളും ക്യാച്ചുകളും റണ്ണൗട്ടുകളും എതിരാളികളെ പോലും അമ്പരപ്പിക്കുന്നു. ബാറ്റിംഗും ഫോമിലാണ്. ബൗളിംഗില്‍ സൗത്തിക്കും ബൗള്‍ട്ടിനുമൊപ്പം പഴയ പടക്കുതിരയായ സ്‌കോട്ട് സ്‌റ്റൈറിസും പിടിച്ച് പന്തെറിയുന്നു. കെയ്ന്‍ വില്യംസനാണ് ടീമിലെ ശ്രദ്ധിക്കേണ്ട കളിക്കാരന്‍.

മറുവശത്ത് പ്രധാനതാരങ്ങളുടെ പരിക്കാണ് ദക്ഷിണാഫ്രിക്കന്‍ ടീമായ കേപ് കോബ്രാസിന് വില്ലന്‍. സൂപ്പര്‍ സ്റ്റാര്‍ ജെ പി ഡുമിനി ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പരിക്ക് മൂലം പിന്മാറിയത് അവര്‍ക്ക് വലിയ തിരിച്ചടിയായി. 2009ലാണ് കോബ്രാസ് അവസാനമായി ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തിയത്. ആ വര്‍ഷം അവര്‍ സെമിയിലുമെത്തി. അംല, ലെവി തുടങ്ങിയവരാണ് ടീമിലെ നോട്ടപ്പുള്ളികള്‍.

Story first published: Friday, September 19, 2014, 9:55 [IST]
Other articles published on Sep 19, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+