
അര്‍ധസെഞ്ച്വറിയുമായി അസമും ഹഫീസും
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ബാബര്‍ അസമിന്റേയും (79) മുഹമ്മദ് ഹഫീസിന്റേയും (53*) അര്‍ധസെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 166 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 58 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് അസമിന്റെ ഇന്നിങ്‌സ്. ഹഫീസ് പുറത്താവാതെ 34 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. ശു ഐബ് മാലിക്ക് (19), ഫഖ്ഹര്‍ സമാന്‍ (11), ആസിഫ് അലി (2*) എന്നിവരാണ് പാക് നിരയില്‍ ബാറ്റിങിനിറങ്ങിയ മറ്റു താരങ്ങള്‍. ഈ മല്‍സരത്തോട് കൂടി ട്വന്റി20യില്‍ 2018 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ രണ്ട് താരങ്ങളായി സമാനും അസമും മാറി. സമാന്‍ 576 ഉം അസം 563 ഉം റണ്‍സാണ് സീസണില്‍ ഇതുവരെ നേടിയത്. കിവീസിനായി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം രണ്ടും ലോക്കി ഫെര്‍ഗൂസന്‍ ഒരു വിക്കറ്റും വീഴ്ത്തി.
The fastest to reach 1⃣0⃣0⃣0⃣ T20I runs, @babarazam258 is the Man of the Match.#PAKvNZ pic.twitter.com/a3Zv6qiV47
— PCB Official (@TheRealPCB) November 4, 2018
കിവീസിനെ എറിഞ്ഞൊതുക്കി പാകിസ്താന്‍
മറുപടിയില്‍ പാക് ബൗളിങ് ആക്രമണത്തിനു മുന്നില്‍ 16.5 ഓവറില്‍ 119 റണ്‍സിന് ന്യൂസിലാന്‍ഡ് കൂടാരം കയറുകയായിരുന്നു. ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കിവീസിന്റെ അവസാന എട്ട് വിക്കറ്റുകളും പാകിസ്താന്‍ പിഴുതത്. പാകിസ്താനായി ഷാദാബ് ഖാന്‍ മൂന്നും ഇമാദ് വസിം, വഖാസ് മഖ്‌സൂദ് എന്നിവര്‍ രണ്ട് വീതവും ഫഹീം അഷ്‌റഫ് ഒരു വിക്കറ്റും വീഴ്ത്തി.

ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത് 3 താരങ്ങള്‍
ന്യൂസിലാന്‍ഡ് ബാറ്റിങ്‌നിരയില്‍ രണ്ടക്കം കണ്ടത് മൂന്ന് താരങ്ങള്‍ മാത്രമാണ്. 38 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനാണ് കിവീസിന്റെ ടോപ്‌സ്‌കോറര്‍. ഗ്ലെന്‍ ഫിലിപ്‌സ് (26), ഇഷ് സോധി (11) എന്നിവരാണ് കിവീസ് ബാറ്റിങ്‌നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.


Click it and Unblock the Notifications












