ഐഎഎസ് പാസായി, പക്ഷെ ക്രിക്കറ്റിന് പിന്നാലെ പോയി! ഇങ്ങനെയും ഒരു ഇന്ത്യന്‍ താരമുണ്ട്
ക്രിക്കറ്റിന് പിന്നാലെ പോയി ജീവിതം തുലച്ചവരേയും ക്രിക്കറ്റിന് പിന്നാലെ പോയി ജീവിതം മെച്ചപ്പെട്ടവരേയും ചരിത്രത്തിന്റെ താളുകളില്‍ കാണാനാവും. ക്രിക്കറ്റിനെ ജീവാത്മാവായി കാണുകയും കഠിന പരിശ്രമം നടത്തിയിട്ടും ഇന്ത്യന്‍ ജഴ്‌സിയിലേക്കെത്താനാവാതെ വീണുപോയ പ്രതിഭകളുടെ കണ്ണുനീരിന്റെ കഥകളും ചരിത്രത്തില്‍ പറയാനുണ്ടാവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിന്‍ വര്‍ഷങ്ങളിലേക്ക് നോക്കുമ്പോള്‍ വലിയ പ്രതിസന്ധികളെ മറികടന്ന് വലിയ കരിയര്‍ സൃഷ്ടിച്ചവരുടെ നീണ്ട പട്ടിക തന്നെ കാണാനാവും.
ക്രിക്കറ്റിനോടുള്ള പാഷനെത്തുടര്‍ന്ന് പലര്‍ക്കും വലിയ വിദ്യാഭ്യാസം നേടിയെടുക്കാനായിട്ടില്ല. എന്നാല്‍ ചില താരങ്ങള്‍ ഉന്നത വിദ്യാഭ്യാസം നേടിയെടുത്ത ശേഷം ക്രിക്കറ്റില്‍ സൂപ്പര്‍ താരങ്ങളായി വളര്‍ന്നിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. എന്നാല്‍ ഇന്ത്യയുടെ ഒരു ക്രിക്കറ്റ് താരത്തിന്റെ ജീവിത കഥ മറ്റുള്ളവരുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഐഎഎസ് പാസായ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരമായി മാറിയ അമയ് ഖുറേഷ്യയുടെ കരിയറിനെക്കുറിച്ചറിയാം.

1999ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെയെല്ലാം സഹതാരമായിരുന്നു. 1972ല്‍ ജനിച്ച അമയ് ഇടം കൈ ബാറ്റിങ്ങുകൊണ്ടാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. മധ്യപ്രദേശുകാരനായ താരം 17ാം വയസില്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. താരസമ്പന്നമായ ഇന്ത്യന്‍ ടീമിലേക്ക് അപ്രതീക്ഷിതമായാണ് അമയ്ക്ക് വിളിയെത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പെപ്‌സി കപ്പിലൂടെയാണ് അമയ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്.
45 പന്തില്‍ 57 റണ്‍സുമായി കൈയടി നേടുന്ന പ്രകടനം കാഴ്ചവെച്ചതോടെ അമയ്ക്ക് വലിയ കരിയര്‍ വിലയിരുത്തപ്പെട്ടു. എന്നാല്‍ വെറും 12 ഏകദിനം മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. 149 റണ്‍സ് മാത്രമാണ് അമയ് നേടിയത്. 2001ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് അവസാനമായി അദ്ദേഹം കളിച്ചത്.
എന്നാല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ വലിയ റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 119 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 7304 റണ്‍സും 112 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 3768 റണ്‍സുമാണ് അമയ് നേടിയത്.
ഇതില്‍ കൗതുകകരമായ കാര്യം ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിന് മുമ്പ് അമയ് ഐഎഎസ് പരീക്ഷ പാസായിരുന്നു എന്നതാണ്. വളരെ പ്രയാസമുള്ള പരീക്ഷ ജയിച്ചിട്ടും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹത്തിന് പിന്നാലെ പോകാനായിരുന്നു അമയ് ആഗ്രഹിച്ചത്. അധികമാരും ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യമാണ് അമയ് ചെയ്തത്. അതുകൊണ്ടാണ് മറ്റുള്ളവരില്‍ നിന്ന് അദ്ദേഹം വ്യത്യാസപ്പെട്ട് നില്‍ക്കുന്നത്.
വിരമിച്ച ശേഷം ഇന്ത്യന്‍ കസ്റ്റംസിലും സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലും അദ്ദേഹത്തിന് ജോലി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ പരിശീലകനെന്ന നിലയില്‍ മുന്നോട്ട് പോകാനാണ് അമയ് ആഗ്രഹിച്ചത്. ഐപിഎല്ലിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ രജത് പാട്ടീധാറിനെയും ആവേശ് ഖാനെയുമെല്ലാം അമയ് പരിശീലിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ പ്രണയിച്ചവരേറെയാണെങ്കിലും അമയിനെപ്പോലെ ക്രിക്കറ്റിനെ ഭ്രാന്തമായി സ്‌നേഹിച്ച മറ്റാരുമില്ലെന്ന് പറഞ്ഞാലും അത് തെറ്റാകില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications