Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇനിയുമെത്ര നാള്‍? കുല്‍ദീപിന്റെ കാര്യത്തില്‍ വ്യക്തത ആവശ്യം, തുറന്നടിച്ച് ഗുപ്ത

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും സ്പിന്നര്‍ കുല്‍ദീപ് യാദവിനെ മാറ്റി നിര്‍ത്തിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത. ടീമിലുണ്ടായിരുന്ന കുല്‍ദീപിനെ തഴഞ്ഞാണ് ചെന്നൈ ടെസ്റ്റില്‍ അവസാന നിമിഷം പകരക്കാരനായെത്തിയ ഷഹബാസ് നദീമിനെ ഇന്ത്യ കളിപ്പിച്ചത്. അക്ഷര്‍ പട്ടേല്‍ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതായിരുന്നു. പക്ഷെ പരിക്കു കാരണം പട്ടേലിനു പിന്‍മാറേണ്ടി വന്നതോടെ ബാക്കപ്പ് താരങ്ങളിലൊരാളായ നദീം ടീമിലേക്കു വരികയായിരുന്നു.

1

കുല്‍ദീപിന്റെ കാര്യത്തില്‍ വ്യക്തത ആവശ്യമാണെന്ന് ദാസ്ഗുപ്ത തുറന്നടിച്ചു. ഓസ്‌ട്രേലിയയില്‍ കുല്‍ദീപിന് പ്ലെയിങ് ഇലവനിലെത്താന്‍ അവസരമുണ്ടായിരുന്നു, പക്ഷെ അദ്ദേഹത്തിനു അതു ലഭിച്ചില്ല. ചെന്നൈ ടെസ്റ്റില്‍ വീണ്ടുമൊരിക്കല്‍ക്കൂടി കളിക്കാന്‍ നല്ലൊരു അവസരമായിരുന്നു കുല്‍ദീപിന് ലഭിച്ചത്. പക്ഷെ പരിഗണിച്ചില്ല. ഇപ്പോള്‍ എവിടെയാണ് കുല്‍ദീപിന്റെ സ്ഥാനം? ഇതു വളരെ പ്രധാനപ്പെട്ട ചോദ്യമാണന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹത്തിനെപ്പോലൊരാള്‍ക്ക് ഇതിനു ഉത്തരം ലഭിച്ചേ തീരൂ. ഇനിയെന്താണ് ചെയ്യേണ്ടതെന്നും ടീമില്‍ എവിടെയാണ് തന്റെ സ്ഥാനമെന്നും കുല്‍ദീപിന് ഉത്തരം വേണമെന്നും ദാസ്ഗുപ്ത വിശദമാക്കി.

ചില കാര്യങ്ങളില്‍ വ്യക്തത തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്, കാരണം യുവ താരമാണ് കുല്‍ദീപ്. ഒരുപാട് ക്രിക്കറ്റ് അദ്ദേഹത്തില്‍ ഇനിയും ബാക്കിയുണ്ട്. തന്നില്‍ നിന്നും എന്താണ് ടീം പ്രതീക്ഷിക്കുന്നത് എന്ന കാര്യത്തില്‍ കുല്‍ദീപിന് നിര്‍ദേശം നല്‍കേണ്ടതുണ്ട്. എവിടെയാണ് താന്‍ മെച്ചപ്പെടാനുള്ളത് എന്നതിനെക്കുറിച്ചും ഇതിനു എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും കുല്‍ദീപ് അറിയണം. കുല്‍ദീപ് വളരെ മികച്ച ബൗളറാണ്, മാച്ച് വിന്നറാണ് അദ്ദേഹമെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.

കുല്‍ദീപിനെ ഒഴിവാക്കിയതിനെതിരേ ടെസ്റ്റിന്റെ ആദ്യദിനം സമൂഹമാധ്യമങ്ങളിലും ശക്തമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല പല മുന്‍ താരങ്ങളും ഇന്ത്യയുടെ തീരുമാനത്തെ കുറ്റപ്പെടുത്തിയിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്. കുല്‍ദീപിനെ കളിപ്പിക്കാതിരുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ വിഡ്ഢിത്തമായിപ്പോയി. ചിലര്‍ക്കു പരിക്കേറ്റിട്ടും നാട്ടില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നില്ലെങ്കില്‍ കുല്‍ദീപ് ഇനിയെപ്പോഴാണ് കളിക്കാന്‍ പോവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

Story first published: Saturday, February 6, 2021, 13:34 [IST]
Other articles published on Feb 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+