Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ് ഗെയ്ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പഠിക്കുന്നു?

ബെംഗളൂരു: പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ വെടിക്കെട്ട് സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍ നടത്തിയ ആഘോഷം കണ്ടോ. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്‌റ്റൈലിലായിരുന്നു ഗെയ്‌ലിന്റെയും ആഘോഷം. കാരണമുണ്ട്. റോണോയുടെ കടുത്ത ആരാധകനാണ് ഗെയ്ല്‍. കഴിഞ്ഞ രാത്രിയും റിയല്‍ മാഡ്രിഡിന്റെ കളി കണ്ടിരുന്നു ഗെയ്ല്‍.

റൊണാള്‍ഡോയുടെ ആഘോഷം കണ്ടപ്പോഴെ ഗെയ്ല്‍ ഉറപ്പിച്ചതാണ് ഇത്തരത്തില്‍ ഒരു ആഘോഷം താനും നടത്തുമെന്ന്. പഞ്ചാബിനെതിരെ വെടിച്ചില്ല് സെഞ്ചുറി തികച്ചതും ഗെയ്ല്‍ ബാറ്റ് താഴെയിട്ട് ഒരു ചാട്ടമായിരുന്നു. ബാറ്റിംഗ് കഴിഞ്ഞ് ഗെയ്ല്‍ തിരിച്ചുവന്നതും ടി വിക്കാര്‍ ഇക്കാര്യം ചോദിക്കുകയും ചെയ്തു. റോണോയെ തന്നെയാണ് താന്‍ അനുകരിച്ചത് എന്ന് പറയാന്‍ ഗെയ്‌ലിന് ഒരു പ്രയാസവും ഉണ്ടായില്ല.

chrisgayle-ronaldo

കളിക്കളത്തില്‍ ഗെയ്ല്‍ എന്ത് ചെയ്താലും അത് ആരാധകരും ടീമംഗങ്ങളും ഒരുപോലെ ആസ്വദിക്കും. പ്രശസ്തമായ ഗഗ്നം സ്റ്റൈലിനെ ക്രിക്കറ്റ് മൈതാനത്ത് എത്തിച്ചവരില്‍ പ്രമുഖനാണ് വെസ്റ്റിന്ത്യന്‍ താരമായ ക്രിസ് ഗെയ്ല്‍. ഒരിക്കല്‍ ഗെയ്‌ലിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം മുംബൈ ഇന്ത്യന്‍സിന്റെ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഈ ചുവടുകള്‍ അനുകരിച്ചു നോക്കിയിരുന്നു.

ക്രിസ് ഗെയ്ല്‍ സ്വന്തമായി പല സ്റ്റെപ്പുകളും ഐ പി എല്‍ ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുണ്ട്. ക്രിസ് ഗെയ്ല്‍ മാത്രമല്ല, വെസ്റ്റ് ഇന്‍ഡ്യന്‍ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, കീരണ്‍ പൊള്ളാര്‍ഡ്, റസ്സല്‍, ഡാരണ്‍ സമി എന്നിവരും ഇക്കാര്യത്തില്‍ ആരാധകരുടെ ഇഷ്ടകഥാപാത്രങ്ങളാണ്.

Story first published: Thursday, May 7, 2015, 13:47 [IST]
Other articles published on May 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+