Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഗെയ്ല്‍ മുതല്‍ സിറാജ് വരെ', കഷ്ടപ്പാടിനെ പടവെട്ടി ജയിച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളിതാ

1

ക്രിക്കറ്റ് ടീമിലിടം പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഠിന പ്രയത്‌നത്തോടൊപ്പം ഭാഗ്യവും സ്ഥിരയുമെല്ലാം ഒത്തുചേര്‍ന്നാല്‍ മാത്രമെ ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനാവു. പല ക്രിക്കറ്റ് താരങ്ങളുടെയും കരിയറിന്റെ പിന്നോട്ട് നോക്കിയാല്‍ വളര്‍ച്ചയുടെ പടവുകളില്‍ നേരിട്ട വലിയ കഷ്ടപ്പാടുകള്‍ വ്യക്തമാകും. പല താരങ്ങളും വലിയ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറികടന്നാണ് ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചത്. ഒട്ടുമിക്ക താരങ്ങള്‍ക്കും കുടുംബത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടില്ല. പലരുടെയും മാതാപിതാക്കള്‍ക്ക് മക്കള്‍ പഠിച്ച് മികച്ച ജോലി നേടണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. അതിനാല്‍ത്തന്നെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം അന്ന് ഇവരില്‍ പലരും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

1

സാമ്പത്തികമായി വളരെ താഴെ നിന്നിരുന്ന കുടുംബത്തില്‍ നിന്ന് കഷ്ടപ്പാടുകളോട് പടവെട്ടി ദേശീയ ക്രിക്കറ്റ്ടീമിലേക്കെത്തുകയും ഇന്ന് വളരെ ഉയര്‍ന്ന നിലയിലേക്ക് എത്തുകയും ചെയ്ത താരങ്ങള്‍ ക്രിക്കറ്റിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ട കഥ ഇവരില്‍ പലര്‍ക്കും പറയാന്‍ സാധിക്കും. എന്നാല്‍ ഇന്ന് അതിനെല്ലാം പകരമെന്നോളം അത്യാഡഭംര ജീവിതമാണ് ഇവരില്‍ പലരും നയിക്കുന്നത്. ഇത്തരത്തില്‍ വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ നിന്നെത്തി ഇന്ന് വലിയ ഉയരങ്ങളിലുള്ള ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസെന്ന വിശേഷണമുള്ള താരമാണ് ക്രിസ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമെന്ന് ഗെയ്‌ലിനെ വിളിക്കാം. വെസ്റ്റ് ഇന്‍ഡീസിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചത് കൂടാതെ ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം കളിച്ചു. ഇന്ന് അത്യാഡംഭര ജീവിതം നയിക്കുന്ന ഗെയ്ല്‍ ഏറെക്കുറെ കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ന് ആദ്ദേഹം ലോകത്തെല്ലായിടത്തും ആരാധകരുള്ള സൂപ്പര്‍ താരമാണെങ്കിലും ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകള്‍ നേരിട്ട താരമാണ് അദ്ദേഹം.

ബാല്യകാലം മുതല്‍ അനുഭവിച്ച സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ഗെയ്ല്‍ തന്നെ പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മണ്ണുകൊണ്ടുണ്ടാക്കിയ വീട്ടിലാണ് മാതാ പിതാക്കളോടൊപ്പം അദ്ദേഹം ബാല്യകാലത്തില്‍ താമസിച്ചിരുന്നത്. ആക്രി പെറുക്കിയാണ് അദ്ദേഹത്തിന്റെ കുടുംബം അന്ന് വരുമാനം കണ്ടെത്തിയിരുന്നത്. കൂടാതെ ഭക്ഷണ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കണ്ടെത്തിയ അവസ്ഥയും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. എന്നാല്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് വളര്‍ന്ന ഗെയ്‌ലിന് ഇന്ന് കോടികളുടെ ആസ്ഥിയാണുള്ളത്.

ഡെയ്ല്‍ സ്‌റ്റെയിന്‍

ഡെയ്ല്‍ സ്‌റ്റെയിന്‍

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിനെ അറിയാത്തവര്‍ കുറവാണ്. അതിവേഗ പേസുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന സ്‌റ്റെയിന്‍ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ലൈനും ലെങ്തും വേഗവും എല്ലാ ബാറ്റ്‌സ്മാന്‍മാരെയും പ്രയാസപ്പെടുത്തിയിരുന്നു. മഖായ എന്‍ഡിനി, ഷോണ്‍ പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് എന്നിവര്‍ക്കെല്ലാം ശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ പേസറാണ് സ്റ്റെയിന്‍.

കരിയറില്‍ പരിക്ക് വില്ലനായതോടെ അവസാന സമയത്ത് പ്രയാസപ്പെട്ട സ്റ്റെയിന്‍ കഴിഞ്ഞിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്റ്റെയിന്റെ ബാല്യകാല ജീവിതവും ദുരിതപൂര്‍ണ്ണമായിരുന്നു. പ്രതിസന്ധികളോട് പടവെട്ടിയാണ് അദ്ദേഹം ഉയര്‍ന്നുവന്നത്. തുടക്ക കാലത്ത് പരിശീലനത്തിനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള പണംപോലും കണ്ടെത്താന്‍ അദ്ദേഹം പ്രയാസപ്പെട്ടിരുന്നു. ഷോണ്‍ പൊള്ളോക്ക് നല്‍കിയ ഷൂസ് ധരിച്ചാണ് ആദ്യ മത്സരത്തിനിറങ്ങിയതെന്ന് സ്റ്റെയിന്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. ഇന്ന് വലിയ സാമ്പത്തിക ശേഷിയുള്ള താരങ്ങളിലൊരാളാണ് സ്റ്റെയിന്‍.

ഷുഹൈബ് അക്തര്‍

ഷുഹൈബ് അക്തര്‍

പാകിസ്താന്റെ ഇതിഹാസ പേസറാണ് ഷുഹൈബ് അക്തര്‍. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെന്ന റെക്കോഡ് അക്തറിന്റെ പേരിലാണ്. ലോക ക്രിക്കറ്റിനെ വേഗംകൊണ്ട് വിസ്മയിപ്പിച്ച താരമാണ് അക്തര്‍. വിരമിച്ച ശേഷവും നിരൂപകനായി അദ്ദേഹം ക്രിക്കറ്റില്‍ സജീവമാണ്. അക്തര്‍ ഇന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളിലെ സമ്പന്നരായ താരങ്ങളിലൊരാളാണ്. എന്നാല്‍ ബാല്യകാലത്തില്‍ വളരെയധികം സാമ്പത്തിക പ്രയാസം നേരിട്ട താരമാണ് അക്തര്‍.

പരിശീലനത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങനോ വീട്ടില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് എത്താനോ പണം പോലും അക്തറിന് അന്ന് ഇല്ലായിരുന്നു. വീട്ടില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്കെത്താന്‍ രണ്ട് മണിക്കൂറോളം നടക്കണമായിരുന്നു. ഇങ്ങനെ നടത്താണ് അദ്ദേഹം തന്റെ ബാല്യകാലത്തെ മുന്നോട്ട് നയിച്ചത്. ഒന്ന് രണ്ട് തവണ കണ്ടക്ടറിന്റെ ദയയില്‍ വീട്ടില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് എത്തിയ കഥയും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ വിശേഷണമുള്ള താരമാണ് ഡേവിഡ് വാര്‍ണര്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ മാത്രമല്ല ഫ്രാഞ്ചൈസി ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള താരമാണ് വാര്‍ണര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ബാല്യകാലം അത്ര മനോഹരമായിരുന്നില്ല. രാത്രിയില്‍ ജോലി ചെയ്താണ് അദ്ദേഹം പഠിച്ചിരുന്നത്. രാവിലെ മൂന്ന് മണിവരെ ജോലി ചെയ്ത് ഏഴ് മണിക്ക് സ്‌കൂളില്‍ പോയിരുന്ന വാര്‍ണര്‍ ഇതിനിടെ ക്രിക്കറ്റ് കളിക്കാനും സമയം കണ്ടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം അന്ന് സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു. ബാറ്റ് വാങ്ങി നല്‍കാന്‍ പോലും പണമില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്വന്തമായി പണം കണ്ടെത്തിയാണ് വാര്‍ണര്‍ തന്റെ പഠനവും ക്രിക്കറ്റും മുന്നോട്ട് കൊണ്ടുപോയത്. ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള വലിയൊരു താരമാണ് വാര്‍ണര്‍. വലിയ സാമ്പത്തിക ശേഷിയും ഇന്ന് അദ്ദേഹത്തിനുണ്ട്.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യയുടെ യുവ പേസര്‍മാരിലെ ശ്രദ്ധയനായ മുഖമാണ് മുഹമ്മദ് സിറാജ്. നാട്ടില്‍ ദിവസക്കൂലിക്ക് ടെന്നിസ് ക്രിക്കറ്റ് കളിച്ച് നടന്നാണ് സിറാജ് ഇന്നത്തെ ഇന്ത്യന്‍ ബൗളറെന്ന നിലയിലേക്ക് വളര്‍ന്നത്. 500 രൂപയായിരുന്നു അന്ന് സിറാജിന് ലഭിച്ചിരുന്ന പ്രതിഫലം. ഇന്ന് കോടികള്‍ അദ്ദേഹം വാങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഓട്ടോ ഡ്രൈവറായിരുന്നു. മകന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കാന്‍ പലപ്പോഴും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ കഷ്ടപ്പാടുകളോട് പടവെട്ടിയ സിറാജ് ഇന്ന് ആര്‍സിബിയുടെയും ഇന്ത്യന്‍ ടീമിന്റെയും നിര്‍ണ്ണായക താരമാണ്. ഇപ്പോള്‍ കോടികളുടെ ആസ്തി സിറാജിനുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണത്.

Story first published: Friday, April 1, 2022, 14:35 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+