Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ് ഗെയ്ല്‍ 54 പന്തില്‍ 108 നോട്ടൗട്ട്... 11 സിക്‌സറുകള്‍.. ലോകറെക്കോര്‍ഡ്!

ജമൈക്ക: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ ജമൈക്ക തലവാസിന് വിജയം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ഗെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനം. 54 പന്തുകളില്‍ 11 സിക്‌സറുകള്‍ സഹിതം പുറത്താകാതെ 108 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും ഗെയ്ല്‍ അടിച്ചു.

ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടന്ന മത്സരത്തില്‍ ഗെയ്‌ലിന്റെ മികവില്‍ ഏഴ് വിക്കറ്റിനാണ് ജമൈക്ക തലവാസ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചത്. ജയിക്കാന്‍ 192 റണ്‍സ് വേണ്ടിയിരുന്ന തലവാസ് 18.3 ഓവറില്‍ വെറും മൂന്നേ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഓള്‍റൗണ്ടര്‍ ആന്‍േ്രഡ റസല്‍ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

chrisgayle-

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നേടിയ 108 നോട്ടൗട്ട് ക്രിസ് ഗെയ്‌ലിന്റെ കരിയറിലെ പതിനെട്ടാം സെഞ്ചുറിയാണ്. ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോര്‍ഡും ഗെയ്‌ലിന്റെ പേരിലാണ്. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓപ്പണറായ ഗെയ്ല്‍ ആര്‍ സി ബിക്ക് വേണ്ടിയും സെഞ്ചുറിയടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി 20യിലും ഗെയ്‌ലിന്റെ പേരില്‍ സെഞ്ചുറിയുണ്ട്.

Read Also: മോദി കാബിനറ്റ് വികസനം: സുഷമ സ്വരാജ് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു?

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ഹാഷിം ആംല, കോളിന്‍ മുണ്‍റോ, ബ്രണ്ടന്‍ മക്കുല്ലം തുടങ്ങിയവരുടെ വെടിക്കെട്ടിന്റെ പിന്‍ബലത്തിലാണ് കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. ഹാഷിം അംല 74 ഉം കോളിന്‍ മുണ്‍റോ 55 ഉം ബ്രണ്ടന്‍ മക്കുല്ലം 34 ഉം റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ നാലോവറില്‍ 56 റണ്‍സാണ് വഴങ്ങിയത്.

Story first published: Tuesday, July 5, 2016, 15:29 [IST]
Other articles published on Jul 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+