IPL 2020: അദ്ദേഹത്തിന്റെ പേര് കേട്ടാല്‍ എതിരാളികളുടെ മുട്ടിടിക്കും! ടീമംഗത്തെ പുകഴ്ത്തി രാഹുല്‍

ഐപിഎല്ലില്‍ പുതിയ നായകന് കീഴില്‍ പുതിയ തുടക്കം തേടിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് 13ാം സീസണില്‍ അങ്കത്തിനിറങ്ങുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ കെഎല്‍ രാഹുലാണ് യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ പഞ്ചാബിനെ നയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കന്നി സീസണ്‍ കൂടിയാണിത്. കഴിഞ്ഞ രണ്ടു സീസണുകളിലും ക്യാപ്റ്റനായ ആര്‍ അശ്വിനെ സീസണിനു ശേഷം പഞ്ചാബ് ഒഴിവാക്കിയിരുന്നു.
ഒരു തവണ മാത്രം ഐപിഎല്ലിന്റെ ഫൈനലില്‍ കളിച്ചിട്ടുള്ള പഞ്ചാബ് കന്നിക്കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. പുതിയ സീസണിന് സപ്തംബര്‍ 19ന് തുടക്കം കുറിക്കാനിരിക്കെ ടീമംഗവും വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയ്‌ലിനെ വനോളം പുകഴ്ത്തിയിരിക്കുകയാണ് രാഹുല്‍.

പ്രധാനപ്പെട്ട റോള്‍
ഐപിഎല്ലില്‍ പഞ്ചാബിന്റെ മുന്നേറ്റത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്ന താരങ്ങളിലൊരാളായിരിക്കും ഗെയ്‌ലെന്നു രാഹുല്‍ അഭിപ്രായപ്പെട്ടു. ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ അദ്ദേഹം കളിയിലുണ്ടാക്കുന്ന ഇംപാക്ടിനെക്കുറിച്ച് ടീമിലെ ഡ്രസിങ് റൂമില്‍ വരെ എല്ലാവര്‍ക്കുമറിയാമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഗെയ്‌ലിനെപ്പോലൊരാള്‍ ഒപ്പമുള്ളത് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്. അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ തന്നെ എതിരാളികള്‍ ഒന്ന് വിറയ്ക്കും. അത്രയും വലിയ ഇംപാക്ടാണ് ഗെയ്‌ലിനുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അവിശ്വസനീയ പ്രകടനങ്ങള്‍
ഐപിഎല്ലില്‍ മറ്റു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും പഞ്ചാബിനു വേണ്ടിയുമെല്ലാം അവിശ്വസനീയ പ്രകടനമാണ് ഗെയ്ല്‍ കാഴ്ചവച്ചിട്ടുള്ളത്. അദ്ദേഹം ടീമിലുണ്ടാക്കുന്ന ഇംപാക്ട് എത്രത്തോളമാണെന്ന് പഞ്ചാബിന്റെ ഡ്രസിങ് റൂമിന്റെ ഭാഗമായാല്‍ നിങ്ങള്‍ക്കു തിരിച്ചറിയാന്‍ സാധിക്കുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ഗെയ്ല്‍ സ്വതസിദ്ധമായ ശൈലിയിലേക്കു വന്നാല്‍ ഐപിഎല്ലിലെ ഒരു ടീമിനും ഗെയ്‌ലിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നു രാഹുല്‍ മുന്നറിയിപ്പ് നല്‍കി. ഗെയ്‌ലിനെപ്പോലൊരാള്‍ തങ്ങളുടെ ടീമിലാണെന്നത് അനുഗ്രഹമായാണ് കാണുന്നതെന്നും പഞ്ചാബ് നായകന്‍ പറഞ്ഞു.

എല്ലാവരെയും സഹായിക്കും
യുവതാരങ്ങളോട് വളരെ തുറന്നു സംസാരിക്കാനും അവരെ സഹായിക്കാനും മടിയില്ലാത്തയാളാണ് ഗെയ്ല്‍. ടി20 ക്രിക്കറ്റില്‍ ഒരുപാട് അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. ടി20യിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന് ഗെയ്‌ലിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇതു നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്.
തന്റേതായ ദിവസം എത്ര മികച്ച ബൗളിങ് നിരയുണ്ടായാലും ഗെയ്‌ലിനെ തടഞ്ഞുനിര്‍ത്താന്‍ ഒരു ടീമിനും കഴിയില്ല. അവരുടെ കഥ കഴിച്ച് സ്വന്തം ടീമിനെ അദ്ദേഹം തനിച്ച് ജയിപ്പിക്കും. ഗെയ്ല്‍ ഇത്തവണയും ഞങ്ങള്‍ക്കൊപ്പമുള്ളത് ഭാഗ്യവും അനുഗ്രഹവുമായാണ് കാണുന്നതെന്നും രാഹുല്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications