IPL: കൂടുതല്‍ മാന്‍ ഓഫ് ദി മാച്ചായത് ആരൊക്കെ? ഗെയ്‌ലിനെ വെല്ലാന്‍ ആരുമില്ല, എബിഡി രണ്ടാമന്‍
ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ദിവസങ്ങള്‍ക്കം ആരംഭിക്കാനിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് 13ാം സീസണിനു വേണ്ടി കാത്തിരിക്കുന്നത്. പൂര്‍ണമായും യുഎഇയില്‍ നടക്കുന്ന ആദ്യത്തെ ഐപിഎല്ലെന്ന പ്രത്യേകത കൂടി ഈ ടൂര്‍ണമന്റിനുണ്ട്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ക്കു നമ്മള്‍ സാക്ഷിയായിട്ടുണ്ട്.
കഴിഞ്ഞ 12 സീസണിലെ കണക്കുകളെടുത്താല്‍ ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ഓള്‍ടൈം ലിസ്റ്റില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളവരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ക്രിസ് ഗെയ്ല്‍ (21 തവണ)
യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിന്‍ഡീസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ് ഏറ്റവുമധികം തവണ ഐപിഎല്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം ചൂടിയിട്ടുള്ളത്. 21 തവണയാണ് അദ്ദേഹം കളിയിലെ താരമായത്. 125 മല്‍സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. അതായത് ടൂര്‍ണമെന്റിലെ ഓരോ ആറു മല്‍സരം കൂടുമ്പോഴും ഗെയ്ല്‍ മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ടെന്നു ചുരുക്കം.
ആറു സെഞ്ച്വറികളും 11 ഫിഫ്റ്റികളുമാണ് ഗെയ്ല്‍ ഐപിഎല്ലില്‍ വാരിക്കൂട്ടിയത്. ഫിഫ്റ്റിയില്‍ താഴെ സ്‌കോര്‍ ചെയ്ത നാലു മല്‍സരങ്ങളിലും ഗെയ്ല്‍ മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ട്. അദ്ദേഹം ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ചായത് 2011ലായിരുന്നു (ആറു തവണ).

എബി ഡിവില്ലിയേഴ്‌സ് (20)
ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരവുമായ എബി ഡിവില്ലിയേഴ്‌സാണ് കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ചായ രണ്ടാമത്തെയാള്‍. 20 തവണ എബിഡി കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 142 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഇത്രയും തവണ മാന്‍ ഓഫ് ദി മാച്ചായത്.
20 തവണ മാന്‍ ഓഫ് ദി മാച്ചായ മല്‍സരങ്ങളില്‍ എബിഡി മൂന്നു സെഞ്ച്വറികളും 16 ഫിഫ്റ്റികളും നേടിയിരുന്നു. 28 റണ്‍സ് മാത്രമെടുത്ത ഒരു കളിയിലും അദ്ദേഹം കേമനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം. 2016ല്‍ നാലു തവണ എബിഡിയെ തേടി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമെത്തിയിട്ടുണ്ട്. ഇതേ സീസണില്‍ ആര്‍സിബിയെ ഫൈനലിലെത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

ഡേവിഡ് വാര്‍ണര്‍ (17)
സണ്‍റൈസഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണുമായ ഡേവിഡ് വാര്‍ണറാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. 126 മല്‍സരങ്ങളില്‍ 17 തവണ വാര്‍ണര്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിന്റെ ഓരോ ഏഴു മല്‍സരങ്ങള്‍ കൂടുമ്പോഴും അദ്ദേഹം മികച്ച താരമായിട്ടുണ്ടെന്ന് ചുരുക്കം.
മാന്‍ ഓഫ് ദി മാച്ച് നേടിയിട്ടുള്ള 17 ഇന്നിങ്‌സുകളില്‍ മൂന്നു സെഞ്ച്വറികളും 14 ഫിഫ്റ്റികളും വാര്‍ണര്‍ നേടിയിട്ടുണ്ട്. 17ല്‍ 13 തവണയും ഓസീസ് സൂപ്പര്‍ താരം മാന്‍ ഓഫ് ദി മാച്ചായത് ഹോം മാച്ചുകളിലായിരുന്നു. 2015ലെ സീസണില്‍ നാലു തവണ വാര്‍ണര്‍ കളിയിലെ താരമായിരുന്നു.

എംഎസ് ധോണി (17)
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ് ലിസ്റ്റിലെ മറ്റൊരാള്‍. ഐപിഎല്ലില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശിയായ ധോണി 17 തവണ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 170 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. അതായത് സിഎസ്‌കെയുടെ ഓരോ 10 മല്‍സരം കൂടൂമ്പോഴും മാന്‍ ഓഫ് ദി മാച്ചായത് ധോണിയായിരുന്നു.
17 തവണ മാന്‍ ഓഫ് ദി മാച്ചായ ഐപിഎല്‍ മല്‍സരങ്ങളില്‍ ധോണി 13 ഫിഫ്റ്റികള്‍ നേടിയിരുന്നു. കൂടാതെ ഈ 17ല്‍ 14 തവണയും അദ്ദേഹം നോട്ടൗട്ടായി ക്രീസില്‍ നില്‍ക്കുകയും ചെയ്തു. 2013, 16 സീസണുകളില്‍ മൂന്നു തവണ വീതം ധോണി മാന്‍ ഓഫ് ദി മാച്ചായിരുന്നു.

രോഹിത് ശര്‍മ (17)
ഏറ്റവുമധികം തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡുള്ള മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയാണ് ലിസ്റ്റിലെ അഞ്ചാമന്‍. തൊട്ടു മുകളിലുള്ള രണ്ടു പേരെയും പോലെ ഹിറ്റ്മാനും 17 തവണ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയിട്ടുണ്ട്. 183 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഇത്. 17 മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ക്കായി വാര്‍ണര്‍, ധോണി എന്നിവരേക്കാള്‍ കൂടുതല്‍ ഇന്നിങ്‌സുകള്‍ രോഹിത്തിനു കളിക്കേണ്ടി വന്നു.
14 ഫിഫ്റ്റികളാണ് 17 തവണ മാന്‍ ഓഫ് ദി മാച്ചായിട്ടുള്ള മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേടിയത്. 2016ല്‍ നാലു തവണയാണ് രോഹിത് കളിയിലെ മികച്ച താരമായി മാറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications