Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു കാലത്ത് കോടീശ്വരന്മാര്‍, പിന്നീട് ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടു! 5 ക്രിക്കറ്റ് താരങ്ങളിതാ

പേരിനും പ്രശസ്തിക്കുമൊപ്പം വലിയ സാമ്പത്തിക ഉയര്‍ച്ചയും നല്‍കുന്ന കായിക ഇനമാണ് ക്രിക്കറ്റ്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമായാല്‍ ജീവിതം രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അന്താരാഷ്ട്ര താരത്തിന് കളിച്ചാലും കളിച്ചില്ലെങ്കിലും പ്രതിവര്‍ഷം നിശ്ചിത തുക അവര്‍ക്ക് ലഭിക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളിലെ താരങ്ങള്‍ക്ക് വലിയ പ്രതിഫലം തന്നെ ലഭിക്കാറുണ്ട്. നിലവിലെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും സാമ്പത്തികമായി മികച്ച അടിത്തറയുള്ളവരാണ്.

ഇപ്പോള്‍ ലീഗ് ക്രിക്കറ്റുകളും സജീവമായതിനാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇതുവഴിയും വരുമാനമുണ്ടാക്കാനാവും. പരസ്യവരുമാനം ഉള്‍പ്പെടെ പല തരത്തില്‍ താരങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും കഠിന പ്രയത്‌നത്തിലൂടെ ക്രിക്കറ്റ് താരമാവുകയും സാമ്പത്തികമായി ഉന്നതികളിലേക്കെത്തുകയും ചെയ്ത താരങ്ങളെ ചരിത്രം പരിശോധിക്കുമ്പോള്‍ കാണാനാവും. ഇന്നത്തെ പല സൂപ്പര്‍ താരങ്ങളും ദാരിദ്ര്യത്തെ മറികടന്ന് വളര്‍ന്നുവന്നവരാണ്.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയും വിരമിച്ച ശേഷം സാമ്പത്തികമായി വളരെ പ്രയാസപ്പെടുകയും ചെയ്ത ചില താരങ്ങളുണ്ട്. ക്രിക്കറ്റിലൂടെ അത്യാഡംഭരങ്ങളിലേക്കുയര്‍ന്നവര്‍ക്കിടയില്‍ ദൗര്‍ഭാഗ്യവശാല്‍ ഭക്ഷണത്തിന് പോലും പ്രയാസപ്പെടേണ്ടി വന്ന ചിലര്‍. ഇത്തരത്തിലുള്ള അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. പാകിസ്താന്റെ അര്‍ഷാദ് ഖാനാണ് ഇതിലൊരാള്‍. മുന്‍ സ്പിന്നറായ താരം 1997ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അരങ്ങേറ്റം കുറിച്ചത്.

6.4 അടി ഉയരക്കാരനായ അര്‍ഷാദ് പാകിസ്താനായി 9 ടെസ്റ്റും 58 ഏകദിനവും കളിച്ചു. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറായതിനാല്‍ പാക് ടീമിലെ സ്ഥിര സാന്നിധ്യമാകാന്‍ കഴിഞ്ഞില്ല. പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിച്ച ശേഷം സാമ്പത്തികമായി അദ്ദേഹം വളരെയധികം പ്രയാസപ്പെട്ടു. ഓസ്‌ട്രേലിയയില്‍ കുറച്ചുനാള്‍ ബസ് ഡ്രൈവറായി ജോലി നോക്കി. സാമ്പത്തികമായി വലിയ തകര്‍ച്ച നേരിട്ട താരത്തെ പിന്നീട് പാക് വനിതാ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചാക്കി നിയമിച്ചു.

Adam Hollioake

രണ്ടാമത്തെ താരം ഇംഗ്ലണ്ടിന്റെ ആദം ഹോളിയോക്കാണ്. 1996ല്‍ പാകിസ്താനെതിരേ അരങ്ങേറ്റം കുറിച്ച അദ്ദേഹം നാല് ടെസ്റ്റും 35 ഏകദിനവും ഇംഗ്ലണ്ടിനായി കളിച്ചു. 1997ലെ ഷാര്‍ജാ കപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി. 2007ല്‍ കളി നിര്‍ത്തിയ അദ്ദേഹം ഓസ്‌ട്രേലിയയില്‍ ബിസിനസ് ആരംഭിച്ചു. എന്നാല്‍ ഇത് പൊട്ടിപൊളിഞ്ഞു. സാമ്പത്തികമായി വലിയ നഷ്ടം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. സാമ്പത്തികമായി വലിയ തകര്‍ച്ച നേരിട്ടതോടെ 2011ല്‍ താരത്തെ പാപ്പരായി പ്രഖ്യാപിച്ചു.

മുന്‍ ന്യൂസീലന്‍ഡ് താരം മാക്യു സിന്‍ക്ലയറാണ് മറ്റൊരാള്‍. കിവീസിനായി 33 ടെസ്റ്റും 54 ഏകദിനവും കളിച്ച അദ്ദേഹം 2013 ജൂലൈയിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയന്‍ വംശജനായി ജനിക്കുകയും ന്യൂസീലന്‍ഡിലേക്ക് കുടിയേറുകയും ചെയ്തയാളാണ് സിന്‍ക്ലയര്‍. സ്ഥിരത പ്രശ്‌നമായിരുന്നതിനാല്‍ കിവീസ് ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സിന്‍ക്ലയറിനായില്ല. വിരമിച്ച ശേഷം സാമ്പത്തികമായി അദ്ദേഹത്തിന് തകര്‍ച്ച നേരിട്ടു.

ക്രിക്കറ്റ് താരമാവാനുള്ള ശ്രമത്തിനിടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ വിരമിച്ച ശേഷം ജോലിയില്ലാതെ പ്രയാസപ്പെട്ടു. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ചെയ്യുകയാണ്. സാമ്പത്തികമായി അദ്ദേഹം വളരെ പിന്നോക്കാവസ്ഥയിലാണ്. മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടറായ ക്രിസ് കെയ്ന്‍സാണ് മറ്റൊരാള്‍. ന്യൂസീലന്‍ഡിനെ ഏകദിന ഫോര്‍മാറ്റില്‍ നയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. വെടിക്കെട്ട് താരമായ ക്രിസ് 62 ടെസ്റ്റും 215 ഏകദിനവും ദേശീയ ടീമിനായി കളിച്ചു.

2006ലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒത്തുകളി കേസില്‍ അകപ്പെട്ട് അദ്ദേഹത്തിന്റെ ആസ്തിയില്‍ വലിയൊരു തുക ജപ്തി ചെയ്യപ്പെട്ടു. പിന്നീട് അസുഖങ്ങളും വേട്ടയാടി. ട്രക്ക് ഓടിച്ചു ബസുകള്‍ കഴുകിയുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. അത്യാഡംഭരത്തില്‍ നിന്നാണ് എല്ലാം അദ്ദേഹത്തിന് കൈവിട്ടുപോയത്. ഇന്ത്യക്കാരനായ ജനാര്‍ദ്ദനന്‍ നാവ്‌ലെയാണ് മറ്റൊരാള്‍. ഇന്ത്യയുടെ ആദ്യത്തെ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. ക്രിക്കറ്റ് കരിയറിന് ശേഷം സെക്യൂരിറ്റി ജോലിക്കാരനായാണ് അദ്ദേഹം വരുമാനം കണ്ടെത്തിയിരുന്നത്.

Story first published: Tuesday, July 11, 2023, 15:36 [IST]
Other articles published on Jul 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+