Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി മാത്രമല്ല, ഐപിഎല്‍ റദ്ദാക്കിയാല്‍ ഇവരും പെടും! കൂട്ടത്തില്‍ സഞ്ജു സാംസണും

chopra

മുംബൈ: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഐപിഎല്‍ പ്രതിസന്ധിയിലായതോടെ പല താരങ്ങളുടെയും ഭാവി കൂടിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ദേശീയ ടീമിലേക്കു മടങ്ങിവരാന്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയടക്കം പല ഇന്ത്യന്‍ താരങ്ങള്‍ക്കുമുള്ള അവസാനത്തെ കച്ചിത്തുരുമ്പ് കൂടിയായിരുന്നു ഐപിഎല്‍. ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയത്തിലായതോടെ ധോണിയെക്കൂടാതെ പെട്ടുപോയ കളിക്കാര്‍ ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തു വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ബിസിസിഐ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കുകായായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഏപ്രിലില്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത തീരെ കുറവാണ്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരാനുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു ഐപിഎല്‍ നിര്‍ണായകമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയായ റെയ്‌ന അടുത്തൊന്നും നാട്ടിലോ വിദേശത്തോ ടി20 ടൂര്‍ണമെന്റുകളിലൊന്നും കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഐപിഎല്‍ നടന്നില്ലെങ്കില്‍ റെയ്‌നയുടെ തിരിച്ചുവരവ് മോഹങ്ങള്‍ ഏറെക്കുറെ അസ്തമിക്കും.

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നു പുറത്തായ താരമാണ് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ. ക്രുനാലു പകരം രവീന്ദ്ര ജഡേജയാണ് സമീപകാലത്തെ ടി20 പരമ്പരകളിലെല്ലാം സ്പിന്നിങ് ഓള്‍റൗണ്ടറായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ടി20 ലോകകകപ്പിനുള്ള ടീമിലേക്കു അവകാശവാദമുന്നയിക്കാന്‍ ക്രുനാലിനു ലഭിച്ച ഏറ്റവും മികച്ച വേദി കൂടിയായിരുന്നു ഐപിഎല്‍.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

സമീപകാലത്ത് ഇന്ത്യന്‍ ടീമിനൊപ്പം ചില അവസരങ്ങള്‍ ലഭിച്ചിട്ടും അവ മുതലാക്കാനാവാതെ പോയ മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലിലൂടെ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തയ്യാറെടുക്കുകയായിരുന്നു. ഐപിഎല്ലില്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ താരം കൂടിയായിരുന്നു സഞ്ജു.
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയിലെല്ലാം സഞ്ജു ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടു തന്നെ രാജസ്ഥാനൊപ്പം ശക്തമായ മടങ്ങിവരവിനൊരുങ്ങുകയായിരുന്നു കേരള താരം.

ശിവം ദുബെ

ശിവം ദുബെ

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് ഇന്ത്യന്‍ കുപ്പായത്തില്‍ ഈ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെയാണ് ദുബെയ്ക്കു ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണത്. എന്നാല്‍ തന്റെ സ്ഥാനമുറപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. പരിക്ക് ഭേദമായി ഹാര്‍ദിക് തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റദ്ദാക്കപ്പെട്ട കഴിഞ്ഞ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ദുബെയ്ക്കു സ്ഥാനം നഷ്ടമായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.

റിഷഭ് പന്ത്

റിഷഭ് പന്ത്

എംഎസ് ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലെത്തിയ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ഐപിഎല്‍ നിര്‍ണായകമായിരുന്നു. സ്ഥിരത നിലനിര്‍ത്താന്‍ പാടുപെടുകയും വിക്കറ്റ് കീപ്പിങില്‍ പിഴവുകള്‍ വരുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന പന്തിന് ഇപ്പോള്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ ഇടമില്ല. പന്തിനു പകരം കെഎല്‍ രാഹുലാണ് നിലവില്‍ ഏകദിന, ടി20 ടീമുകളില്‍ വിക്കറ്റ് കീപ്പറായി കളിക്കുന്നത്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തി തന്റെ സ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പന്ത്. ഐപിഎല്ലിന്റെ മുന്‍ സീണുകളിലെല്ലാം താരം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്.

Story first published: Thursday, April 2, 2020, 17:04 [IST]
Other articles published on Apr 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+