Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ ചൈനീസ് ദുരന്തം, വെറും 14ന് പുറത്ത്!! നാണക്കേടിന്റെ റെക്കോര്‍ഡ്

ബാങ്കോക്ക്: ലോക ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ചൈനയിലേക്ക് ക്രിക്കറ്റ് വ്യാപിപ്പിക്കണമെന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ അവരുടെ ദേശീയ ടീം നടത്തിയ പ്രകടനം ഐസിസിയെ ഇക്കാര്യം വീണ്ടും ആലോചിക്കാന്‍ പ്രേരിപ്പിക്കുമെന്നുറപ്പാണ്.

ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടാണ് ചൈനീസ് വനിതാ ക്രിക്കറ്റ് ടീമിനു നേരിടേണ്ടിവന്നത്. ട്വന്റി20 മല്‍സരത്തില്‍ ഒരു ടീം നേടുന്ന റ്റവും കുറഞ്ഞ സ്‌കോറില്‍ ചൈനീസ് ടീം കൂടാരം കയറുകയായിരുന്നു.

വെറും 14 റണ്‍സിന് പുറത്ത്

വെറും 14 റണ്‍സിന് പുറത്ത്

ബാങ്കോക്കില്‍ നടക്കുന്ന തായ്‌ലാന്‍ഡ് ടി20 ടൂര്‍ണമെന്റിലായിരുന്നു ചൈനീസ് ടീമിന്റെ ദയനീയ പ്രകടനം. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമെന്ന് വിശേഷിപ്പിക്കാവുന്ന യുഎഇയ്‌ക്കെതിരേയാണ് ചൈന വെറും 14 റണ്‍സിന് ഓള്‍ഔട്ടായത്.
വനിതാ ടി20യില്‍ മാത്രമല്ല പുരുഷ ടി20യില്‍പ്പോലും ഇത്രയും കുറഞ്ഞ സ്‌കോറിന് മറ്റൊരു ടീമും പുറത്തായിട്ടില്ല.

വിജയലക്ഷ്യം 204

വിജയലക്ഷ്യം 204

ആദ്യം ബാറ്റ് ചെയ്ത യുഎഇ ചൈനീസ് ബൗളിങ് നിരയെ ഒരു കൂസലുമില്ലാതെയാണ് നേരിട്ടത്. നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 203 റണ്‍സ് യുഎഇ അടിച്ചെടുക്കുകയും ചെയ്തു.
മറുപടി ബാറ്റിങിലാണ് ചൈനീസ് താരങ്ങളുടെ ഘോഷയാത്ര കണ്ടത്. നാലു റണ്‍സ് മാത്രമെടുത്ത ഹിന്‍ ലീയാണ് ചൈനയുടെ ടോപ്‌സ്‌കോറര്‍.
ഒരു മണിക്കൂറിനുള്ളില്‍ വെറും 10 ഓവറിനുള്ളില്‍ തന്നെ ചൈനയുടെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയും ചെയ്തു.

പുരുഷ ടീമിന് ആശ്വാസം

പുരുഷ ടീമിന് ആശ്വാസം

നേരത്തേ ചൈനയുടെ പുരുഷ ടീമിന്റെ പേരിലായിരുന്നു നാണക്കേടിന്റെ റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നേപ്പാളിനെതിരേ നടന്ന ലോകകപ്പ് ക്വാളിഫയറില്‍ വെറും 26 റണ്‍സിന് പുറത്തായതായിരുന്നു നേരത്തേ ചൈനയുടെ ദയനീയ പ്രകടനം. വനിതാ ടീം ഈ നാണക്കേട് തിരുത്തുകയും ചെയ്തു.
ലോക ക്രിക്കറ്റിലെ പുതുമുഖങ്ങളാണ് ചൈന. 2010ലെ ഏഷ്യന്‍ ഗെയിംസിലാണ് ചൈന ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്.

ചൈനയില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ ഐസിസി

ചൈനയില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ ഐസിസി

ക്രിക്കറ്റൊഴികെ മറ്റു പല പ്രധാനപ്പെട്ട കായിക ഇനങ്ങളിലും ചൈന തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഐസിസിയും ചൈനയില്‍ ക്രിക്കറ്റ് വളര്‍ത്താനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ചൈനയില്‍ ക്രിക്കറ്റിന് വലിയ വിപണന സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി എല്ലാ വിധ സഹായങ്ങളും ഐസിസി ചൈന ക്രിക്കറ്റ് അസോസിയേഷന് വാഗ്ദാനം ചെയ്തിരുന്നു.

Story first published: Tuesday, January 15, 2019, 13:53 [IST]
Other articles published on Jan 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+