Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ടി20 മത്സരത്തില്‍ 20 ഓവര്‍ ബാറ്റ് ചെയ്തിട്ടും നേടിയത് 20 റണ്‍സ്, 3 ഓവറിനുള്ളില്‍ വിജയം

ക്വലാലംപൂര്‍: അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഒരു ടീം ഇരുപത് ഓവറും ബാറ്റ് ചെയ്തിട്ടും ആകെ നേടിയത് 35 റണ്‍സ്. ഐസിസി ലോക ടി20യിലേക്ക് ഏഷ്യന്‍ മേഖലയില്‍ നിന്നുളള ചൈനയും തായ്‌ലന്‍ഡും തമ്മിലുള്ള യോഗ്യതാ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യം ബാറ്റ് ചെയ്ത ചൈന 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തപ്പോള്‍ 2.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ തായ്‌ലന്‍ഡ് ജയം പിടിച്ചെടുത്തു.

ആദ്യ സെഞ്ച്വറി തന്റെ ഹീറോയ്ക്ക് സമര്‍പ്പിച്ച് പൃഥ്വി ഷാ; വിജയത്തിന് പിന്നില്‍ ആ വ്യക്തി
ടി20യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇതോടെ ചൈനയ്ക്ക് സ്വന്തമായി. മലേഷ്യയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചൈനീസ് ക്യാപ്റ്റന്‍ ചെന്‍ സിയോറന്‍ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. ഓപ്പണര്‍ ആയി ഇറങ്ങിയ ക്യാപ്റ്റന്‍ ആണ് ആണ് ആദ്യം പുറത്തായത്. നാലു റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന് പിന്നാലെ ഓരോരുത്തരും പവലിയനിലേക്ക് മടങ്ങി.

cricket

മത്സരം 9.5 ഓവറാകുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 18 എന്നതായിരുന്നു സ്‌കോര്‍. എട്ടു റണ്‍സ് നേടിയ വാങ് യാ ആണ് ഉയര്‍ന്ന സ്‌കോറുകാരന്‍. തായ്‌ലന്‍ഡ് 5 മെയിഡന്‍ ഓവറുകള്‍ എറിഞ്ഞപ്പോള്‍ ചൈന ആകെ നേടിയത് രണ്ട് ബൗണ്ടറികള്‍ മാത്രമാണ്. തായ്‌ലന്‍ഡിന്റെ ഡാനിയേല്‍ ജേക്കബ് 4 ഓവറുകളില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീമിനായി ഡാനിയല്‍ ജേക്കബ്‌സ്(19), ഷഫിഖുള്‍ ഹഖ്(13) എന്നിവര്‍ അനായാസം സ്‌കോര്‍ ചെയ്തതോടെ ചൈനയ്ക്ക് 2.4 ഓവറുകള്‍ മാത്രമേ പന്തെറിയേണ്ടതായി വന്നുള്ളൂ. 2004ല്‍ ഐസിസിയില്‍ ചേര്‍ന്ന ചൈനയ്ക്ക് ഈ വര്‍ഷമാണ് ടി20 അംഗീകാരം നല്‍കിയത്.

Story first published: Friday, October 5, 2018, 9:17 [IST]
Other articles published on Oct 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+