Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ സെഞ്ച്വറി തന്റെ ഹീറോയ്ക്ക് സമര്‍പ്പിച്ച് പൃഥ്വി ഷാ; വിജയത്തിന് പിന്നില്‍ ആ വ്യക്തി

ആദ്യ സെഞ്ച്വറി തന്റെ ഹീറോയ്ക്ക് സമര്‍പ്പിച്ച് പൃഥ്വി ഷാ

രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യയുടെ പതിനെട്ടുകാരന്‍ പൃഥ്വി ഷാ സെഞ്ച്വറി തന്റെ ഹീറോയ്ക്ക് സമര്‍പ്പിച്ചു. തന്റെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ എല്ലാ പിന്തുണയുമായി കൂടെ നില്‍ക്കുന്ന പിതാവിനാണ് ആദ്യ സെഞ്ച്വറി സമര്‍പ്പിക്കുന്നതെന്ന് ഇന്ത്യന്‍ താരം പറഞ്ഞു. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയവരില്‍ ലോകത്തെ നാലാമനായി മാറിയിരുന്നു പൃഥ്വി.

prithvishaw

നേരത്തെ തന്നെ അമ്മയെ നഷ്ടപ്പെട്ട പൃഥ്വിയെ ഇന്ന് കാണുന്ന കളിക്കാരനാക്കിയതിന് പിന്നില്‍ അച്ഛന്‍ പങ്കജിന്റെ അധ്വാനമാണ്. പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കുന്നതുമുതല്‍ മകനെ ലോക്കല്‍ ട്രെയിനില്‍ പരിശീലനത്തിനെത്തിക്കുന്നതുപോലും പിതാവായിരുന്നു. മകന്റെ ക്രിക്കറ്റ് കരിയറിനുവേണ്ടി തന്റെ ജീവിതം മാറ്റിവെച്ച പിതാവ് തന്നെയാണ് പൃഥ്വിയുടെ ഹീറോ.

മകന്റെ കരിയറിനുവേണ്ടി ബിസിനസ് ഉപേക്ഷിച്ച് മുഴുവന്‍ സമയവും കൂടെനിന്നു. മകനുവേണ്ടി നെറ്റ്‌സില്‍ പന്തെറിഞ്ഞുകൊടുത്തതുപോലും പിതാവായിരുന്നു. അതുകൊണ്ടുതന്നെ എല്ലാം അച്ഛനുവേണ്ടിയാണെന്നാണ് മത്സരശേഷം പൃഥ്വിയുടെ പ്രതികരണം. എപ്പോഴെല്ലാം ഞാന്‍ സ്‌കോര്‍ ചെയ്യുന്നുവോ, അതെല്ലാം തന്റെ പിതാവിനാണെന്നും താരം പറഞ്ഞു.

രാജ്യത്തിനുവേണ്ടി കളിക്കാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. ആ അവസരം ശരിയായി വിനിയോഗിച്ചെന്നാണ് കരുതുന്നത്. സെഞ്ച്വറിക്ക് ശേഷം അല്‍പം പരിഭ്രമിച്ചതുപോലെ തോന്നിച്ചെങ്കിലും പിന്നീട് തിരിച്ചുവന്നു. തന്റെ സ്വതസിദ്ധമായ കളി കാഴ്ചവെക്കാനാണ് ശ്രമിച്ചത്. ഓരോ പന്തിനും അര്‍ഹിച്ച രീതിയില്‍ കളിക്കുകയാണ് തന്റെ ശൈലിയെന്നും പൃഥ്വി പറഞ്ഞു.

Story first published: Friday, October 5, 2018, 9:12 [IST]
Other articles published on Oct 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+