കോലി അതിര് കടക്കില്ല, ഒരിക്കലും... അവന്‍ ശക്തമായി തിരിച്ചുവരും!! ഉറപ്പ് മുന്‍ കോച്ചിന്റേത്
മുംബൈ: ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ബാറ്റിങില്‍ നിറം മങ്ങുകയും പെരുമാറ്റം അതിരുകടന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു പിന്തുണയുമായി ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ.
കിവീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമാണ് ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടിവന്നത്.
കോലിയടക്കമുള്ള ബാറ്റിങ് നിരയുടെ മോശം പ്രകടനം തന്നെയായിരുന്നു ഇന്ത്യന്‍ വീഴ്ചയ്ക്കു പ്രധാന കാരണം. കളിച്ച നാല് ഇന്നിങ്‌സുകളിലും കോലിക്കു 20 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. വെറും 38 റണ്‍സായിരുന്നു രണ്ടു ടെസ്റ്റുകളിലായി അദ്ദേഹത്തിന്റെ സമ്പാദ്യം.

മികച്ച പ്രകടനം നടത്തുന്നതിനൊപ്പം ഇതേ രീതിയില്‍ അഗ്രസീവായി പെരുമാറിയാല്‍ കോലിയെ എല്ലാവരും അഭിനന്ദിക്കും. അവന്റെ കരുത്ത് അഗ്രസീവായ ഈ പെരുമാറ്റം തന്നെയാണാണ് താന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. അഗ്രസീവായ പെരുമാറ്റവും മോശം പെരുമാറ്റവും തമ്മിലുള്ള അതിര്‍വരമ്പ് വളരെ ചെറുതാണ്. കോലി ഒരിക്കലും അത് ഭേദിച്ചിട്ടില്ല, ഇനി ഭേദിക്കുകയുമില്ല. ഈ അഗ്രസീവ് ശൈലിയാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിയെ പ്രേരിപ്പിക്കുന്നതെന്നും കോച്ച് ചൂണ്ടിക്കാട്ടി.

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും കോലി ശക്തമായി തന്നെ തിരിച്ചുവരുമെന്ന് ശര്‍മ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ മോശം സമയത്തിലൂടെ എല്ലാ താരത്തിനും കടന്നു പോവേണ്ടി വരും. ഇതേക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ല. വളരെ മികച്ച താരമാണ് കോലി. എവിടെയാണ് തനിക്കു പിഴച്ചതെന്നു അവന് ബോധ്യമായിട്ടുണ്ട്. അതേക്കുറിച്ച് കോലിയുമായി താന്‍ സംസാരിക്കുകയും ചെയ്തിരുന്നുവെന്നും 54 കാരനായ കോച്ച് വിശദമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയില്‍ തന്റെ മിടുക്ക് എന്താണ് കോലി ലോകത്തിനു കാണിച്ചു തരുമെന്ന് ശര്‍മ പറഞ്ഞു. കോലിയുമായി താന്‍ വളരെയധികം കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. പ്രത്യേകിച്ചും ഇതുപോലെ മോശം സമയത്തിലൂടെ അവന്‍ കടന്നുപോവുമ്പോള്‍ അത് കൂടുകയും ചെയ്യും. നല്ല രീതിയില്‍ തന്നെയായിരുന്നു കോലി ന്യൂസിലാന്‍ഡില്‍ ബാറ്റ് ചെയ്തത്. പക്ഷെ നിര്‍ഭാഗ്യകരമായ തരത്തില്‍ പുറത്തായി. ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. കോലിയെ മാത്രമല്ല ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവരെയും മികച്ച കെണിയൊരുക്കി അവര്‍ വീഴ്ത്തുകായയിരുന്നുവെന്ന് കോച്ച് ചൂണ്ടിക്കാട്ടി.

വെറും രണ്ടു ടെസ്റ്റുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ കോലിയെ എഴുതിത്തള്ളരുതെന്ന് ശര്‍മ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ അവന് റണ്‍സ് നേടാന്‍ കഴിയില്ലെന്നായിരുന്നു മുമ്പ് പലരും പറഞ്ഞത്. എന്നാല്‍ അവിടെ ഒട്ടേറെ റണ്‍സെടുത്തപ്പോള്‍ എല്ലാവരും പുകഴ്ത്തി. സ്വിങ് ബൗളിങിനെതിരേ മികച്ച പ്രകടനം നടത്തിയ അവന്‍ എല്ലാം തികഞ്ഞ ബാറ്റ്‌സ്മാനാണെന്നായിരുന്നു ഏവരുടെയും പ്രശംസ. ഇപ്പോഴത്തെ മോശം ഫോം താല്‍ക്കാലികം മാത്രമാണ്. പഴയ കോലിയെ അധികം വൈകാതെ തന്നെ നിങ്ങള്‍ക്കു കാണാമെന്നും കോച്ച് ഉറപ്പ് നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications