Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരുടെ കരിയര്‍ തീര്‍ന്നു, ഇനി ഇന്ത്യന്‍ ടീമില്‍ ഇടമില്ല! തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടാത്ത 5 പേര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടുകയെന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. ഓരോ വര്‍ഷവും പ്രതിഭകാട്ടി നിരവധി താരങ്ങള്‍ വളര്‍ന്നുവരുന്നതിനാല്‍ സ്ഥിരതയോടെ കളിക്കാതെ ടീമിലിടം ഉറപ്പിക്കാനാവില്ല. ആഭ്യന്തര ക്രിക്കറ്റിന് പുറമെ ഐപിഎല്ലും ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ തുടങ്ങിയതോടെ പല സീനിയര്‍ താരങ്ങളുടെയും ചീട്ടുകീറി. പ്രതീക്ഷ നല്‍കിയ പല യുവതാരങ്ങളും ദേശീയ ടീമിലേക്കെത്തിയ ശേഷം നിറം മങ്ങുന്നതായും കാണാനായി.

സമീപകാലംവരെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവ് അസാധ്യമെന്ന് പറയാവുന്ന തരത്തില്‍ പുറത്താവുകയും ചെയ്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഉമേഷ് യാദവാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ ഉമേഷുമുണ്ടായിരുന്നു. അതിവേഗ പേസര്‍മാരിലൊരാളായിരുന്ന ഉമേഷിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഉമേഷ് തഴയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉമേഷിന് ഇടമുള്ളത്. അതുകൊണ്ടുതന്നെ ഇനി ഉമേഷിന് തിരിച്ചുവരവ് പ്രയാസമാവും. മികച്ച യുവ പേസര്‍മാരെ വളര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. പ്രായം തളര്‍ത്തുന്ന ഉമേഷിനെ ഇനി പിന്തുണക്കാന്‍ സാധ്യത കുറവാണ്.

രണ്ടാമത്തെ താരം ഇഷാന്ത് ശര്‍മയാണ്. ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളായ ഇഷാന്ത് ശര്‍മ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്തായിട്ട് നാളുകളേറെയായി. എന്നാല്‍ ടെസ്റ്റ് ടീമില്‍ സജീവമായിരുന്നു. പക്ഷെ പരിക്ക് തളര്‍ത്തിയതോടെ ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ടു. ഇഷാന്തിന് പകരം അവസരം ലഭിച്ച മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം നടത്തി മുതലാക്കുകയും ചെയ്തു. ഇതോടെ ഇഷാന്തിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്.

umesh yadav

ഐപിഎല്ലില്‍ തരക്കേടില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും ഇനി ദേശീയ ടീമിലേക്കെത്തുക ഇഷാന്തിന് പ്രയാസമാണ്. മൂന്നാമത്തെ താരം വൃദ്ധിമാന്‍ സാഹയാണ്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നു സാഹ. വിക്കറ്റിന് പിന്നില്‍ പുലിയാണെങ്കിലും ബാറ്റിങ്ങില്‍ വലിയ മികവില്ല. റിഷഭ് പന്ത് ടെസ്റ്റിലെ ഒന്നാം നമ്പര്‍ കീപ്പറായതോടെ സാഹയുടെ ചീട്ടുകീറി. ഇപ്പോള്‍ കെ എസ് ഭരത്തിനെയും ഇഷാന്‍ കിഷനെയുമാണ് ഇന്ത്യ ടെസ്റ്റ് കീപ്പര്‍മാരായി പരിഗണിക്കുന്നത്.

അതുകൊണ്ടുതന്നെ സാഹക്ക് മടങ്ങിവരവ് പ്രതീക്ഷവേണ്ട. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മികവുകാട്ടുന്നുണ്ടെങ്കിലും ഇത് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് സഹായിച്ചേക്കില്ല. നാലാമത്തെ താരം ചേതേശ്വര്‍ പുജാരയാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു പുജാര. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പുജാരക്ക് ഇടമില്ല.

ഇനിയൊരു തിരിച്ചുവരവ് പുജാരക്കുണ്ടാവില്ല. റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ യുവ ബാറ്റ്‌സ്മാന്‍മാരെ പിന്തുണക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ പുജാര ദേശീയ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത വിരളമാണ്. അഞ്ചാമത്തെ താരം ഹര്‍ഷല്‍ പട്ടേലാണ്. ഇന്ത്യയുടെ ടി20 ടീമില്‍ കളിച്ചിട്ടുള്ള ഹര്‍ഷല്‍ തല്ലുകൊള്ളിയായ ബൗളറാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം മികവുകാട്ടിയാണ് ദേശീയ ടീമിലേക്ക് വളര്‍ന്നത്.

വിക്കറ്റുവീഴ്ത്താന്‍ മിടുക്കുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ഹര്‍ഷലിനെ കൈവിടുകയായിരുന്നു. മിടുക്കന്മാരായ യുവ ബൗളര്‍മാര്‍ അവസരം കാത്തിരിക്കവെ ഹര്‍ഷല്‍ പട്ടേലിന് തിരിച്ചുവരവിനുള്ള അവസരം ലഭിക്കില്ലെന്ന് തന്നെ പറയാം. മറ്റൊരു താരം ആവേശ് ഖാനാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് തഴയപ്പെട്ടു. ഇനിയൊരു തിരിച്ചുവരവും പ്രയാസമായിരിക്കും.

Story first published: Sunday, July 2, 2023, 14:23 [IST]
Other articles published on Jul 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+