Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുജാര പഴയ പുജാരയല്ല, ഇനിയാരും പഴിക്കരുത്!! 61 പന്തില്‍ സെഞ്ച്വറി, അതും ടി20യില്‍

പൂജാര പഴയ പൂജാര അല്ല | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ചേതേശ്വര്‍ പുജാര. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്ന വിശേഷണം ശരിവയ്ക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് പുജാരയായിരുന്നു. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ടെസ്റ്റിനു മാത്രം അനുയോജ്യനായ ബാറ്റ്‌സ്മാനെന്ന പേരിലാണ് പുജാര അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അംഗമല്ലാത്ത അദ്ദേഹത്തിന് ഐപിഎല്ലിലും ഇപ്പോള്‍ ഒരു ടീമിന്റെയും ഭാഗമല്ല. എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ് പുജാര.

തകര്‍പ്പന്‍ സെഞ്ച്വറി

തകര്‍പ്പന്‍ സെഞ്ച്വറി

സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാണ് പുജാര സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. റെയില്‍വേസിനെതിരായ കളിയില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു താരത്തിന്റെ അവിസ്മരണീയ ബാറ്റിങ് പ്രകടനം. കുട്ടി ക്രിക്കറ്റിനെയും കീഴടക്കാനുള്ള മിടുക്ക് തനിക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പുജാരയുടെ ഇന്നിങ്‌സ്.
വെറും 61 പന്തുകളില്‍ നിന്നാണ് പുജാര സൗരാഷ്ട്രയ്ക്കായി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ പുജാരയുടെ ഇന്നിങ്‌സിന് സൗരാഷ്ട്രയെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര മൂന്നു വിക്കറ്റിന് 188 റണ്‍സാണ് നേടിയത്. മറുപടിയില്‍ അഞ്ചു വിക്കറ്റും രണ്ടു പന്തും ശേഷിക്കെ റെയില്‍വേസ് ലക്ഷ്യത്തിലെത്തി.

കന്നി ടി20 സെഞ്ച്വറി

കന്നി ടി20 സെഞ്ച്വറി

കരിയറിലെ ആദ്യത്തെ ടി20 സെഞ്ച്വറിയാണ് ഈ മല്‍സരത്തില്‍ പുജാര തന്റെ പേരില്‍ കുറിച്ചത്. മല്‍സരത്തില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി ഓപ്പണറായാണ് അദ്ദേഹം ഇറങ്ങിയത്. റെയില്‍വേസ് ബൗളര്‍മാരെ തല്ലിച്ചതച്ച് പുജാര സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്നു. 14 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കളിയില്‍ 100 റണ്‍സുമായി പുജാര പുറത്താവാതെ നില്‍ക്കുകയും ചെയ്തു.
സൗരാഷ്ട്രയ്ക്കുവേണ്ടി ടി20യില്‍ സെഞ്ച്വറി നേടിയ ആദ്യതാരമെന്ന റെക്കോര്‍ഡും ഈ മല്‍സരത്തോടെ പുജാര തന്റെ പേരിലാക്കി.

ഞെട്ടിക്കുന്ന സ്‌ട്രൈക്ക്‌റേറ്റ്

ഞെട്ടിക്കുന്ന സ്‌ട്രൈക്ക്‌റേറ്റ്

റെയില്‍വേസിനെതിരായ ഈ കളിക്കു മുമ്പ് ടി20യില്‍ പുജാരയുടെ സ്‌ട്രൈക്ക് റേറ്റ് 105 ആയിരുന്നു. എന്നാല്‍ 164 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം കരിയറിലെ ആദ്യത്തെ ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇത്തവണത്തെ ലേലത്തില്‍ തന്നെ തഴഞ്ഞ ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളുടെയും തീരുമാനം തെറ്റാണെന്ന് ഈയൊരു ഇന്നിങ്‌സിലൂടെ പുജാര തെളിയിക്കുകയും ചെയ്തു.

Story first published: Thursday, February 21, 2019, 13:31 [IST]
Other articles published on Feb 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+