Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗണ്ടിയില്‍ 'വിളയാടി' പുജാര, ഷഹീന്‍ അഫ്രീദിക്കെതിരേ സിക്‌സ്, നാല് സെഞ്ച്വറി

1

ലണ്ടന്‍: ഇന്ത്യയില്‍ ഐപിഎല്‍ ആവേശം പൊടിപാറുമ്പോള്‍ കൗണ്ടി ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടി ഇന്ത്യയുടെ ചേതേശ്വര്‍ പുജാര. ഇത്തവണ മെഗാ ലേലത്തില്‍ പുജാരയെ വാങ്ങാന്‍ ആരും തയ്യാറായില്ല. ഇതോടെയാണ് അദ്ദേഹം കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോയത്. സസെക്‌സ് താരമായ പുജാര തകര്‍പ്പന്‍ പ്രകടനമാണ് കൗണ്ടിയില്‍ കാഴ്ചവെക്കുന്നത്. നാല് മത്സരത്തില്‍ നിന്ന് നാല് സെഞ്ച്വറികള്‍ ഇതിനോടകം പുജാര നേടിക്കഴിഞ്ഞു. ഇതില്‍ രണ്ട് ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും.

കഴിഞ്ഞ കുറച്ചുനാളുകളായി പുജാരയുടെ പ്രകടനം വളരെ മോശമായിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നടക്കം പുജാര തഴയപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. മൂന്നാം നമ്പറില്‍ നിന്ന് പുജാരയെ മാറ്റി യുവതാരങ്ങളെ പരിഗണിക്കാനുള്ള നീക്കങ്ങള്‍ സജീവമായി മുന്നോട്ട് പോകവെയാണ് ഇന്ത്യന്‍ ടീമിലേക്ക് തന്റെ ശക്തമായ തിരിച്ചുവരവ് സൂചന നല്‍കിയുള്ള പുജാരയുടെ പ്രകടനം.

1

പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും പുജാരയും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഷഹീനെ പുജാര അപ്പര്‍ കട്ടിലൂടെ സിക്‌സര്‍ പറത്തിയതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിച്ചിട്ട് നാളുകളേറെയായി. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇതിന് മുമ്പ് പുജാരക്ക് ഇത്തരത്തില്‍ പാക് താരങ്ങള്‍ക്കെതിരേ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

കൗണ്ടിയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാക് പേസര്‍ക്കെതിരേ സര്‍വാധിപത്യം കാട്ടാന്‍ പുജാരക്ക് സാധിച്ചു. തകര്‍പ്പന്‍ ബൗണ്ടറികളും സിക്‌സുകളും ക്ലാസിക് ഷോട്ടുകളും ഉള്‍പ്പെടെ പഴയ പുജാരയെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മിഡിലെക്‌സിനെതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ 125 റണ്‍സുമായി പുജാര പുറത്താവാതെ ക്രീസിലുണ്ട്. 149 പന്ത് നേരിട്ട് 16 ഫോറും രണ്ട് സിക്‌സുമാണ് പുജാര നേടിയത്.

2

ഐപിഎല്ലില്‍ പുജാരക്ക് അവസരം ലഭിക്കാതിരുന്നത് ഇപ്പോള്‍ ഗുണകരമായിരിക്കുകയാണ്. ഐപിഎല്ലില്‍ ടീമിലേക്ക് പരിഗണിച്ചാലും പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ കൗണ്ടിയില്‍ കളിച്ചതോടെ പ്ലേയിങ് 11ലേക്കെത്താനും തകര്‍പ്പന്‍ പ്രകടനം നടത്താനും അദ്ദേഹത്തിനായി. ഇതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനുള്ള വഴിയും പുജാര തുറന്നു. ഐപിഎല്ലില്‍ കളിച്ചിരുന്നെങ്കില്‍ ബെഞ്ചിലിരുന്ന് അദ്ദേഹത്തിന് സമയം കളയേണ്ടി വരുമായിരുന്നെന്ന് ഉറപ്പാണ്.

ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 531 റണ്‍സാണ് പുജാര കൗണ്ടിയില്‍ നേടിയത്. നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ സ്‌കോര്‍ കൂട്ടുമ്പോള്‍ 650ന് മുകളിലേക്ക് ഇതുയരും. നിലവില്‍ കൗണ്ടിയിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് പുജാരയുള്ളത്. എന്തായാലും അദ്ദേഹത്തിന്റെ പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുറപ്പ്. ഇന്ത്യയുടെ മൂന്നാം നമ്പറില്‍ വീണ്ടും കരുത്ത് പകരാന്‍ പുജാര എത്തുമെന്ന കാര്യം ഉറപ്പാണ്.

3

സസെക്‌സിനുവേണ്ടി അരങ്ങേറ്റ സീസണില്‍ത്തന്നെ രണ്ട് ഇരട്ട സെഞ്ച്വറി നേടിയതോടെ ചരിത്ര നേട്ടത്തിലേക്കും പുജാരയെത്തി. കൗണ്ടിയില്‍ അരങ്ങേറ്റ സീസണില്‍ രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പുജാര നേടിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് പുജാരക്ക് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ പുജാരയുടെ 15ാം ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറിയുള്ള ഏഷ്യന്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം.

Story first published: Sunday, May 8, 2022, 11:31 [IST]
Other articles published on May 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+