Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചേതേശ്വർ പൂജാര മൂന്നാം വട്ടവും രണ്ടാം റാങ്കിൽ.. ജഡേജയും രണ്ടിൽ... വിരാട് കോലിക്ക് സ്ഥാനചലനമില്ല!

ദുബായ്: ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാര ഐ സി സി ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. കരിയറിൽ ഇത് മൂന്നാം തവണയാണ് പൂജാര രണ്ടാം റാങ്കിൽ എത്തുന്നത്. ശ്രീലങ്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരന്പരയിലെ മികച്ച പ്രകടനമാണ് പൂജാരയെ രണ്ടാം റാങ്കിൽ എത്തിച്ചത്. രണ്ട് ടെസ്റ്റുകളിൽ നിന്നായി ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും പൂജാരയുടെ പേരിലുണ്ട്. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് ഒന്നാം റാങ്കിൽ.

കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് പോയിന്റോടെയാണ് പൂജാര രണ്ട് സ്ഥാനങ്ങൾ മുന്നോട്ട് കയറി രണ്ടാം റാങ്കിലെത്തിയത്. 888 പോയിന്റാണ് പൂജാരയ്ക്ക് ഇപ്പോൾ ഉള്ളത്. കരിയറിലെ അഞ്ചാം ഡബിൾ സെഞ്ചുറി നേടിയ വിരാട് കോലി 60 റേറ്റിങ് പോയിന്റുകൾ നേടിയെങ്കിലും അഞ്ചാം സ്ഥാനത്ത് തുടരുന്നു. അഞ്ചാം സ്ഥാനത്തുള്ള കോലിയും രണ്ടാം സ്ഥാനത്തുള്ള പൂജാരയും തമ്മിൽ വെറും 11 പോയിന്റ് വ്യത്യാസമേ ഉള്ളൂ. റൂട്ട് മൂന്നിലും വില്യംസൻ നാലിലുമാണ്.

cheteshwarpujara1-

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ഇടംകൈ സ്പിന്നർ രവീന്ദ്ര ജഡേജ രണ്ടാം റാങ്കിൽ തിരിച്ചെത്തി. ഒന്നാം ടെസ്റ്റിൽ രണ്ടോവർ മാത്രം പന്തെറിഞ്ഞ ജഡ്ഡു രണ്ടാം ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിൻറെ ജെയിംസ് ആൻഡേഴ്സനാണ് ഒന്നാം റാങ്കിൽ. റെക്കോർഡ് വേഗത്തിൽ 300 വിക്കറ്റ് തികച്ച ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ നാലാം റാങ്കിലാണ്. ആദ്യ പത്തിൽ മറ്റ് ഇന്ത്യക്കാർ ആരുമില്ല.

Story first published: Tuesday, November 28, 2017, 16:44 [IST]
Other articles published on Nov 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+