For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുജാരയ്ക്കു പുല്ലുവില? വിരമിക്കലിനു പിന്നാലെ അപമാനം!! അതും ക്രിക്കറ്റ് ബോര്‍ഡ്; സംഭവമറിയാം

ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളും റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പുജാരയ്ക്കു അപമാനം. ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തെ കളിയാക്കുന്ന തരത്തില്‍ പോസ്റ്റിട്ട് കുഴപ്പത്തിലായിരിക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ ഈ പോസ്റ്റിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

15 വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിനു കഴിഞ്ഞ ദിവസമാണ് 37കാരനായ പൂജാര തിരശീലയിട്ടത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളും താന്‍ മതിയാക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം ആരാധകരെ അറിയിക്കുകയായിരുന്നു. മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന താരം കൂടിയാണ് അദ്ദേഹം.

CHETESHWAR PUJARA

വിവാദ പോസ്റ്റ്

ലോക ക്രിക്കറ്റിലെ പല ശ്രദ്ധേയമായ സംഭവങ്ങളിലും രസകരമായ പോസ്റ്റുകള്‍ നല്‍കി ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തേയും പല തവണ വാര്‍ത്തകള്‍ നിറഞ്ഞിട്ടുള്ളത്. പക്ഷെ ഇത്തവണ ചേതേശ്വര്‍ പുജാരയുടെ വിരമിക്കലിനു ശേഷമുള്ള അവരുടെ പോസ്റ്റ് ക്രിക്കറ്റ് പ്രേമികളെ രസിപ്പിക്കുകയല്ല, മറിച്ച് ക്ഷുഭിതരാക്കുകയാണ് ചെയ്തത്.

'ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള ചേതേശ്വര്‍ പുജാരയുടെ തീരുമാനത്തോടു ഞങ്ങള്‍ കമന്റ് ചെയ്യില്ല. കാരണം ഞങ്ങള്‍ കരുതിയത് അദ്ദേഹം നേരത്തേ തന്നെ വിരമിച്ചു കഴിഞ്ഞുവെന്നാണ്'. ഇങ്ങനെയായിരുന്നു ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് എക്‌സില്‍ കുറിച്ചത്.

ഇതിനു താഴെ ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശനങ്ങളമായി ആഞ്ഞടിക്കുകയും ചെയ്തു. പുജാരയെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ഈ പോസ്റ്റെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ ഫാന്‍സ് കലിപ്പില്‍

ലോക ക്രിക്കറ്റ് ഭൂപടത്തില്‍ എവിടെയുമില്ലാത്ത ഐസ്‌ലാന്‍ഡിനു ഈ തരത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ഇതിഹാസമായ ചേതേശ്വര്‍ പുജാരയെ അപമാനിക്കാന്‍ എന്തു അര്‍ഹതയാണുള്ളതെന്നാണ് പലരുടെയും പ്രതികരണം.

ഐസ്‌ലാന്‍ഡ് എത്ര ടെസ്റ്റ് മല്‍സരങ്ങളില്‍ ഇതിനകം കളിച്ചിട്ടുണ്ട്? ചേതേശ്വര്‍ പുജാരയെ കുറിച്ച് കമന്റ് ചെയ്യാന്‍ മാത്രം അത്രയും ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ടീമാണോ അവരുടേത്? അദ്ദേഹത്തെപ്പോലെയൊരു ഇതിഹാസത്തെ കുറിച്ച് പരാമര്‍ശിക്കാനുള്ള യോഗ്യത പോലും ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനില്ല.

ഐസ്‌ലാന്‍ഡിന്റെ ദേശീയ ടീം ക്രിക്കറ്റില്‍ ഇതുവരെ നേരിട്ടതിനേക്കാള്‍ കൂടുതുല്‍ ബോളുകള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ചേതേശ്വര്‍ പുജാര ലീവ് ചെയ്തിട്ടുണ്ട്. ഐസ്‌ലാനന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ തമാശരൂപേണയുള്ള പോസ്റ്റുകള്‍ ഇഷ്ടമാണ്. പക്ഷെ ഇതു അല്‍പ്പം കൂടിപ്പോയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരെയെല്ലാം ഇതിനകം നേരിട്ടു കളിഞ്ഞിട്ടുള്ള ബാറ്ററാണ് ചേതേശ്വര്‍ പുജാര. മറുഭാഗത്ത് ഐസ്‌ലാന്‍ഡ് നേരിടുന്നതാവട്ടെ വൈഫൈ പ്രശ്‌നങ്ങളാണ്.

ഐസ്‌ലാന്‍ഡിനു ക്രിക്കറ്റ് ടീമുണ്ടോ? ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ഇതിനകം മരിച്ചു കഴിഞ്ഞെന്നാണ് ഞങ്ങള്‍ കരുതിയത്. ഐസ് എയ്ജ് മുതല്‍ അവര്‍ നല്ല ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടില്ല. ചേതേശ്വര്‍ പുജാരയെ കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള പോസ്റ്റ് ഒട്ടും തന്നെ അംഗീകരിക്കാവുന്ന ഒന്നല്ല. നിങ്ങള്‍ അതു പിന്‍വലിക്കുമെന്നു പ്രതീക്ഷിക്കുന്നു. എന്നിങ്ങനെയാണ് അവരുടെ പോസ്റ്റിനു താഴെ ആരാധകരുടെ പ്രതികരണങ്ങള്‍.

CHETESHWAR PUJARA

ഗംഭീര കരിയര്‍

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരുടെ ലിസ്‌റ്റെടുത്താല്‍ ആദ്യ പത്തിനുള്ളില്‍ തന്നെ ചേതേശ്വര്‍ പുജാരയുടെ പേര് നമുക്കു കാണാം. 103 ടെസ്റ്റുകളിലായി 176 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്.

43.61 ശരാശരിയില്‍ 7165 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. മൂന്നു ഡബിള്‍ സെഞ്ച്വറികളും 19 സെഞ്ച്വറികളും 35 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 2023ല്‍ കെന്നിങ്ടണ്‍ ഓവലില്‍ ഓസ്‌ട്രേലിയക്കെതിരായ ഡബ്ല്യുടിസി ഫൈനലിലാണ് പുജാര അവസാനമായി കളിച്ചത്. ഇന്ത്യ 209 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ പോരാട്ടത്തില്‍ 14, 27 എന്നന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

Story first published: Monday, August 25, 2025, 10:41 [IST]
Other articles published on Aug 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+