Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശത്ത് ടീം ഇന്ത്യക്കു പിഴയ്ക്കുന്നതെവിടെ? കാരണം ഒന്നുമാത്രം... ചൂണ്ടിക്കാട്ടി പുജാര

മുംബൈ: ഐസിസിയുടെ ലോക ടെസ്റ്റ് റാങ്കിങിലെ ഒന്നാംസ്ഥാനക്കാരും ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും ഇപ്പോള്‍ ടീം ഇന്ത്യ തന്നെയാണ്. എന്നാല്‍ വിദേശ ടെസ്റ്റുകളില്‍, പ്രത്യേകിച്ചു സേന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ കളിക്കുമ്പോള്‍ പതറുന്ന പതിവ് ഇന്ത്യ ഇപ്പോഴും തുടരുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഒടുവിലായി കളിച്ച ന്യൂസിലാന്‍ഡ് പര്യടനം. അവിടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ദയനീമായിരുന്നു ഇന്ത്യന്‍ പ്രകടനം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കേറ്റ ആദ്യ ടെസ്റ്റ് തോല്‍വിയും പരമ്പര നഷ്ടവും കൂടിയായിരുന്നു ഇത്.

വിദേശത്തു ടെസ്റ്റുകളില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യ പതറുന്നത് എന്നതിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ടീമിന്റെ നിര്‍ണായക താരവുമായ ചേതേശ്വര്‍ പുജാര.

ടെസ്റ്റിന്റെ പ്രാധാന്യം

ടെസ്റ്റ് ക്രിക്കറ്റിനു താരങ്ങള്‍ നല്‍കുന്ന പ്രാധാന്യം കുറയുന്നതു തന്നെയാണ് ഇന്ത്യക്കു ഇപ്പോള്‍ തിരിച്ചടിയായിക്കൊണ്ടിരിക്കുന്നതെന്നു പുജാര അഭിപ്രായപ്പെട്ടു. ടെസ്റ്റിനെ വേണ്ടത്ര ഗൗരവമായി എടുക്കാത്തതു കൊണ്ടു തന്നെ കഴിവുള്ള താരങ്ങള്‍ ഇപ്പോള്‍ കുറവാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനാണ് കളിക്കാര്‍ അമിത പ്രാധാന്യം നല്‍കുന്നത്.
മുമ്പ് ടെസ്റ്റ് മല്‍സരങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ടായിരുന്നു. ടെസ്റ്റ് കളിക്കാന്‍ ഓരോ താരവും അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മതിയായ വിശ്രമിച്ചായിരുന്നു താരങ്ങള്‍ ടെസ്റ്റ് കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിക്കുന്നതു കാരണം താരങ്ങള്‍ക്കു പരിക്കേറ്റു കൊണ്ടിരിക്കുകയാണെന്നും പുജാര വിശദാക്കി.

10 വര്‍ഷം മുമ്പ്

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ ഇപ്പോഴത്തെ പൂളിലുള്ള കളിക്കാരെ നോക്കിയാല്‍ 20-25ല്‍ കൂടുതല്‍ ഉണ്ടാവില്ല. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 30-35 കളിക്കാര്‍ ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായി നിന്നിരുന്നു. ഇന്ത്യക്കു ഇപ്പോള്‍ താരങ്ങള്‍ കുറവാണെന്നു താന്‍ പറയുന്നില്ല. എന്നാല്‍ എത്ര പേര്‍ ടെസ്റ്റ് കളിക്കാന്‍ തയ്യാറാണെന്നതാണ് തന്റെ ചോദ്യം. കഴിഞ്ഞ 24 മാസത്തിനിടെ നമ്മള്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീവിടങ്ങില്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയമേറ്റുവാങ്ങി. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ ഷോട്ട് സെലക്ഷനില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ത്യ ഇത്ര ദയനീയമായി തോല്‍ക്കില്ലായിരുന്നുവെന്നും പുജാര വിലയിരുത്തി.

ഓസ്‌ട്രേലിയന്‍ പര്യടനം

ഇന്ത്യക്കു ഇനി അടുത്തൊന്നും ടെസ്റ്റ് പരമ്പരകളില്ല. ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പര ഇന്ത്യയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണെന്നു പുജാര ചൂണ്ടിക്കാട്ടി.
സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്‌ട്രേലിയയുടെ നിര്‍ണായക താരങ്ങളാണ്. എന്നാല്‍ കഴിഞ്ഞ പര്യടനത്തിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഇത്തവണയും ഓസീസിനെ ഇന്ത്യക്കു തോല്‍പ്പിക്കാം. നമ്മുടെ ഫാസ്റ്റ് ബൗളര്‍മാര്‍ ഈ പരമ്പരയ്ക്കു മുമ്പ് ഫ്രഷായിരിക്കണം. അതിനു വേണ്ടി അവര്‍ക്കു മല്‍സരങ്ങള്‍ കുറച്ച് വിശ്രമം നല്‍കണം. 2018-19ല്‍ നമ്മള്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയെന്നത് ടീമിന് തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുമെന്നും പുജാര കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, March 21, 2020, 10:10 [IST]
Other articles published on Mar 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+