For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സര്‍ വഴങ്ങിയാലും ഔട്ടാക്കിയാലും ചിരി തന്നെ! ചഹല്‍ ഇത്ര കൂളായതെങ്ങനെ? രഹസ്യം പുറത്ത്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ താരങ്ങള്‍ ഏറ്റവും കൂളായ, നര്‍മബോധമുള്ള കളിക്കാരനെന്ന് ഏവരും ചൂണ്ടിക്കാണിക്കുന്നത് യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയാണ്. കളിക്കളത്തില്‍ ചഹലിനെ ഒരിക്കലും മുഖം കറുപ്പിച്ചോ, എതിര്‍ താരങ്ങളോട് കൊമ്പുകോര്‍ക്കുന്നതോ കാണാന്‍ സാധിക്കില്ല. സിക്‌സര്‍ വഴങ്ങിയയാലും വിക്കറ്റെടുത്താലും ചഹലിന്റെ മുഖത്ത് ചിരി മാത്രമേ ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ടാവൂ.

നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അദ്ദേഹം. എങ്ങനെയാണ് കളിക്കളത്തില്‍ ഇത്ര കൂളായിരിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചഹല്‍.

കാരണം ചെസ്

കാരണം ചെസ്

ഏറ്റവുമധികം ക്ഷമ ആവശ്യമുള്ള കായിക ഇനങ്ങളിലൊന്നായ ചെസ്സാണ് തന്നെ ഇത്രയും ശാന്തനായി പെരുമാറാന്‍ സഹായിക്കുന്നതെന്നു ചഹല്‍ തുറന്നു പറഞ്ഞു. ഇതിനൊരു കാരണം കൂടിയുണ്ട്. മുന്‍ ദേശീയ ചെസ് താരം കൂടിയാണ് അദ്ദേഹം. ചെസ്സില്‍ നിന്നാണ് ചഹല്‍ ക്രിക്കറ്റിലേക്കു ചേക്കേറിയത്.
ദേശീയ തലത്തില്‍ മുന്‍ അണ്ടര്‍ 12 കാറ്റഗറിയിലെ ചാംപ്യനായിരുന്നു ചഹല്‍. ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനും താരത്തിനു ഭാഗ്യമുണ്ടായിട്ടുണ്ട്. നിലവില്‍ ലോക ചെസ് ഫെഡറേഷഷന്റെ ലിസ്റ്റിലും ചഹല്‍ ഉള്‍പ്പെട്ടിരിക്കുന്നു. 1956 ആണ് താരത്തിന്റെ റേറ്റിങ്.

വിക്കറ്റ് ലഭിക്കണമെന്നില്ല

വിക്കറ്റ് ലഭിക്കണമെന്നില്ല

ചെസാണ് ഇത്രയും ക്ഷമയോടെ കളിക്കാന്‍ തന്നെ സഹായിക്കുന്നതെന്നു ഗ്രാന്റ്മാസ്റ്റര്‍ അഭിജിത്ത് ഗുപ്ത, അന്താരാഷ്ട്ര ഗ്രാന്റ്മാസ്റ്റര്‍ രാകേഷ് കുല്‍ക്കര്‍ണി എന്നിവരുമായുള്ള അഭിമുഖത്തിനിടെ ചഹല്‍ വെളിപ്പെടുത്തി.
ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ ചിലപ്പോള്‍ നന്നായി പന്തെറിഞ്ഞാലും വിക്കറ്റ് ലഭിക്കണമെന്നില്ല. ടെസ്റ്റിലും ഇങ്ങനെയാണ്. ഒരു ദിവസം നന്നായി പന്തെറിഞ്ഞിട്ടും വിക്കറ്റ് കിട്ടിയില്ലെങ്കിലും രണ്ടാം ദിവസവും ക്ഷമയോടെ ബൗള്‍ ചെയ്യേണ്ടി വരും. ചെസ്സാണ് ക്ഷമയെന്തെന്നു തന്നെ പഠിപ്പിച്ചതെന്നും ചഹല്‍ വിശദമാക്കി. ഇന്ത്യക്കു വേണ്ടി 52 ഏകദിനങ്ങളും 42 ടി20കളും താരം കളിച്ചു കഴിഞ്ഞു.

ചെസ്സില്‍ നിന്നു ക്രിക്കറ്റിലേക്ക്

ചെസ്സില്‍ നിന്നു ക്രിക്കറ്റിലേക്ക്

ചെസ്സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടും ക്രിക്കറ്റിലേക്കു താന്‍ ചുവട് മാറാന്‍ കാരണം അതിനോടുള്ള താല്‍പ്പര്യം കൊണ്ട് തന്നെയാണെന്നു ചഹല്‍ വെളിപ്പെടുത്തി.
ചെസ്സോ, ക്രിക്കറ്റോയെന്നതായിരുന്നു മുമ്പിലുണ്ടായിരുന്ന ചോദ്യം. ഇതേക്കുറിച്ച് അച്ഛനുമായി സംസാരിച്ചു. നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ക്രിക്കറ്റിനോടു കൂടുതല്‍ താല്‍പ്പര്യമുള്ളത് കൊണ്ട് അത് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.

മികച്ച വിക്കറ്റ്

മികച്ച വിക്കറ്റ്

കരിയറിലെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്ന് 2019ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിയെ പുറത്താക്കിയതാണെന്നു ചഹല്‍ വ്യക്തമാക്കി. കരിയറിലെ ആദ്യത്തെ ലോകകപ്പായിരുന്നു അത്. ദക്ഷിണാഫ്രിക്കയുമായുള്ള മല്‍സരത്തില്‍ ഡുപ്ലെസിയെ ഔട്ടാക്കാന്‍ സാധിച്ചു. വലിയ മല്‍സരത്തിലെ വലിയ വിക്കറ്റായിരുന്നു ഇതെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.
ചെസ്സിലേതു പോലെ ക്രിക്കറ്റിലും വ്യക്തമായ പ്ലാനിങ് ബൗളര്‍ തയ്യാറാക്കേണ്ടതുണ്ടെന്നു താരം പറയുന്നു. കൃത്യമായ പ്ലാനിങോടെയാണ് ബൗള്‍ ചെയ്യാറുള്ളത്. ഇതേക്കുറിച്ച് ക്യാപ്റ്റനുമായി സംസാരിക്കാറുമുണ്ട്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. എങ്ങനെയാണ് താന്‍ ബൗള്‍ ചെയ്യാന്‍ പോവുന്നതെന്നു അദ്ദേഹത്തോടു പറഞ്ഞിരുന്നുവെന്നും ചഹല്‍ വിശദമാക്കി.

Story first published: Monday, April 6, 2020, 11:47 [IST]
Other articles published on Apr 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+