Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ചെന്നൈ കിരീടം നിലനിര്‍ത്തില്ല!! പറഞ്ഞത് കോച്ച് തന്നെ... 2 പേര്‍ വിചാരിച്ചിട്ട് കാര്യമില്ല

ചെന്നൈ കിരീടം നിലനിര്‍ത്തില്ല

ബെംഗളൂരു: ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്. ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപോലെ മികവ് പുലര്‍ത്താന്‍ അവര്‍ക്കായിരുന്നു. ഈ സീസണില്‍ അതല്ല സ്ഥിതി. 10 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു ജയവുമായി തലപ്പത്താണെങ്കിലും ബൗളര്‍മാരുടെ മിടുക്കിലാണ് സിഎസ്‌കെ മിക്ക മല്‍സരങ്ങളും ജയിച്ചത്.

ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയൊഴികെ മറ്റുള്ളവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍നിര സമ്പൂര്‍ണ പരാജയമായതോടെ മിക്ക മല്‍സരങ്ങളിലും ധോണിയാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത്. ടീമിന്റെ ബാറ്റിങ് പ്രകടനത്തില്‍ അസംതൃപ്തനാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്.

കിരീടം നിലനിര്‍ത്തുക ദുഷ്‌കരം

കിരീടം നിലനിര്‍ത്തുക ദുഷ്‌കരം

ഈ സീസണില്‍ കിരീടം നിലനിര്‍ത്തുകയെന്നത് സിഎസ്‌കെയ്ക്കു കടുപ്പമാവുമെന്ന് ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി. ഞായറാഴ്ച നടന്ന കൡയില്‍ ആര്‍സിബിയോട് ഒരു റണ്ണിനു തോറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സീസണില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്. കഴിഞ്ഞ സീസണിനു ശേഷം ഇതാദ്യമായാണ് സിഎസ്‌കെയ്ക്കു തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ പിഴച്ചത്.

രണ്ടു പേരെ ആശ്രയിച്ചു ജയിക്കാനാവില്ല

രണ്ടു പേരെ ആശ്രയിച്ചു ജയിക്കാനാവില്ല

നായകന്‍ ധോണിയെയും അമ്പാട്ടി റായുഡുവിനെയും മാത്രം ആശ്രയിച്ചു സിഎസ്‌കെയ്ക്കു മല്‍സരങ്ങള്‍ ഇനിയും ജയിക്കാന്‍ കഴിയില്ലെന്നു ഫ്‌ളെമിങ് തുറന്നടിച്ചു. മിക്ക മല്‍സരങ്ങളിലും ഇരുവരുമാണ് ടീമിനെ രക്ഷിക്കാറുള്ളത്. ആര്‍സിബിക്കെതിരേയും ബുദ്ധിപരമായി കളിക്കാന്‍ ശ്രമിക്കാതെ പല ബാറ്റ്‌സ്മാന്‍മാരും അശ്രദ്ധമായാണ് ഷോട്ടുകള്‍ കളിച്ചത്.
സീസണില്‍ ഏഴു മല്‍സരങ്ങളില്‍ ടീമിന് ജയിക്കാനായത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ടീം ജയിച്ച രീതിയില്‍ അസംതൃപ്തിയുണ്ട്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും ഇനിയുള്ള മല്‍സരങ്ങളില്‍ കൂടുതല്‍ സംഭാവനകള്‍ ലഭിച്ചേ തീരൂവെന്നും ഫ്‌ളെമിങ് നിര്‍ദേശിച്ചു.

അടുത്ത മല്‍സരം ഹൈദരാബാദിനെതിരേ

അടുത്ത മല്‍സരം ഹൈദരാബാദിനെതിരേ

ചൊവ്വാഴ്ച ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം. നേരത്തേ ഹൈദരാബാദില്‍ നടന്ന കളിയില്‍ സിഎസ്‌കെ പൊരുതാന്‍ പോലുമാവാതെ കീഴടങ്ങിയിരുന്നു. അന്നത്തെ തോല്‍വിക്കു സ്വന്തം മൈതാനത്തു കണക്കുതീര്‍ക്കാനായിരിക്കും ധോണിപ്പടയുടെ ശ്രമം.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി നാലാംസ്ഥാനത്താണ് ഹൈദരാബാദ്. തലപ്പത്തുള്ള സിഎസ്‌കെയ്ക്കു 14 പോയിന്റാണുള്ളത്.

Story first published: Monday, April 22, 2019, 14:12 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+