For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡല്‍ഹിക്കും ആര്‍സിബിക്കും നിര്‍ണായകം... ജയം അനിവാര്യം, ഒന്നാംസ്ഥാനത്തിനായി സിഎസ്‌കെയും ഹൈദരാബാദും

പോയിന്റ് പട്ടികയില്‍ താഴെയുള്ള ഡല്‍ഹിക്കും ആര്‍സിബിക്കും ജയിക്കണം

ബെംഗളൂരു/ ഹൈദരാബാദ്: ഐപിഎല്ലില്‍ ശനിയാഴ്ച നടക്കാനിരിക്കുന്നത് രണ്ടു കിടിലന്‍ പോരാട്ടങ്ങള്‍. വൈകീട്ട്് നാലിനു ബെംഗളൂരുവില്‍ നടക്കുന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. രാത്രി എട്ടിന് പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദാബാദ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും.
തലപ്പത്തുള്ള ഹൈദരാബാദ് സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങുമ്പോള്‍ വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറാനുറച്ചാണ് സിഎസ്‌കെ ബെംഗളൂരുവിലെത്തുന്നത്.

എന്നാല്‍ ആര്‍സിബിയുടെയും ഡല്‍ഹിയുടെയും സ്ഥിതി അതല്ല. പോയിന്റ് പട്ടികയില്‍ ആറും ഏഴും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ആര്‍സിബിക്കും ഡല്‍ഹിക്കും ഇന്നതേതുള്‍പ്പെടെ ഇനിയുള്ള മല്‍സരങ്ങളെല്ലാം നിര്‍ണായകമാണ്. തോറ്റാല്‍ പ്ലേഓഫ് സാധ്യത മങ്ങുമെന്നതിനാല്‍ രണ്ടും കല്‍പ്പിച്ചാണ് ഇരുടീമും ഇറങ്ങുന്നത്.

 ഡിവില്ലിയേഴ്‌സ് തിരിച്ചെത്തും, ഡികോക്കില്ല

ഡിവില്ലിയേഴ്‌സ് തിരിച്ചെത്തും, ഡികോക്കില്ല

വൈറല്‍ പനിയെ തുടര്‍ന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയത് ആര്‍സിബിയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ ക്വിന്റണ്‍ ഡികോക്ക് പരിക്കുമൂലം പിന്‍മാറിയിട്ടുണ്ട്. ഡികോക്കിന്റെ അഭാവത്തില്‍ ആരെ വിക്കറ്റ്കീപ്പര്‍ ആക്കുമെന്നതാണ് ആര്‍സിബിക്കു മുന്നിലുള്ള ചോദ്യം.
അതേസമയം, തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടേറ്റ തോല്‍വിയെ തുടര്‍ന്നു പോയിന്റ് പട്ടികയിലെ ഒന്നാാംസ്ഥാനം നഷ്ടമായ ഇതു തിരിച്ചുപിടിക്കാനുറച്ചാണ് ചിന്നസ്വാമിയിലെത്തിയത്. സ്ഥരിതയില്ലാത്ത ബൗളിങിലും ഫീല്‍ഡിങിലെ പിഴവുകളും ചെന്നൈയുടെ ഇപ്പോഴത്തെ പോരായ്മകള്‍. ഇവ പരിഹരിച്ചാല്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ സിഎസ്‌കെയ്ക്കാവും.

IPL 2018: Chennai vs Bangalore Match Prediction | Oneindia Malayalam
കണക്കുകളില്‍ ചെന്നൈ മുന്നില്‍

കണക്കുകളില്‍ ചെന്നൈ മുന്നില്‍

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബാംഗ്ലൂരിനെതിരേ ചെന്നൈക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ നടന്ന 21 മല്‍സരങ്ങളില്‍ 13ലും ജയം ചെന്നൈക്കായിരുന്നു. ഏഴെണ്ണത്തിലാണ് ആര്‍സിബിക്കു ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കുകയായിരുന്നു.
അവാസനത്തെ അഞ്ചു മല്‍സരങ്ങളിലും ബാഗ്ലൂരിനെ ധോണിയും സംഘവും മുട്ടുകുത്തിച്ചിരുന്നു. അവസാനമായി ഏപ്രില്‍ 25ന് നേര്‍ക്കുനേര്‍ വന്നപ്പോല്‍ ധോണിയുടെ (34 പന്തില്‍ 70) ഇന്നിങ്‌സിന്റെ കരുത്തില്‍ ആര്‍സിബിനല്‍കിയ 206 റണ്‍സെന്ന വന്‍ വിജയലക്ഷ്യം ചെന്നൈ മറികടന്നിരുന്നു.

സീസണില്‍ ആദ്യം

സീസണില്‍ ആദ്യം

ഈ സീസണില്‍ ഹൈദരാബാദും ഡല്‍ഹിയും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരമാണ് രാത്രി എട്ടിനു നടക്കാനിരിക്കുന്നത്. കെയ്ന്‍ വില്ല്യംസണെന്ന ബ്രില്ല്യന്റ് ക്യാപ്റ്റന്റെയും ശക്തമായ ബൗളിങ് നിരയുടെയും മികവില്‍ കുതിക്കുന്ന ഹൈദരാബാദ് ഒന്നാംസ്ഥാനം നിലനിര്‍ത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ്. അഞ്ചു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഹൈദരാബാദ് വീണ്ടും മല്‍സരച്ചൂടിന്റെ ഭാഗമാവുന്നത്. പരിക്കു മൂലം കഴിഞ്ഞ കുറച്ച് മല്‍സരങ്ങള്‍ നഷ്ടമായ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവ് ഹൈദരാബാദ് ബൗളിങ്‌നിരയെ കൂടുതല്‍ അപകടകാരികളാക്കിയിട്ടുണ്ട്.
അതേസമയം, പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഐപിഎല്ലിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കുന്ന ഡല്‍ഹി വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ശ്രേയസ് ക്യാപ്റ്റനായ ശേഷമുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ഡല്‍ഹി ജയിച്ചിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള റിഷഭ് പന്താണ് ടീമിന്റെ തുറുപ്പുചീട്ട്. സീസണില്‍ ഡല്‍ഹിയുടെ അവസാന എവേ മാച്ച് കൂടിയാണിത്. പിന്നീടുള്ള നാലു മല്‍സരങ്ങളും സ്വന്തം ഗ്രൗണ്ടിലാണ്.

മുന്‍തൂക്കം ഹൈദരാബാദിന്

മുന്‍തൂക്കം ഹൈദരാബാദിന്

ചരിതം നോക്കിയാല്‍ ഡല്‍ഹിക്കെതിരേ ഹൈദരാബാദിനാണ് മുന്‍തൂക്കം. ഇതുവരെ ഐപിഎല്ലില്‍ 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയം ഹൈദരാബാദിനൊപ്പമായിരുന്നു. നാലു മല്‍സരങ്ങളിലാണ് ഡല്‍ഹിക്കു ജയിക്കാനായത്.
ഭുവി കളിച്ച ആദ്യ നാലു മല്‍സരങ്ങളില്‍ ഹൈദരാബാദ് 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. 638 റണ്‍സും വഴങ്ങിയിരുന്നു. എന്നാല്‍ പരിക്കേറ്റ് ഭുവി പുറത്തായ ശേഷം ടീമിന്റെ ബൗളിങ് പ്രകടനം മെച്ചപ്പെട്ടുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. നാലു മല്‍സരങ്ങളില്‍ 439 റണ്‍സിന് 34 വിക്കറ്റുകളാണ് ഹൈദരാബാദ് അവസാന നാലു മല്‍സരങ്ങളില്‍ നേടിയത്.

Story first published: Saturday, May 5, 2018, 14:23 [IST]
Other articles published on May 5, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+