Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ചിന്നസ്വാമിയില്‍ ധോണി തന്നെ 'പെരിയസ്വാമി'... കോലിക്കൂട്ടം കീഴടങ്ങി, ത്രില്ലറില്‍ സിഎസ്‌കെ

IPL 2018: ധോണിയുടെ ഇന്നിംഗ്‌സില്‍ ഇളകിമറിഞ്ഞ് ക്രിക്കറ്റ് ലോകം | Oneindia Malayalam

ബെംഗളൂരു: ഐപിഎല്ലിലെ എംഎസ് ധോണി- വിരാട് കോലി പോരാട്ടത്തില്‍ ധോണി നേടി. 400ലേറെ റണ്‍സ് പിറന്ന ത്രില്ലറില്‍ അഞ്ചു വിക്കറ്റിനാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സ് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തറപറ്റിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 205 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

ഈ സ്‌കോര്‍ ചെന്നൈക്കു മറികടക്കുക ഒരു ഘട്ടത്തില്‍ ദുഷ്‌കരമാവുമെന്നു തോന്നിച്ചെങ്കിലും വെടിക്കെട്ട് ബാറ്റിങിലൂടെ ചെന്നൈ അവിസ്മരണീയ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടു പന്ത് ബാക്കിനില്‍കെയാണ് അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ ജയം കൈക്കലാക്കിയത്. ഈ സീസണില്‍ ചെന്നൈയുടെ അഞ്ചാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനും ചെന്നൈക്കു സാധിച്ചു.

റായുഡു, ധോണി ഷോ

റായുഡു, ധോണി ഷോ

അമ്പാട്ടി റായുഡുവിന്റെയും ക്യാപ്റ്റന്‍ ധോണിയുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ചെന്നൈക്കു ക്ലാസിക് ജയം സമ്മാനിച്ചത്. റായുഡു 53 പന്തില്‍ മൂന്നു ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം 82 റണ്‍സാണ് വാരിക്കൂട്ടിയത്. ധോണി വെറും 34 പന്തില്‍ ഒരു ബൗണ്ടറിയും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 70 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും മാത്രമേ ചെന്നൈ നിരയില്‍ 15നു മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ.
അഞ്ചാം വിക്കറ്റില്‍ റായുഡു- ധോണി ജോടി നടത്തിയ ഇടിവെട്ട് ബാറ്റിങാണ് കൈവിട്ടെന്നു കരുതിയ കളിയില്‍ ചെന്നൈക്കു പ്രതീക്ഷ നല്‍കിയത്. 101 റണ്‍സാണ് ഈ ജോടി നേടിയത്.

വെടിക്കെട്ട്, പിന്നെ വിക്കറ്റ് മഴ

വെടിക്കെട്ട്, പിന്നെ വിക്കറ്റ് മഴ

വെടിക്കെട്ട് ബാറ്റിങിനൊടുവില്‍ ആര്‍സിബിയുടെ വിക്കറ്റ് മഴയാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കണ്ടത്. 67 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് ആര്‍സിബിക്കു നഷ്ടമായത്. എങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ആര്‍സിബിക്കു കഴിഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ ജോടികളായ എബി ഡിവില്ലിയേഴ്‌സിന്റെയും (68) ക്വിന്റണ്‍ ഡികോക്കിന്റെയും (53) ഇന്നിങ്‌സുകളാണ് ആര്‍സിബിയെ 200 റണ്‍സ് കടക്കാന്‍ സഹായിച്ചത്. വെറും 30 പന്തില്‍ എട്ടു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമടങ്ങിയതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. എന്നാല്‍ 37 പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെയാണ് ഡികോക്ക് 53 റണ്‍സ് നേടിയത്. മന്‍ദീപ് സിങാണ് (17 പന്തില്‍ 32) ആര്‍സിബി നിരയില്‍ മിന്നിയ മറ്റൊരു താരം.

 കോലി നേരത്തേ പുറത്ത്

കോലി നേരത്തേ പുറത്ത്

ഓപ്പണറായി ഇറങ്ങിയ കോലിയെ (18) തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സ്-ഡികോക്ക് ജോടി സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ആര്‍സിബിയെ ശക്തമായ നിലയിലെത്തിച്ചു. 103 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് ലഭിച്ച ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമും രണ്ടു മാറ്റങ്ങളുമായാണ് മല്‍സരത്തില്‍ ഇറങ്ങിയത്. ഫഫ് ഡു പ്ലെസിസ്, കാണ്‍ ശര്‍മ എന്നിവര്‍ക്കു പകരം ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറും ടീമിലെത്തി. മനന്‍ വോറ, ക്രിസ് വോക്‌സ് എന്നിവര്‍ക്കു പകരം പവന്‍ നേഗിയെയും കോളിന്‍ ഡി ഗ്രാന്‍ഡോമിനെയുമാണ് ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

Story first published: Thursday, April 26, 2018, 0:20 [IST]
Other articles published on Apr 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+