Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ശ്രീശാന്ത് പുതിയ സീസണില്‍ ആര്‍ക്കൊപ്പം? സാധ്യത മൂന്നു ടീമുകള്‍ക്ക്, കൂടുതലറിയാം

ഏഴു വര്‍ഷം നീണ്ട ബ്രേക്കിനു ശേഷം ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത് അടുത്തിടെ ക്രിക്കറ്റിലേക്കു മടങ്ങി വന്നിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കളിച്ചുകൊണ്ടായിരുന്നു ശ്രീയുടെ തിരിച്ചുവരവ്. വിക്കറ്റുമായി അദ്ദേഹം ഇതു ആഘോഷിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളിലും ഫോം തുടരാനായാല്‍ അടുത്ത സീസണിലെ ഐപിഎല്ലിലും ശ്രീശാന്തിനെ കാണാനായേക്കും.

ഐപിഎല്ലില്‍ വീണ്ടും കളിക്കാന്‍ ആഗ്രഹമുണ്ടെന്നു 37 കാരനായ അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രണ്ടു തവണ ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായിട്ടുള്ള ശ്രീ കരിയറില്‍ 44 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നായി 40 വിക്കറ്റുകളെടുത്തിട്ടുണ്ട്. ഫെബ്രുവരി മധ്യത്തോടെയാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള താരലേലം. ചില ഫ്രാഞ്ചൈസികള്‍ ശ്രീശാന്തിനായി രംഗത്തു വരാന്‍ സാധ്യതയുണ്ട്. ഇവ ഏതൊക്കെ ആയിരിക്കുമെന്നു നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കി കളിക്കാരെ തിരഞ്ഞെടുക്കുന്ന ഫ്രാഞ്ചൈസിയാണ്. അതുകൊണ്ടു തന്നെ പ്രായം അവര്‍ അത്ര കാര്യമാക്കാറില്ല. അതുകൊണ്ടു തന്നെ ശ്രീയെ പുതിയ സീസണില്‍ ടീമിലേക്കു കൊണ്ടുവരാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും.
ബോള്‍ സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള ശ്രീക്കു ബൗളിങില്‍ വേരിയേഷനുകളും കൊണ്ടുവരാനാവും. കഴിഞ്ഞ ഐപിഎല്ലില്‍ ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരടങ്ങുന്ന സിഎസ്‌കെ പേസ് ബൗളിങ് നിര പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ശ്രീയുടെ സാന്നിധ്യം സിഎസ്‌കെ ബൗളിങിന് മുതല്‍ക്കൂട്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല നേരത്തേ ഇന്ത്യന്‍ ടീമില്‍ ധോണിക്കു കീഴില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ച താരം കൂടിയാണ് അദ്ദേഹം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ഒത്തുകളി വിവാദത്തില്‍ കുരുങ്ങി ശ്രീശാന്തിന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. വീണ്ടുമൊരിക്കല്‍ കൂടി ശ്രീയെ രാജസ്ഥാന്റെ ജഴ്‌സിയില്‍ കണ്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
നിലവില്‍ രാജസ്ഥാന്‍ ടീമില്‍ അനുഭവസമ്പത്തുള്ള മികച്ച ഇന്ത്യന്‍ താരങ്ങളുടെ കുറവുണ്ട്. വരുണ്‍ ആരോണ്‍, ജയദേവ് ഉനാട്കട്ട്, കാര്‍ത്തിക് ത്യാഗി എന്നിവരായിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ടീമിലെ ഇന്ത്യന്‍ പേസര്‍മാര്‍. എന്നാല്‍ ഇവര്‍ക്കൊന്നും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കു പറ്റിയ ബൗളിങ് പങ്കാളിയായി മാറാനായില്ല. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. വരാനിരിക്കുന്ന സീസണില്‍ ആര്‍ച്ചറുടെ ബൗളിങ് പങ്കാളിയാവാന്‍ മിടുക്കുള്ള പേസര്‍ കൂടിയാണ് ശ്രീ.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന് ആരെയും ഭയപ്പെടുത്തുന്ന ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കിലും ബൗളിങ് അത്ര മൂര്‍ച്ചയുള്ളതല്ല. വരാനിരിക്കുന്ന സീസണില്‍ ഈ കുറവ് പരിഹരിക്കാനായിരിക്കും പഞ്ചാബ് പ്രധാനമായും ശ്രമിക്കുക. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയൊഴികെ കഴിഞ്ഞ സീസണില്‍ മറ്റൊരു പേസറും പഞ്ചാബ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ല. ഷമിക്കൊപ്പം അനുഭവസമ്പത്തുള്ള ശ്രീശാന്ത് കൂടി ചേരുന്നതോടെ പഞ്ചാബ് ബൗളിങിന് മൂര്‍ച്ച കൂടുമെന്നുറപ്പാണ്. ഐപിഎല്‍ കരിയറില്‍ നേരത്തേ പഞ്ചാബിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

Story first published: Wednesday, January 13, 2021, 16:55 [IST]
Other articles published on Jan 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+