Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഫൈനല്‍ ടിക്കറ്റിനായി ചെന്നൈയും ഹൈദരാബാദും... വാംഖഡെയില്‍ ആര് നേടും? തോറ്റാലും ഒരവസരം കൂടി

IPL 2018: പ്ലേ ഓഫില്‍ ഇന്ന് ഹൈദരാബാദ്-ചെന്നൈ പോരാട്ടം | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ഈ പ്ലേഓഫ് ആവേശത്തിലേക്ക്. ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച ലീഗ് മല്‍സരങ്ങള്‍ക്കു ശേഷം ഇനിയാണ് കളി കാര്യമാവുക. ഇനിയൊരു തോല്‍വിയെന്നത് പ്ലേഓഫിലെ നാലു ടീമുകളും അംഗീകരിക്കില്ല. അതുകൊണ്ടു തന്നെ കൈമെയ് മറന്നുള്ള പോരാട്ടങ്ങള്‍ക്കാണ് പ്ലേഓഫ് സാക്ഷിയാവുക.

ലീഗ് മല്‍സരങ്ങള്‍ രാത്രി എട്ടിനാണ് ആരംഭിച്ചിരുന്നതെങ്കില്‍ ഇനിയുള്ള പ്ലേഓഫ് മല്‍സരങ്ങളും ഫൈനലും ഏഴു മണിക്ക് ആരംഭിക്കും. രാത്രി ഏഴിന് നടക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊമ്പുകോര്‍ക്കും. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ജയിക്കുന്നവര്‍ നേരിട്ടു ഫൈനലിലെത്തും. എന്നാല്‍ തോല്‍ക്കുന്നവര്‍ക്കു ക്വാളിഫയര്‍ 2വെന്ന ഒരു മല്‍സരം കൂടി ശേഷിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി നടക്കുന്ന എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്ന ടീമും എലിമിനേറ്ററില്‍ ജയിക്കുന്ന ടീമും ക്വാളിഫയര്‍ 2വില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവരാവും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം.

ഏഴാം ഫൈനല്‍ തേടി സിഎസ്‌കെ

ഏഴാം ഫൈനല്‍ തേടി സിഎസ്‌കെ

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് ചെന്നൈ. ഇതുവരെ പങ്കെടുത്ത ഒമ്പത് ടൂര്‍ണമെന്റുകളില്‍ ആറു തവണയും സിഎസ്‌കെ ഫൈലില്‍ എത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു തവണ കിരീടം നേടിയ ചെന്നൈക്ക് നാലു തവണ കലാശക്കളിയില്‍ കാലിടറുകയും ചെയ്തു. 2010, 11 സീസണുകളിലായിരുന്നു സിഎസ്‌കെയുടെ കിരീടനേട്ടം. 2008, 12, 13, 15 സീസണുകളില്‍ സിഎസ്‌കെ കപ്പിനരികെ വീഴുകയായിരുന്നു.
2011നു ശേഷം തങ്ങളുടെ വരുതിയിലായിട്ടില്ലാത്ത ഐപിഎല്‍ ട്രോഫിയെ ഇത്തവണ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നൈ.

 ചെന്നൈ പഴയ ചെന്നൈ തന്നെ...

ചെന്നൈ പഴയ ചെന്നൈ തന്നെ...

രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ തിരിച്ചെത്തിയപ്പോള്‍ ആരും കാര്യമായ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പ്രധാനപ്പെട്ട ചില കളിക്കാരെ മാറ്റം നിലനിര്‍ത്തിയ സിഎസ്‌കെ മറ്റെല്ലാ താരങ്ങളെയും ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു. എംഎസ് ധോണിക്കു കീഴില്‍ വളരെ പെട്ടെന്നാണ് സിഎസ്‌കെ മികച്ച ഒത്തിണക്കമുള്ള ടീമായി മാറിയത്.
ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ത്രില്ലറില്‍ വീഴ്ത്തി ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച സിഎസ്‌കെയ്ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. 14 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു തോല്‍വിയുമടക്കം 18 പോയിന്റോടെ രണ്ടാംസ്ഥാനക്കാരായി സിഎസ്‌കെ പ്ലേഓഫിലേക്കു കുതിക്കുകയായിരുന്നു.

വണ്‍ മാന്‍ ആര്‍മിയല്ല

വണ്‍ മാന്‍ ആര്‍മിയല്ല

ഈ സീസണില്‍ മിക്ക ടീമുകളും ഏതെങ്കിലും ഒന്നോ രണ്ടോ താരത്തെ മാത്രം ആശ്രയിച്ചാണ് മല്‍സരം ജയിച്ചതെങ്കില്‍ അവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ചെന്നൈ. ഏതെങ്കിലുമൊരു താരത്തെ അമിതമായി ആശ്രയിച്ച് കളിക്കുന്ന ടീമല്ല സിഎസ്‌കെ. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളാണ് ടീമിന്റെ ഹീറോയായിട്ടുള്ളത്.
മുംബൈക്കെതിരായ സീസണിലെ ആദ്യ കളിയില്‍ ഡ്വയ്ന്‍ ബ്രാവോയായിരുന്നു ഹീറോയെങ്കില്‍ പിന്നീട് അമ്പാട്ടി റായുഡു, ധോണി, ഷെയ്ന്‍ വാട്‌സന്‍ എന്നിങ്ങനെ പലരും ടീമിന്റെ തുറുപ്പുചീട്ടുകളായി മാറി. ഒരാളെയും അമിതമായിആശ്രയിക്കുന്നില്ല എന്നതു തന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

 മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ചെന്നൈ

മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ചെന്നൈ

ഓരോ മല്‍സരം കഴിയുന്തോറും ചെന്നൈയുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. സീസണിന്റെ ആദ്യപകുതിയിലെ പല മല്‍സരങ്ങളിലും ത്രസിപ്പിക്കുന്ന ജയങ്ങളാണ് സിഎസ്‌കെ നേിയത്. ഒരു വിക്കറ്റിനോ ഒരു പന്ത് ബാക്കിനില്‍ക്കെയോ ഒക്കെയായിരുന്നു ചെന്നൈയുടെ വിജയം. എന്നാല്‍ സീസണ്‍ രണ്ടാംപകുതിയിലേക്കു കടന്നപ്പോള്‍ ചെന്നൈയുടെ ജയങ്ങള്‍ കൂടുതല്‍ ആധികാരികമായി മാറി.
എതിരാളികള്‍ക്കു തിരിച്ചുവരവിനുള്ള പഴുത് നല്‍കാതെയാണ് പല കളികളിലും ചെന്നൈ ജയിച്ചത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ധോണിയുടെ തകര്‍പ്പന്‍ പ്രകടനവും ചെന്നൈയുടെ കുതിപ്പിന് വേഗം കൂട്ടി.

വില്ല്യംസണിന്റെ ഹൈദരാബാദ്

വില്ല്യംസണിന്റെ ഹൈദരാബാദ്

ഈ സീസണില്‍ പ്ലേഓഫില്‍ ഇടംനേടിയ ആദ്യ ടീമാണ് ഹൈദരാബാദ്. വിലക്ക് മൂലം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ സീസണിനു തൊട്ടുമുമ്പ് നഷ്ടമായെങ്കിലും ഹൈദരാബാദ് പതറിയില്ല. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ ക്യാപ്റ്റന്‍സിയില്‍ ഹൈദരാബാദ് പടയോട്ടം നടത്തി. ബൗളിങ് മികവിലായിരുന്നു ടീമിന്റെ മിക്ക ജയങ്ങളും. വളരെ ചെറിയ ടീം സ്‌കോര്‍ പോലും പ്രതിരോധിച്ച് ജയിക്കാനാവുമെന്ന് അവര്‍ കാണിച്ചുതന്നു.
വില്ല്യംസണിന്റെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയായിരുന്നു ഹൈരാബാദിന്റെ പ്രധാന കരുത്ത്. കൡക്കളത്തില്‍ അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുത്ത് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച അദ്ദേഹം ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിനെ മുന്നില്‍ നിന്നു നയിച്ചു. 14 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു തോല്‍വിയുമടക്കം 18 പോയിന്റോടെ ഒന്നാംസ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേഓഫിലെത്തിയത്.

തുടര്‍ തോല്‍വികള്‍

തുടര്‍ തോല്‍വികള്‍

അവസാന ലീഗ് മല്‍സരങ്ങളില്‍ ഹൈദരാബാദിന് അപ്രതീക്ഷിത തിരിച്ചടികളാണ് നേരിട്ടത്. പ്ലേഓഫിലെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഹൈദരാബാദിന് അവസാനത്തെ മൂന്നു മല്‍സരങ്ങളിലും തോല്‍വി നേരിട്ടിരുന്നു. ചെന്നൈയോട് എട്ടു വിക്കറ്റിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 14 റണ്‍സിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് അഞ്ചു വിക്കറ്റിനുമാണ് ഹൈദരാബാദ് പരാജയം സമ്മതിച്ചത്.
ഈ തോല്‍വികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് വില്ല്യംസണും സംഘവും സിഎസ്‌കെയ്‌ക്കെതിരായ പ്ലേഓഫ് മല്‍സരത്തിനിറങ്ങുന്നത്.

കണക്കുകളില്‍ മുന്നില്‍ ചെന്നൈ

കണക്കുകളില്‍ മുന്നില്‍ ചെന്നൈ

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഹൈദരാബാദിനെതിരേ ചെന്നൈക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ നടന്ന എട്ടു മല്‍സരങ്ങളില്‍ ആറിലും ചെന്നെ ഹൈദരാബാദിനെ തോല്‍പ്പിച്ചിരുന്നു. രണ്ടു മല്‍സരങ്ങള്‍ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്.
ഈ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ചെന്നൈക്കൊപ്പമായിരുന്നു. ആദ്യ കളിയില്‍ നാലു റണ്‍സിന് ജയിച്ച സിഎസ്‌കെ രണ്ടാമത്തേതില്‍ എട്ടു വിക്കറ്റിന് ഹൈദരാബാദിനെ നിഷ്പ്രഭരാക്കുകയായിരുന്നു.

Story first published: Tuesday, May 22, 2018, 11:08 [IST]
Other articles published on May 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+