For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഫൈനലിലെ കണക്കുതീര്‍ത്ത് ഹൈദരാബാദ്, ചാംപ്യന്‍മാര്‍ നിഷ്പ്രഭം

ആറു വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം

By Manu
ധോണി ഇല്ലെങ്കിൽ ചെന്നൈ തോൽക്കും
1
45909

ഹൈദരാബാദ്: ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ റീപ്ലേയില്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനോട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കണക്കുതീര്‍ത്തു. തികച്ചും ഏകപക്ഷീയമായ കളിയില്‍ ആറു വിക്കറ്റിനാണ് ഹൈദരാബാദ് സിഎസ്‌കെയെ നിഷ്പ്രഭരാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയെ 132ല്‍ ഒതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് വിജയപ്രതീക്ഷയിലായിരുന്നു.

war

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ (61*), ഡേവിഡ് വാര്‍ണര്‍ (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ 16.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു. ഈ സീസണില്‍ സിഎസ്‌കെയ്ക്കു നേരിട്ട രണ്ടാമത്തെ തോല്‍വിയാണിത്. എങ്കിലും പോയിന്റ് പട്ടികയില്‍ അവര്‍ തന്നെയാണ് മുന്നില്‍.
44 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കാണ് ബെയര്‍‌സ്റ്റോ ടീമിന്റെ ടോപ്‌സ്‌കോററായത്. വെറും 25 പന്തിലാണ് 10 ബൗണ്ടറികളുടെ അകമ്പടിയോടെ വാര്‍ണര്‍ ഫിഫ്റ്റി തികച്ചത്.

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (3), വിജയ് ശങ്കര്‍ (7), ദീപക് ഹൂഡ (13) എന്നിര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ജയം പൂര്‍ത്തിയാക്കുമ്പോള്‍ ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം റണ്ണൊന്നുമെടുക്കാതെ യൂസഫ് പഠാനായിരുന്നു ക്രീസില്‍. സിഎസ്‌കെയ്ക്കു വേണ്ടി ഇമ്രാന്‍ താഹിര്‍ രണ്ടു വിക്കറ്റെടുത്തു.

സിഎസ്‌കെയ്ക്കു അഞ്ചു വിക്കറ്റിനു 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സിഎസ്‌കെ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. 45 റണ്‍സെടുത്ത ഓപ്പണര്‍ ഫഫ് ഡുപ്ലെസിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 31 പന്തില്‍ മൂന്നു വീതം സിക്‌സറുകളും ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഷെയ്ന്‍ വാട്‌സന്‍ (31), അമ്പാട്ടി റായുഡു (25*), ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (13) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ആദ്യ വിക്കറ്റില്‍ വാട്‌സന്‍- ഡുപ്ലെസി സഖ്യം 79 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

srh

എന്നാല്‍ പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ സിഎസ്‌കെ വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ്, ഷഹബാസ് നദീം, വിജയ് ശങ്കര്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പുറംവേദനയെ തുടര്‍ന്ന് എംഎസ് ധോണിയില്ലാതെയാണ് സിഎസ്‌കെ ഇറങ്ങിയത്. പകരം റെയ്‌നയ്ക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ചാംപ്യന്‍മാര്‍ ഇറങ്ങിയത്. മിച്ചെല്‍ സാന്റ്‌നര്‍ക്കു പകരം കാണ്‍ ശര്‍മയും ധോണിക്കു പകരം സാം ബില്ലിങ്‌സും കളിച്ചു. മറുഭാഗത്ത് ഹൈദരാബാദ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. റിക്കി ഭൂയ്, അഭിഷേക് ശര്‍മ എന്നിവര്‍ക്കു പകരം യൂസഫ് പഠാനും ഷഹബാസ് നദീമും ടീമിലെത്തി.

Story first published: Wednesday, April 17, 2019, 23:27 [IST]
Other articles published on Apr 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+