For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ വരുന്നു- ഇതു സിഎസ്‌കെ സ്പെഷ്യലോ? കോലിയെ കളിയാക്കി ഭാജി

സപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്

ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുമെന്ന് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കളിയാക്കലിനു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തുടക്കമിട്ടിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇത് എല്ലാ സീസണുകളിലും കണ്ടു വരുന്നതാണ്. പല പ്രമുഖ താരങ്ങളും സമൂഹ മാധ്യമങ്ങള്‍ വഴി തമാശ രൂപേണ പര്‌സപരം കളിയാക്കാറുണ്ട്.

കൊവിഡിനെ തുടര്‍ന്നു അനിശ്ചിത കാലത്തേക്കു മാറ്റി വച്ച ഐപിഎല്ലാണ് സപ്തംബറില്‍ നടക്കാനിരുന്നത്. ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം നേരത്തേ സംശയത്തിലായിരുന്നെങ്കിലും യുഎഇ ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തു വരികയും ടി20 ലോകകപ്പ് മാറ്റിയതോടെ അനുകൂല വിന്‍ഡോ ലഭിച്ചതും ഐപിഎല്ലിന് വഴിയൊരുക്കുകയായിരുന്നു.

കോലിയും പ്യൂമയും

കോലിയും പ്യൂമയും

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോലിയെയാണ് ട്വിറ്ററിലൂടെ ഭാജി കളിയാക്കിയിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമയുമായി അടുത്തിടെ കരാറിലെത്തിയ കോലി ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി ട്വീറ്റ് ചെയ്ത ചിത്രത്തെയാണ് ഭാജി പരിഹസിച്ചത്.
മഞ്ഞ ബാക്ഗ്രൗണ്ടില്‍, മഞ്ഞക്കുപ്പായത്തില്‍ പ്യൂമയുടെ ഷൂ കൈയില്‍ പിടിച്ചുനില്‍ക്കുന്നതാണ് കോലിയുടെ ചിത്രം. സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയമായി സാമ്യമുള്ളതിനാലും അടിമുടി മഞ്ഞ മയമായതിനാലും കോലിയെ ഭാജി കളിയാക്കുകയായികുന്നു. സിഎസ്‌കെയെക്കു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയതു പോലെയുണ്ടെന്നായിരുന്നു ഫോട്ടോയ്ക്കു താഴെ ഭാജിയുടെ ട്വീറ്റ്.

സിഎസ്‌കെയും ആര്‍സിബിയും

സിഎസ്‌കെയും ആര്‍സിബിയും

അയര്‍ക്കാരാണെങ്കിലും ഐപിഎല്ലില്‍ ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും പ്രകടനം തീര്‍ത്തും വ്യത്യസ്തമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള, കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ടീമാണ് സിഎസ്‌കെയെങ്കില്‍ ആര്‍സിബി നേരെ തിരിച്ചാണ്. വിജയശതമാനത്തിന്റെ കാര്യത്തിലാണെങ്കിലും പ്ലേഓഫ് കണക്കുകള്‍ എടുക്കുകയാണെങ്കിലും സിഎസ്‌കെയുടെ അടുത്തു പോലും ആര്‍സിബിയെ കാണാന്‍ കഴിയില്ല. സിഎസ്‌കെ മൂന്നു തവണ ഐപിഎല്‍ കിരീടം കൈക്കലാക്കിയപ്പോള്‍ ആര്‍സിബിക്കു ഒരു തവണ പോലും ചാംപ്യന്‍മാരാവാന്‍ ഭാഗ്യമുണ്ടായില്ല.
ഇന്ത്യയുടെ മുന്‍ ഇതിഹാസം എംഎസ് ധോണി സിഎസ്‌കെയെ നയിക്കുമ്പോള്‍ നിലവിലെ ക്യാപ്റ്റന്‍ കോലി മറുഭാഗത്തുമുണ്ട്. അതിനാല്‍ തന്നെ സിഎസ്‌കെ- ആര്‍സിബി പോരാട്ടം വളരെ സ്‌പെഷ്യല്‍ കൂടിയാണ്.

ഐപിഎല്‍ മല്‍സരക്രമം

ഐപിഎല്‍ മല്‍സരക്രമം

ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്ന തിയ്യതിയും ഫൈനലിന്റെ തിയ്യതിയും മാത്രമേ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചിട്ടുള്ളൂ. വിശദമായ മല്‍സരക്രമം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്റ് യുഎഇയില്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് ബിസിസിഐ. ഇതു ലഭിച്ച ശേഷം മാത്രമേ മല്‍സരക്രമം തീരുമാനിക്കുകയുള്ളൂ.
സപ്തംബര്‍ 19നായിരിക്കും ഉദ്ഘാടന മല്‍സരം. ഫൈനല്‍ നവംബര്‍ എട്ടിനു നടക്കും. ഒക്ടോബര്‍ ആദ്യവാരം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നടക്കാനിരിക്കുന്നതിനാലാണ് ടൂര്‍ണമെന്റ് ആദദ്യവാരം തീര്‍ക്കാന്‍ ബിസിസിഐ തീരുമാനമെടുത്തത്. കൊവിഡിനു ശേഷം ഇന്ത്യന്‍ താരങ്ങളുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍. ടൂര്‍ണമെന്റിനായി യുഎഇയിലേക്കു യാത്ര തിരിക്കും മുമ്പ് മുഖ്യ കരാറിലുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ക്കു അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ ബിസിസിഐ പരിശീലനക്യാംപ് സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

Story first published: Saturday, July 25, 2020, 11:06 [IST]
Other articles published on Jul 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+