Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ധോണിയോ, കോലിയോ? ക്യാപ്റ്റന്‍മാരില്‍ കേമനാര്? ചിന്നസ്വാമി നല്‍കും ഉത്തരം

ബെംഗളൂരു: ഐപിഎല്ലിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. രാത്രി എട്ടിനു ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ കിടിലന്‍ പോരാട്ടം. ടീം ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും മുഖാമുഖം വരുന്നുവെന്നതാണ് മല്‍സരത്തിന്റെ പ്രധാന ആകര്‍ഷണം.

1

ധോണിക്കു കീഴില്‍ സിഎസ്‌കെ ഐപിഎല്ലില്‍ മിന്നുന്ന വിജയങ്ങളുമായി കുതിക്കുമ്പോള്‍ കോലിയുടെ ആര്‍സിബി കിതയ്ക്കുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഒരു തോല്‍വിയുമാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. മറുഭാഗത്ത് അഞ്ചു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ബാംഗ്ലൂരിനു വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ.

ബാറ്റിങ് വിരുന്ന്

ബാറ്റിങ് വിരുന്ന്

ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ബാറ്റിങ് വിരുന്നായിരിക്കും ഈ പോരാട്ടം. ഇരുടീമിന്റെയും ബാറ്റിങ് നിര അത്രയും കരുത്തുറ്റതാണ്. ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ തങ്ങളുടെ കഴിവിനൊത്ത പ്രകടനം കാഴ്ചവച്ചപ്പോള്‍ ആര്‍സിബി ബാറ്റിങ് നിരയ്ക്ക് അതിനു സാധിച്ചിട്ടില്ലെന്നതാണ് വ്യത്യാസം.
എങ്കിലും സിഎസ്‌കെയ്‌ക്കെതിരേ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍സിബി. ക്യാപ്റ്റന്‍ കോലിയും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും മാത്രമാണ് ഇതുവരെ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ളത്. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഡിവില്ലിയേഴ്‌സ് പുറത്താവാതെ നേടിയ 90 റണ്‍സാണ് ആര്‍സിബിക്കു സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.

 സന്തുലിതമായ ടീം

സന്തുലിതമായ ടീം

വളരെ സന്തുലിതമായ ടീമാണ് ഈ സീസണില്‍ ചെന്നൈയുടേത്. ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളിലും വ്യത്യസ്ത താരങ്ങളാണ് ചെന്നൈ നിരയില്‍ മിന്നിയത് എന്നതുതന്നെ ഇതിനു തെളിവാണ്. അമ്പാട്ടി റായുഡു, ഷെയ്ന്‍ വാട്‌സന്‍, സാം ബില്ലിങ്‌സ്, ഡ്വയ്ന്‍ ബ്രാവോ എന്നിങ്ങനെ വ്യത്യസ്ത താരങ്ങളാണ് ചെന്നൈ ജയിച്ച മല്‍സരങ്ങൡ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്.
അതുകൊണ്ടു തന്നെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയമെന്നത് കോലിയുടെ ആര്‍സിബിക്കു ദുഷ്‌കരമാവും. ഇതുവരെ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ബംഗ്ലൂരിനു നേരിയ വിജയസാധ്യത പോലും നിലനില്‍ക്കുന്നുള്ളൂ.

റണ്‍വേട്ടക്കാരുടെ പോര്

റണ്‍വേട്ടക്കാരുടെ പോര്

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റണ്‍വേട്ടക്കാര്‍ മുഖാമുഖം വരുന്ന പോരാട്ടം കൂടിയാണിത്. ചെന്നൈ സൂപ്പര്‍കിങ്‌സ് സൂപ്പര്‍ താരം സുരേഷ് റെയ്‌നയാണ് പട്ടികയില്‍ തലപ്പത്തുള്ളതെങ്കില്‍ വെറും ഒമ്പതു റണ്‍സ് മാത്രം പിറകിലായി കോലി തൊട്ടുതാഴെയുണ്ട്. തൊട്ടുമുമ്പത്തെ കളിയില്‍ അപരാജിത അര്‍ധസെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് റെയ്‌ന ഈ മല്‍സരത്തിനിറങ്ങുന്നത്.
വെറും റെയ്‌ന- കോലി മാറ്റുരയ്ക്കല്‍ എന്ന നിലയില്‍ മാത്രം ഒതുക്കാവുന്ന പോരാട്ടമല്ല ഇത്. എബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍, അമ്പാട്ടി റായുഡു എന്നിവരെല്ലാം വെടിക്കെട്ടിന് തിരികൊളുത്താന്‍ ഇറങ്ങുന്നുണ്ട്. അവസാന കളിയില്‍ 37 പന്തില്‍ നിന്നു റായുഡു 79 റണ്‍സ് അടിച്ചെടുത്തിരുന്നു. വാട്‌സനും മിന്നുന്ന ഫോമിലാണ്.

ബൗളിങ് തുറുപ്പുചീട്ടുകള്‍

ബൗളിങ് തുറുപ്പുചീട്ടുകള്‍

ബൗളിങില്‍ ഉമേഷ് യാദവാണ് ആര്‍സിബിയുടെ തുറുപ്പുചീട്ടെങ്കില്‍ സിഎസ്‌കിയുടെ മിന്നും താരം ദീപക് ചഹറാണ്. ന്യൂബോളില്‍ ഇരുതാരങ്ങളും ഗംഭീരപ്രകടനമാണ് നടത്തുന്നത്. ടീമിനു നിര്‍ണായക ബ്രേക്ത്രൂകള്‍ നല്‍കാന്‍ ഉമേഷിനും ചഹറിനും സാധിക്കുന്നുണ്ട്. തന്റെ രണ്ടാമത്തെ സ്‌പെല്ലില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നുവെന്നതാണ് ഉമേഷിന്റെ പ്രധാന പ്രശ്‌നം.
യുസ്‌വേന്ദ്ര ചഹലും പവന്‍ നേഗിയുമാണ് ആര്‍സിബിയുടെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. സിഎസ്‌കെ നിരയില്‍ വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങിനൊപ്പം രവീന്ദ്ര ജഡേജ, കാണ്‍ ശര്‍മ എന്നിവരുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പന്തിന് കൂടുതല്‍ ടേണ്‍ ലഭിക്കുന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കായിരിക്കും കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുക.

 കണക്കുകളില്‍ സിഎസ്‌കെ മുന്നില്‍

കണക്കുകളില്‍ സിഎസ്‌കെ മുന്നില്‍

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ബാംഗ്ലൂരിനെതിരേ ചെന്നൈക്കാണ് മുന്‍തൂക്കം. 20 മല്‍സരങ്ങളിലാണ് ഇതിനകം ഇരുടീമും കൊമ്പുകോര്‍ത്തത്. ഇതില്‍ 12 എണ്ണത്തില്‍ ചെന്നൈ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ മാത്രമേ ആര്‍സിബിക്കു വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടിരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏഴു തവണയാണ് സിഎസ്‌കെയും ആര്‍സിബിയും ഏറ്റുമുട്ടിയത്. ഇരുടീമും മൂന്നു വീതം മല്‍സരങ്ങളില്‍ ജയിച്ചിരുന്നു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടു.

കോലിയുടെ 100ാം മല്‍സരം

കോലിയുടെ 100ാം മല്‍സരം

ട്വന്റി20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 100ാമത്തെ മല്‍സരം കൂടിയാണ് ബുധനാഴ്ച രാത്രിയിലേത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. നിലവില്‍ എസ് ധോണിയും ഗൗതം ഗംഭീറും മാത്രമേ ക്യാപ്റ്റന്‍സിയില്‍ സെഞ്ച്വറി തികച്ചിട്ടുള്ളൂ.
സിഎസ്‌കെയ്‌ക്കെതിരേ മറ്റേതു താരത്തേക്കാളും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് കോലിയാണ്. 18 റണ്‍സ് കൂടി നേടിയാല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ അദ്ദേഹത്തിനാവും.

Story first published: Wednesday, April 25, 2018, 9:47 [IST]
Other articles published on Apr 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+