For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ധോണി ഷോ പാഴായി... ത്രില്ലറില്‍ ബാംഗ്ലൂര്‍ രക്ഷപ്പെട്ടു, ജയം ഒരു റണ്ണിന്

ധോണി 48 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടി

By Manu
1
45915

ബെംഗളൂരു: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടേറ്റ കനത്ത തോല്‍വിക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കണക്കുതീര്‍ത്തു. ഹോംഗ്രൗണ്ടില്‍ അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ ഒരു റണ്‍സിനാണ് സിഎസ്‌കെയെ ആര്‍സിബി മുട്ടുകുത്തിച്ചത്. ടൂര്‍ണമെന്റില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിതെങ്കില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

dhoni

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. മറുപടിയില്‍ മുന്‍നിര ബാറ്റിങ് നിര വീണ്ടും ഫ്‌ളോപ്പായതോടെ ധോണിക്ക് ഒരിക്കല്‍ക്കൂടി ചെന്നൈയുടെ
രക്ഷകനാവേണ്ടി വന്നു. പുറത്താവാതെ 48 പന്തില്‍ 84 റണ്‍സുമായി ധോണി കസറിയെങ്കിലും കൈയെത്തുംദൂരത്ത് ജയം വഴുതിപ്പോവുകയായിരുന്നു. ഉമേഷ് യാദവെറിഞ്ഞ അവസാന ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ 26 റണ്‍സ് വേണ്ടിയിരുന്നു. ആദ്യ പന്ത് ബൗണ്ടറിയിലേക്കും തൊട്ടടുത്ത രണ്ടു പന്തുകള്‍ ധോണി സിക്‌സറിലേക്കും പറത്തി. നാലാം പന്തില്‍ രണ്ടു റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും സിക്‌സര്‍. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സ്. എന്നാല്‍ ശര്‍ദ്ദുല്‍ താക്കറെ പാര്‍ഥീവ് പട്ടേല്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. ഇതോടെ ആര്‍സിബി ഒരു റണ്ണിന്റെ നാടകീയ ജയവും സ്വന്തമാക്കുകയായിരുന്നു.

48 പന്തില്‍ ഏഴു കൂറ്റന്‍ സിക്‌സറും അഞ്ചു ബൗണ്ടറികളുമടക്കമാണ് ധോണി പുറത്താവാതെ 84 റണ്‍സ് അടിച്ചെടുത്തത്. ടി20യില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. അമ്പാട്ടി റായുഡു (29), രവീന്ദ്ര ജഡേജ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ആര്‍സിബിക്കു വേണ്ടി ഡെയ്ല്‍ സറ്റെയ്‌നും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

parthiv

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ആര്‍സിബി ഏഴു വിക്കറ്റിന് 161 റണ്‍സെടുത്തു. ഓപ്പണര്‍ പാര്‍ഥീവ് പട്ടേലിന്റെ (53) ഫിഫ്റ്റിയാണ് അവരെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 37 പന്തില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മറ്റുള്ളവരൊന്നും 30ന് മുകളില്‍ നേടിയില്ല. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയ ആര്‍സിബി നായകന്‍ വിരാട് കോലി നിരാശപ്പെടുത്തി. ഒമ്പതു റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ.

മോയിന്‍ അലി (26), എബി ഡിവില്ലിയേഴ്‌സ് (25), അക്ഷ്ദീപ് നാഥ് (24), മാര്‍ക്കസ് സ്‌റ്റോയ്ണിസ് (14), പവന്‍ നേഗി (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹറും രവീന്ദ്ര ജഡേജയും ഡ്വയ്ന്‍ ബ്രാവോയുമാണ് സിഎസ്‌കെ ബൗളര്‍മാരില്‍ തിളങ്ങിയത്.

Story first published: Monday, April 22, 2019, 0:18 [IST]
Other articles published on Apr 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+