For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അനായാസം മുംബൈ, ചാംപ്യന്‍മാരെ നാണംകെടുത്തി ഫൈനലില്‍

ആറു വിക്കറ്റിനാണ് മുംബൈയുടെ വിജയം

By Manu
ചെന്നൈയെ നാണം കെടുത്തി മുംബൈ ഫൈനലിൽ
1
45946

ചെന്നൈ: തീപാറുമെന്നു കരുതപ്പെട്ട ഐപിഎല്ലിലെ ക്വാളിഫയര്‍ ഒന്നില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ദയനീയ തോല്‍വി. മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു സ്വന്തം മൈതാനമായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിഎസ്‌കെ തകരുകയായിരുന്നു. ആറു വിക്കറ്റിന്റെ അനായാസ വിജയത്തോടെ മുംബൈ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. തോറ്റെങ്കിലും സിഎസ്‌കെയ്ക്കു ഒരവസരം കൂടിയുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുളള എലിമിനേറ്റര്‍ മല്‍സരത്തിലെ വിജയിയെ പരാജയപ്പെടുത്തിയാല്‍ സിഎസ്‌കെയ്ക്കു ഫൈനലില്‍ കടക്കാം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 131 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ മുംബൈ വിജയപ്രതീക്ഷയിലായിരുന്നു. സൂര്യകുമാര്‍ യാദവ് (71*) ഉജ്ജ്വല ഇന്നിങ്‌സുമായി മുന്നില്‍ നിന്നു പട നയിച്ചതോടെ 18.3 ഓവറില്‍ നാലു വിക്കറ്റിന് രോഹിത് ശര്‍മയും സംഘവും ഫൈനലിലേക്കു ടിക്കറ്റെടുത്തു. 54 പന്തില്‍ 10 ബൗണ്ടറികളോടെയാണ് സൂര്യകുമാര്‍ മുംബൈയുടെ അമരക്കാരനായത്. ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്ത് പുറത്തായി. ഒരു ഘട്ടത്തില്‍ ഓപ്പണര്‍മാരെ നഷ്ടമായ മുംബൈ രണ്ടിന് 21 റണ്‍സെന്ന വിലയില്‍ പതറിയെങ്കിലും മൂന്നാം വിക്കറ്റില്‍ യാദവ്- കിഷന്‍ സഖ്യം ചേര്‍ന്നെടുത്ത 80 റണ്‍സ് മുംബൈയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു.

de kock

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ തകര്‍പ്പന്‍ ബൗളിങിലൂടെ വരിഞ്ഞുകെട്ടി. നാലു വിക്കറ്റിനു 131 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്കായുള്ളൂ. ബാറ്റിങില്‍ ടോപ്പ് ത്രീ ഫ്‌ളോപ്പായ കളിയില്‍ അമ്പാട്ടി റായുഡു (42*), നായകന്‍ എംഎസ് ധോണി (37*), മുരളി വിജയ് (26) എന്നിവരുടെ പ്രകടനമാണ് സിഎസ്‌കെയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ടീം സ്‌കോര്‍ 32 റണ്‍സായപ്പോഴേക്കും ഷെയ്ന്‍ വാട്‌സന്‍ (10), ഫഫ് ഡുപ്ലെസി (6), സുരേഷ് റെയ്‌ന (5) എന്നിവരെ ചാംപ്യന്‍മാര്‍ക്കു നഷ്ടമായിരുന്നു. മധ്യനിര നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സിഎസ്‌കെയെ കരകയറ്റിയത്.

37 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് 42 റണ്‍സോടെ റായുഡു ആതിഥേയരുടെ ടോപ്‌സ്‌കോററായത്. ധോണി 29 പന്തില്‍ മൂന്നു സിക്‌സറുകളുടെ അകമ്പടിയോടെ 37 റണ്‍സെടുക്കുകയായിരുന്നു. പരിക്കേറ്റ കേദാര്‍ ജാദവിനു പകരം ടീമിലെത്തിയ വിജയ് 26 പന്തില്‍ മൂന്നു ബൗണ്ടറികളടക്കമാണ് 26 റണ്‍സെടുത്തത്. മുംബൈക്കു വേണ്ടി പന്തെറിഞ്ഞവരെല്ലാം റണ്‍ വിട്ടുകൊടുക്കാന്‍ പിശുക്കു കാണിച്ചു. കണ്ടു വിക്കറ്റെടുത്ത രാഹുല്‍ ചഹറാണ് മുംബൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ക്രുനാല്‍ പാണ്ഡ്യയും ജയന്ത് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ കേദാര്‍ ജാദവിനു പകരം മുരളി വിജയിയെ സിഎസ്‌കെ ടീമിലുള്‍പ്പെടുത്തി.

Story first published: Tuesday, May 7, 2019, 23:10 [IST]
Other articles published on May 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+