ഐപിഎല്‍: ചാംപ്യന്മാര്‍ക്ക് കടിഞ്ഞാണ്‍, സിഎസ്‌കെയുടെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് മുംബൈ

മുംബൈ: ഐപിഎല്ലില്‍ ഹാട്രിക്ക് ജയവുമായി മുന്നേറിയ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന് മുംബൈ ഇന്ത്യന്‍സിന്റെ കടിഞ്ഞാണ്‍. ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 37 റണ്‍സിനാണ് ധോണിയുടെ സിഎസ്കെയെ ഹിറ്റ്മാന്റെ മുംബൈ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 170 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതിരുന്ന സിഎസ്‌കെയ്ക്കു എട്ടു വിക്കറ്റിന് 133 റണ്‍സെടുക്കാനേ ആയുള്ളൂ.
കേദാര്‍ ജാദവ് (58) മാത്രമാണ് സിഎസ്‌കെ നിരയില്‍ പൊരുതി നോക്കിയത്. 54 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സുരേഷ് റെയ്‌ന (16), നായകന്‍ എംഎസ് ധോണി (12), ശര്‍ദ്ദുല്‍ താക്കൂര്‍ (12*) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ആറു റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയില്‍ തുടക്കത്തില്‍ തന്നെ നേരിട്ട തകര്‍ച്ചയില്‍ നിന്നും പിന്നീട് കരകയറാന്‍ സിഎസ്‌കെയ്ക്കായില്ല. മുംബൈക്കു വേണ്ടി ഹര്‍ദിക് പാണ്ഡ്യയും ലസിത് മലിങ്കയും മൂന്നു വിക്കറ്റ് വീതമെടുത്തു. ജാസണ്‍ ബെറന്‍ഡോര്‍ഫിന് രണ്ടു വിക്കറ്റ് ലഭിച്ചു.

നേരത്തേ സൂര്യകുമാര്‍ യാദവ് (59) പൊരുതി നേടിയ ഫിഫ്റ്റിയും ക്രുനാല്‍ പാണ്ഡ്യയുടെ (42) ഇന്നിങ്‌സുമാണ് മുംബൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയും 25* (8 പന്ത്, 3 സിക്‌സര്‍, 1 ബൗണ്ടറി) കിരോണ്‍ പൊള്ളാര്‍ഡുമാണ് 17* (7 പന്ത്, 2 സികസര്‍) നടത്തിയ വെടിക്കെട്ടുമാണ് മുംബൈയെ 170ലെത്തിച്ചത്. ഡ്വയ്ന്‍ ബ്രാവോയുടെ അവസാന ഓവറില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 28 റണ്‍സാണ് മുംബൈ വാരിക്കൂട്ടിയത്.
43 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സൂര്യകുമാര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ക്രുനാല്‍ 32 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുടമക്കമാണ് 42 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (13), ക്വിന്റണ്‍ ഡികോക്ക് (4), യുവരാജ് സിങ് (4) എന്നിവര്‍ നിരാശപ്പെടുത്തി. സിഎസ്‌കെയ്ക്കു വേണ്ടി ദീപക് ചഹര്‍, മോഹിത് ശര്‍മ, ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

മുംബൈയുടെ തുടക്കം മോശം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈയുട തുടക്കം മോശമായിരുന്നു. സിഎസ്‌കെയുടെ ഓപ്പണിങ് ബൗളര്‍മാരായ ദീപക് ചഹറും ശര്‍ദ്ദുല്‍ താക്കൂറും കണിശതയോടെ ബൗള്‍ ചെയ്തപ്പോള്‍ മുംബൈ റണ്ണെടുക്കാനാവാതെ വിഷമച്ചു. ഒടുവില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് വിക്കറ്റ് വലിച്ചെറിഞ്ഞു. ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ഡികോക്കിനെ (4) ചഹറിന്റെ ബൗളിങില്‍ കേദാര്‍ ജാദവ് അനായാസ ക്യാച്ചിലൂടെ പുറത്താക്കി.

രോഹിത്തും പുറത്ത്
ഡി കോക്ക് പുറത്തായ ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 37 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം മുന്നേറവെയാണ് ജഡേജയിലൂടെ സിഎസ്‌കെ ബ്രേക്ക്ത്രൂ നേടുന്നത്. ജഡേജയുടെ ബൗളിങില്‍ രോഹിത്തിനെ ധോണി പിടിക്കൂടി. മുംബൈ രണ്ടിന് 45

യുവിയെ മടക്കി താഹിര്‍
സൂപ്പര്‍ താരം യുവരാജ് സിങിനെയാണ് മുംബൈക്കു മൂന്നാമതായി നഷ്ടമായത്. മികച്ച രീതിയില്‍ തുടങ്ങിയ യുവിക്ക് പക്ഷെ അധികം ആയുസ്സുണ്ടായില്ല. നാലു റണ്‍സ് മാത്രമെടുത്ത താരത്തെ ഔട്ടാക്കിയത് താഹിറാണ്. സിക്‌സറിനു ശ്രമിച്ച യുവിയെ ബൗണ്ടറി ലൈനിന് തൊട്ടരികെ അമ്പാട്ടി റായുഡു മികച്ചൊരു ക്യാച്ചിലൂടെ തിരിച്ചയക്കുകയായിരുന്നു. മുംബൈ മൂന്നിന് 50.

സൂര്യകുമാര്‍-ക്രുനാല്‍ കൂട്ടുകെട്ട്
നാലാം വിക്കറ്റില്‍ സൂര്യകുമാര്‍- ക്രുനാല്‍ പാണ്ഡ്യ സഖ്യം ഒരുമിച്ചതോടെയാണ് മുംബൈ പ്രതിസന്ധിയില്‍ നിന്നും കരകയറിയത്. 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ സഖ്യം നേടിയത്. ക്രുനാലിനെ പുറത്താക്കി മോഹിത് സിഎസ്‌കെയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. 42 റണ്‍സെടുത്ത ക്രുനാലിനെ മോഹിത്ത് ജഡേയജ്ക്കു സമ്മാനിക്കുകയായിരുന്നു.

സൂര്യകുമാറിനെ പുറത്താക്കി ബ്രാവോ
സൂര്യകുമാറിനെയാണ് മുംബൈക്ക് അവസാനമായി നഷ്ടമായത്. 18ാം ഓവറിലെ അവസാന പന്തിലാണ് സൂര്യകുമാര്‍ ക്രീസ് വിട്ടത്. അപ്പോഴേക്കേും താരം 59 റണ്‍സെടുത്തിരുന്നു. 43 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. ബ്രാവോയുടെ ബൗളിങില്‍ സൂര്യകുമാറിന്റെ ക്യാച്ചെടുത്തത് ജഡേജയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications