IND vs ENG: 'ലങ്കയെ തൂത്തുവാരി, ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ല! വേണ്ടിവന്നാല്‍ ഇന്ത്യയെയും തുരത്തും'

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സാധ്യകളെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ഒവെയ്‌സ് ഷാ. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. സ്പിന്‍ ബൗളിങ് താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിനു മേല്‍ ഇന്ത്യക്കാണ് ആധിപത്യമെങ്കിലും സന്ദര്‍ശകരെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് ഷാ മുന്നറിയിപ്പ് നല്‍കി.
ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരാനായത് ഇന്ത്യന്‍ സാഹചര്യങ്ങളിലും ഇംഗ്ലണ്ടിനു തിളങ്ങാനാവുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെന്നൈയിലാണ് ആദ്യ രണ്ടു ടെസ്റ്റുകളും നടക്കുന്നത്. ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലാണ്.

പേസര്‍മാരുടെ പ്രകടനം
ലങ്കയ്‌ക്കെതിരായ 2-0ന്റെ ടെസ്റ്റ് പരമ്പര വിജയം വലിയ നേട്ടമാണ്. സത്യസന്ധധമായി പറഞ്ഞാല്‍ ഇംഗ്ലീഷ് സ്പിന്നര്‍മാരുടെ ബൗളിങ് ഈ പരമ്പരയില്‍ അത്ര മികച്ചതായി തോന്നിയിട്ടില്ല. എന്നിട്ടും ലങ്കയ്‌ക്കെതിരേ പരമ്പര നേടാന്‍ ടീമിനു കഴിഞ്ഞു.
പേസര്‍മാരുടെ പ്രകടനമായിരുന്നു പരമ്പരയില്‍ എടുത്തു പറയേണ്ട കാര്യം. സ്റ്റുവര്‍ട്ട് ബ്രോഡും ജിമ്മി ആന്‍ഡേഴ്‌സനും സ്പിന്നര്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ പിച്ചില്‍ നന്നായി പന്തെറിഞ്ഞുവെന്നും ഷാ വിലയിരുത്തി.

ഇന്ത്യക്കു അനുകൂലം
ഇന്ത്യയുടെ ശക്തമായ ബാറ്റിങ് ലൈനപ്പിനെതിരേ ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഈ പരമ്പരയില്‍ പരീക്ഷിക്കപ്പെടും. ചെന്നൈയിലെ സാഹചര്യങ്ങള്‍ ഇംഗ്ലണ്ടിനേക്കാള്‍ യോജിക്കുന്നത് ഇന്ത്യക്കാണ്. സ്പിന്‍ ബൗളിങ് ആക്രമണം താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിനു മേല്‍ ഇന്ത്യക്കാണ് ആധിപത്യം.
ഏഷ്യന്‍ സാഹചര്യങ്ങളിലും തിളങ്ങാന്‍ സാധിക്കുന്ന പേസ് ബൗളിങ് നിര ഇംഗ്ലണ്ടിനുണ്ട്. മാത്രമല്ല ഫാസ്റ്റ് ബൗളര്‍മാരുടെ ഒഴിവ് നികത്താന്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഉണ്ടെന്നതും ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടാണെനന്നു ഷാ വിശദമാക്കി.

ഇംഗ്ലണ്ടിനു ജയിക്കാനാവും
2012നു ശേഷം നാട്ടില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പോലും തോറ്റിട്ടില്ല. അവസാനമായി പരാജയമേറ്റു വാങ്ങിയത് ഇംഗ്ലണ്ടിനെതിരേയുമായിരുന്നു. ഇംഗ്ലീഷ് ടീമിനു ഈ നേട്ടം വീണ്ടും ആവര്‍ത്തിച്ച് എല്ലാവരെയും ആശ്ചര്യപ്പെടുത്താന്‍ കഴിയുമെന്നു ഷാ അഭിപ്രായപ്പെട്ടു.
ചെന്നൈയിലേതുമായി സാമ്യമുള്ള ലങ്കയില്‍ മികച്ച പ്രകടനം നടത്തുകയെന്നതായിരുന്നു നേരത്തേ ഇംഗ്ലണ്ടിനു മുന്നിലുള്ള വെല്ലുവിളി. ബോള്‍ നന്നായി ടേണ്‍ ചെയ്യുന്ന പിച്ചുകളാണ് രണ്ടിടങ്ങിലേതും. അതുകൊണ്ടു തന്നെ എങ്ങനെ ഇവയെ നേരിടണമെന്ന കാര്യത്തില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കു ധാരണ ലഭിച്ചിട്ടുണ്ടാവും. ഏഷ്യയില്‍ എങ്ങനെ വിജയിക്കാമെന്ന് ഇംഗ്ലണ്ടിനു ഇപ്പോള്‍ അറിയാമെന്നും ലങ്കയ്‌ക്കെതിരേ നല്ല പോരാട്ടാണ് ഇംഗ്ലീഷ് ടീം നടത്തിയതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications