Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ചെന്നൈ പുതിയ 'വീട്ടിലേക്ക്'... ഭാഗ്യം തുണയ്ക്കുമോ? ആദ്യ വിരുന്നുകാര്‍ രാജസ്ഥാന്‍

പൂനെ: രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍കിങ്‌സ് സീസണ്‍ തുടങ്ങിയപ്പോഴേക്കും 'വീട്' നഷ്ടമായിക്കഴിഞ്ഞു. ഹോംഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഒരു മല്‍സരം മാത്രം കളിക്കാനുള്ള ഭാഗ്യമേ സിഎസ്‌കെയ്ക്കുണ്ടായുള്ളൂ. കാവേരി പ്രക്ഷോഭത്തെ തുടര്‍ന്നു സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ചെന്നൈുടെ ഹോം മാച്ചുകള്‍ മാറ്റിയത്. പുതിയ ഹോംഗ്രൗണ്ടായ പൂനെയെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ ത്രില്ലൊന്നും പൂനെയില്‍ കളിക്കുമ്പോള്‍ തങ്ങള്‍ക്കു ലഭിക്കില്ലെന്നു ചെന്നൈക്കു നന്നായറിയാം. എങ്കിലും പൂനെ തങ്ങളുടെ ഭാഗ്യഗ്രൗണ്ടായി മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ചെന്നൈ ശേഷിക്കുന്ന ഹോം മാച്ചുകള്‍ക്കു തയ്യാറെടുക്കുന്നത്. വെള്ളിയാഴ്ച രാജസ്ഥാന്‍ റോയല്‍സുമായാണ് പുതിയ ഹോം ഗ്രൗണ്ടില്‍ ചെന്നൈ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.

ഗ്രൗണ്ട് പരിശോധിച്ചു

ഗ്രൗണ്ട് പരിശോധിച്ചു

പൂനെയിലെ തങ്ങളുടെ പുതിയ ഹോംഗ്രൗണ്ടിലെ പിച്ച് പരിശോധിക്കാന്‍ സിഎസ്‌കെ ഒഫീഷ്യലുകളായ കാശി വിശ്വനാഥന്‍, ജോര്‍ജ് ജോണ്‍ എന്നിവര്‍ എത്തിയിരുന്നു. ഇവിടെയുള്ള അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു ഉപയോഗിക്കുന്ന ഗ്രൗണ്ടായതിനാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നു വിശ്വനാഥന്‍ പറഞ്ഞു.
പിച്ച് ചെന്നൈയിലേതു പോലെ തങ്ങളുടെ ടീമിന് അനുയോജ്യമാണോയെന്നു സിഎസ്‌കെയുടെ ക്യുറേറ്റര്‍മാര്‍ പരിശോധിക്കുകയും ചെയ്യുമെന്നു അദ്ദേഹം വ്യക്തമാക്കി.

 ചെപ്പോക്കിലെ പിച്ച്

ചെപ്പോക്കിലെ പിച്ച്

ചെപ്പോക്കിലെ പിച്ചില്‍ പന്ത് അല്‍പ്പം വേഗം കുറഞ്ഞാണ് മൂവ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മീഡിയം പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെല്ലാം ഈ പിച്ചില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കും. പൂനെയിലെ പിച്ചിലും ഇതുപോലെ സ്ലോ ബൗളര്‍മാര്‍ക്കു ഗുണം ലഭിക്കുമോയെന്നാണ് അറിയാനുള്ളതെന്നു വിശ്വനാഥന്‍ പറഞ്ഞു.
നേരത്തേ ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്‍റ്സിനൊപ്പം നിലവിലെ ചെന്നൈ ക്യാപ്റ്റനായ എംഎസ് ധോണി പൂനെയില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചു വ്യക്തമായ ധാരണ ധോണിക്കുണ്ടെന്നത് ചെന്നൈക്കു മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഫ്‌ളെമിങും പൂനെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു

ഫ്‌ളെമിങും പൂനെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചു

ധോണി മാത്രമല്ല ഇപ്പോള്‍ ചെന്നൈ ടീമിന്റെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിങും നേരത്തേ പൂനെയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പൂനെ ഫൈനലില്‍ കടന്നപ്പോള്‍ ഫ്‌ളെമിങായിരുന്നു ടീമിന്റെ മുഖ്യ കോച്ച്. അന്നു ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു പൂനെ പരാജയപ്പെടുകയായിരുന്നു.
ധോണിയും ഫ്‌ളെമിങും മാത്രമല്ല ഇപ്പോള്‍ ചെന്നൈ നിരയിലുള്ള ഫഫ് ഡു പ്ലെസിസ്, ഇമ്രാന്‍ താഹിര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരും നേരത്തേ പൂനെയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

ചെന്നൈ വിടുന്നതില്‍ ദുഖമെന്ന് ഫ്‌ളെമിങ്

ചെന്നൈ വിടുന്നതില്‍ ദുഖമെന്ന് ഫ്‌ളെമിങ്

ഹോംഗ്രൗണ്ടായ ചെന്നൈ വിടുന്നത് തീര്‍ച്ചയായും ദുഖമുണ്ടാക്കുന്നതാണെന്നു ചെന്നൈയില്‍ നിന്നും പൂനെയിലേക്കു യാത്ര തിരിക്കുന്നതിനു മുമ്പ് കോച്ച് ഫ്‌ളെമിങ് പറഞ്ഞു. ക്രിക്കറ്റിനും സിഎസ്‌കെയ്ക്കും തമിഴ്‌നാട്ടിലെ ക്രിക്കറ്റ് പ്രേമികള്‍ നല്‍കിയ പിന്തുണയും സ്‌നേഹവുമൊന്നും വിസ്മരിക്കാനാവില്ല. സംസ്ഥാനത്ത് ഇപ്പോഴുള്ള പ്രശ്‌നങ്ങളില്‍ എത്രയും വേഗം പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈ ടീമിന് വളരെ വലിയ പിന്തുണയേകിയ എല്ലാവരോടും നന്ദി പറയുന്നതായും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 19, 2018, 14:56 [IST]
Other articles published on Apr 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+