IPL 2021: ഏപ്രില്‍ 11ന് തുടക്കം, 'കാരവന്‍ മോഡല്‍', അഞ്ചു വേദികള്‍- നിര്‍ണായക സൂചനകള്‍ പുറത്ത്
ഐപിഎല്ലിന്റെ 14ാം സീസണിനുള്ള വേദികളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെയാവും നടക്കുക. കഴിഞ്ഞ സീസണിലെ ഐപിഎല്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്നു യുഎഇയിലേക്കു മാറ്റിയിരുന്നു.
ഇത്തവണ ടൂര്‍ണമെന്റ് ഇവിടെ സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ അഞ്ചു നഗരങ്ങളെയാണ് ഇപ്പോള്‍ ബിസിസിഐ വേദികളായി തിരഞ്ഞെടുത്തിരിക്കുന്നത്.

കാരവന്‍ മോഡല്‍
കഴിഞ്ഞ ഐപിഎല്ലിലേതു പോലെ 'കാരവന്‍ മോഡല്‍' രീതിയില്‍ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. അതായാത് രണ്ടു ഗ്രൂപ്പുകളിലായി ടീമുകളെ തരംതിരിക്കും. ഓരോ ഗ്രൂപ്പും അവരുടെ ഒരു സെറ്റ് മല്‍സരങ്ങള്‍ ഒരേ നഗരത്തില്‍ തന്നെ കളിക്കും. അതിനു ശേഷമായിരിക്കും രണ്ടാം പാദ മല്‍സരങ്ങള്‍ക്കായി മറ്റു നഗരങ്ങളിലേക്കു തിരിക്കുന്നത്. കൊവിഡ് ഭീഷണിയുള്ളതിനാല്‍ താരങ്ങളുടെ യാത്ര പരമാവധി കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

ഐപിഎല്‍ ഭരണസമിതി യോഗം
ഐപില്ലിന്റെ വേദി, തിയ്യതി, മല്‍സരക്രമം എന്നിവ തീരുമാനിക്കുന്നതിനായി ഐപിഎല്‍ ഭരണസമിതി യോഗം മാര്‍ച്ച് ആദ്യവാരം തന്നെ നടന്നേക്കുമെന്നാണ് സൂചനകള്‍. ഐപിഎല്ലിന്റെ പുതിയ സീസണുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരെ സംബന്ധിച്ച് അടുത്ത യോഗത്തില്‍ എടുക്കേണ്ട ഏറ്റവും നിര്‍ണായക തീരുമാനം ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താന്‍ കഴിയുമോയെന്നതിനെക്കുറിച്ചാണ്.

ബാക്കപ്പ് വേദിയായി യുഎഇയും
ഇന്ത്യയില്‍ ഐപിഎല്‍ സംഘടിപ്പിക്കുകയെന്നത് അസാധ്യമാണെങ്കില്‍ ബാക്കപ്പ് വേദിയായ യുഎഇയിലേക്കു തന്നെ മാറ്റേണ്ടിവരും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ബിസിസിഐയെ ആശങ്കയിലാക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതു കാരണം തങ്ങള്‍ ഇപ്പോള്‍ അസ്വസ്ഥരാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

എപ്പോള്‍ തുടങ്ങും?
ഏപ്രില്‍ 11 മുതലായിരിക്കും ഐപിഎല്ലിന്റെ 14ാം സീസണ്‍ ആരംഭിച്ചേക്കുകയെന്നാണ് സൂചനകള്‍. തിയ്യതി ഔദ്യോഗികമായി ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര മാര്‍ച്ച് എട്ടിനാണ് അവസാനിക്കുന്നത്. അതിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞിരുന്നു.
ടൂര്‍ണമെന്റിന് ഒരു മാസം മുമ്പെങ്കിലും മല്‍സരക്രമം തങ്ങള്‍ക്കു ലഭ്യമാക്കണമെന്നാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. എങ്കില്‍ മാത്രമേ ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ തങ്ങള്‍ക്കു നടത്താന്‍ കഴിയൂവെന്നും അവര്‍ അറിയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications