ടീം ഇന്ത്യയുടെ ലക്ഷ്യം പരമ്പര വിജയമോ? എങ്കില്‍ വരുത്തണം ഈ മാറ്റങ്ങള്‍, ഇല്ലെങ്കില്‍...

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും പോക്കറ്റിലാക്കുകയെന്നത് ടീം ഇന്ത്യക്കു എളുപ്പമാവില്ല. എട്ടു വിക്കറ്റിന്റെ ആധികാരിക ജയവുമായാണ് ഇന്ത്യ പരമ്പരയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു.
17ന് നടക്കാനിരിക്കുന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാത്തെയും കളിയില്‍ ജയിക്കുന്നവര്‍ക്കു ഇനി പരമ്പര പോക്കറ്റിലാക്കാം. എന്നാല്‍ അടുത്ത മല്‍സരത്തില്‍ ജയമാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേ തീരൂ.

രാഹുലിനു പകരം കാര്‍ത്തിക്
ഐപിഎല്ലില്‍ റണ്‍വേട്ട നടത്തിയ ലോകേഷ് രാഹുലിന് പക്ഷെ ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നില്ല. ടി20 പരമ്പരയിലെ ഒരു സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ശരാശരിയിലൊതുങ്ങുന്നു താരത്തിന്റെ പ്രകടനം. രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിനാണ് താരം പുറത്തായത്. ബാറ്റിങില്‍ നമ്പര്‍ മൂന്ന്, നാല് പൊസിഷനുകൡ രാഹുലിനെ ഇന്ത്യ പരീക്ഷിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല.
രാഹുലിനു പകരം ദിനേഷ് കാര്‍ത്തികിനൊണ് അവസാന കളിയില്‍ ഇന്ത്യ ഇറക്കേണ്ടത്. മികച്ച ഫോമില്‍ കളിക്കുന്ന കാര്‍ത്തികിനെപ്പോലൊരു താരത്തെ പുറത്തിരുന്നത് നീതീകരിക്കാനാവാത്തതാണ്. സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടാനും മധ്യ ഓവറുകള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും മിടുക്കനാണ് കാര്‍ത്തിക്.

കൗളിനു പകരം ഭുവനേശ്വര്‍ കുമാര്‍
ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പായി പുതുമുഖ പേസര്‍ സിദ്ധാര്‍ഥ് കൗള്‍ മാറിക്കഴിഞ്ഞു. ഐപിഎല്ലില്‍ വിക്കറ്റുകള്‍ വാരിക്കൂട്ടിയ കൗളിന്റെ നിഴല്‍ മാത്രമാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ കാണുന്നത്. ഒട്ടേറെ റണ്‍സ് വിട്ടുകൊടുക്കുന്ന അദ്ദേഹത്തിന് വിക്കറ്റെടുക്കാനും സാധിക്കുന്നില്ലെന്നതാണ് ഇന്ത്യക്കു തലവേദനയാവുന്നത്.
അവസാന കളിയില്‍ കൗളിനെ പുറത്തിരുത്തി പകരം ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ തിരിച്ചുവിളിക്കണം. രണ്ടാം ഏകദിനത്തില്‍ ഭുവിയുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രകടമായിരുന്നു.
ഫിറ്റ്‌നസില്ലാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തെ പുറത്തിരുത്തിയത്. ഫിറ്റാണെങ്കില്‍ അവസാന കളിയില്‍ തീര്‍ച്ചയായും ഭുവിയെ തിരിച്ചുവിളിക്കേണ്ടതുണ്ട്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications