Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മിഷന്‍ 2023 ലോകകപ്പ്: ടീം ഇന്ത്യക്കു വേണം ഈ മാറ്റങ്ങള്‍... ആശങ്ക ഒന്നില്‍ മാത്രം

ഇനി നമുക്ക് മുന്നിലുള്ളത് മിഷന്‍ 2023 ലോകകപ്പ് | Oneindia Malayalam

മുംബൈ: തുടര്‍ച്ചയായി രണ്ടാം ഏകദിന ലോകകപ്പിലും സെമി ഫൈനലെന്ന കടമ്പയില്‍ തട്ടി വീഴാനായിരുന്നു ടീം ഇന്ത്യയുടെ വിധി. 2015ല്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യക്കു മടക്കടിക്കറ്റ് നല്‍കിയതെങ്കില്‍ ഇത്തവണ ന്യൂസിലാന്‍ഡിന്റെ ഊഴമായിരുന്നു. ഇനി ഇന്ത്യക്കു കാത്തിരിപ്പിന്റെയും തയ്യാറെടുപ്പിന്റെയും കാലമാണ്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2023ല്‍ ഇന്ത്യയാണ് അടുത്ത ഏകദിന ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്.

2011ല്‍ സ്വന്തം നാട്ടില്‍ തന്നെ നടന്ന ലോകകപ്പിലാണ് ഇന്ത്യ അവസാനായി ചാംപ്യന്‍മാരായത്. അതുകൊണ്ടു തന്നെ 2023ലും സമാനമായ നേട്ടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഇതിനായി ചില തയ്യാറെടുപ്പുകളും മാറ്റങ്ങളും ഇന്ത്യ വരുത്തേണ്ടതുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ബാക്കപ്പ് ഓപ്പണര്‍ വേണം

ബാക്കപ്പ് ഓപ്പണര്‍ വേണം

നിലവില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഏകദിനത്തില്‍ ടീമിന്റെ ഓപ്പണര്‍മാര്‍. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം കൂടിയാണിത്. എന്നാല്‍ ഇവരിലൊരാള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ പകരമാരെന്ന ചോദ്യത്തിന് ഇന്ത്യക്കു ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ ധവാന്‍ പരിക്കുകാരണം പിന്‍മാറിപ്പോള്‍ ലേകോഷ് രാഹുലായിരുന്നു പകരമെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ചൊരു പ്രകടനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പലപ്പോഴും വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു.
മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരെപ്പോലുള്ള യുവതാരങ്ങളെ ബാക്കപ്പ് ഓപ്പണര്‍ സ്ഥാനത്തേക്കു ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. അടുത്ത ലോകകപ്പില്‍ ഇവരില്‍ ആരായിരിക്കും ഏറ്റവും മികച്ചവനെന്ന് അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഇന്ത്യക്കു തിരിച്ചറിയാന്‍ കഴിയൂ.

നാലാം നമ്പര്‍ താരം

നാലാം നമ്പര്‍ താരം

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന നാലാം നമ്പറില്‍ മികച്ചൊരു ബാറ്റ്‌സ്മാന്‍ ഇല്ലെന്നതായിരുന്നു. അടുത്ത ലോകകപ്പിന് മുമ്പെങ്കിലും ഇന്ത്യക്കു ഈ പൊസിഷനില്‍ മികച്ചൊരാളെ കണ്ടെത്തിയേ തീരൂ. 2015ലെ ലോകകപ്പ് മുതല്‍ പത്തിലധികം താരങ്ങളെയാണ് ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിച്ചു നോക്കിയത്. പക്ഷെ അവര്‍ക്കാര്‍ക്കും അധികകാലം ഈ റോളില്‍ തുടരാനായില്ല.
അടുത്ത ലോകകപ്പില്‍ ആരാവും നാലാമനായി ഇറങ്ങുകയെന്ന് ഇന്ത്യക്ക് ഇനി കണ്ടെത്തേണ്ടതുണ്ട്. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ എന്നിവരെപ്പോലുള്ള യുവ താരങ്ങള്‍ ഈ പൊസിഷനില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്.

മറ്റൊരു സ്പിന്നര്‍

മറ്റൊരു സ്പിന്നര്‍

ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചഹലിന്റെയും പ്രകടനം നിരാശാജനകമായിരുന്നു. രണ്ടു പേര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പില്‍ മികച്ചൊരു സ്പിന്നറെ കൂടി ഇന്ത്യ കണ്ടുവയ്‌ക്കേണ്ടതുണ്ട്.
ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ശ്രേയസ് ഗോപാലിനെ ഇന്ത്യക്കു അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരാവുന്നതാണ്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും വെടിക്കെട്ട് ഇന്നിങ്‌സ് കളിക്കാനുള്ള ശേഷി ശ്രേയസിന് മുതല്‍ക്കൂട്ടാണ്.

ധോണിയുടെ പകരക്കാരന്‍

ധോണിയുടെ പകരക്കാരന്‍

ഇന്ത്യക്കു ഏറ്റവുമധികം വെല്ലവിളിയുയര്‍ത്തുക ഇതു തന്നെയാവും. കാരണം ധോണിയെപ്പോലെ ടീമിന് ആശ്രയിക്കാവുന്ന ഒരു താരത്ത കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സമ്മര്‍ദ്ദഘട്ടങ്ങള്‍ ക്രീസിലെത്തി മികച്ച ഇന്നിങ്‌സുകള്‍ പടുത്തുയര്‍ത്തുന്നതില്‍ കേമനായ ധോണി, വിക്കറ്റ് കീപ്പിങിലും പകരം വയ്ക്കാനില്ലാത്ത താരമാണ്. 38 വയസ്സിലെത്തി നില്‍ക്കെ അടുത്ത ലോകകപ്പില്‍ ധോണിയുണ്ടാവില്ലെന്ന കാര്യമുറപ്പാണ്.
വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും ഒരുപോലെ കേമനായ താരത്തെ കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യക്കു ധോണിയുടെ അഭാവം നികത്താന്‍ കഴിയൂ. നിലവില്‍ റിഷഭ് പന്തിനെയാണ് ഇന്ത്യ ധോണിയുടെ പിന്‍ഗാമിയായി കണ്ടു വച്ചിരിക്കുന്നത്. എന്നാല്‍ ബാറ്റിങില്‍ മിടുക്കനാണെങ്കിലും വിക്കറ്റ് കീപ്പിങിലെ പോരായ്മകള്‍ പന്തിന് തിരിച്ചടിയാണ്. പന്തിനെക്കൂടാതെ മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയും ധോണിയുടെ സ്ഥാനത്ത് ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.

Story first published: Monday, July 22, 2019, 15:00 [IST]
Other articles published on Jul 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+