Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ വീക്ക്‌നെസ് ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍... ടീമിലെത്തിയത് അതിനു ശേഷം, വെളിപ്പെടുത്തി ശ്രേയസ്

മുംബൈ: നിശ്ചിത ഓവര്‍ ടീമിലെ നിര്‍ണായക ബാറ്റിങ് പൊസിഷനായ നാലാം നമ്പറില്‍ മികച്ചൊരു താരത്തെ തേടിയുള്ള ഇന്ത്യയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചത് മുംബൈ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരാണ്. പല താരങ്ങളെയും ഈ പൊസിഷനില്‍ ഇന്ത്യ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും ആര്‍ക്കും ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താനായില്ല. തുടര്‍ന്നാണ് ശ്രേയസിന്റെ വരവ്.

ആദ്യം ടീമിലെത്തിയ ശേഷം ശ്രേയസിനും പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. ഇതോടെ ടീമിനു പുറത്തായി. എന്നാല്‍ വീണ്ടും ടീമിലെത്തിയ ശേഷം ശ്രേയസ് ആളാകെ മാറി. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീം മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുത്ത താരം ടീമില്‍ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. രണ്ടാം വരവില്‍ എങ്ങനെയാണ് താന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രേയസ്.

ഓവര്‍ അഗ്രസീവ്

ഓവര്‍ അഗ്രസീവ്

ബാറ്റിങ് ശൈലിയില്‍ വരുത്തിയ ചില മാറ്റങ്ങളാണ് ടീം ഇന്ത്യയിലെ സ്ഥിരം അംഗമാവാന്‍ തന്നെ സഹായിച്ചതെന്നു ശ്രേയസ് വെളിപ്പെടുത്തി. സെലക്ടര്‍മാരുടെ ഉപദേശമാണ് തന്നെ ഇതിനു സഹായിച്ചതെന്നും താരം പറയുന്നു.
അമിതമായി അഗ്രസീവായി കളിക്കുന്ന താരമെന്നാണ് സെലക്ടര്‍മാര്‍ തന്നെക്കുറിച്ച് പറഞ്ഞതെന്നു ശ്രേയസ് വ്യക്തമാക്കി. എവിടെയാണ് തനിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെന്ന് സെലക്ടമാരോട് നേരിട്ട് ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നീ ഓവര്‍ അഗ്രസീവാണെന്നായിരുന്നു അവരുടെ മറുപടി. ഉയര്‍ന്ന നിലവാരമുള്ള മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ ഒരു ബൗളര്‍ മികച്ചൊരു പന്തെറിഞ്ഞാല്‍ നിനക്കു പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും സെലക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതായും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ് ശൈലി

ബാറ്റിങ് ശൈലി

സെലക്ടര്‍മാരുടെ നിര്‍ദേശം താന്‍ ശരിക്കും ഉള്‍ക്കൊള്ളുക തന്നെ ചെയ്തു. അവര്‍ നിര്‍ദേശിച്ചു പോലെ കളിക്കാനും അത് തന്നെ എങ്ങനെ സഹായിക്കുമെയന്നും നോക്കുവാനും തീരുമാനിച്ചതായി ശ്രേയസ് പറയുന്നു. കൂടുതല്‍ സമയം ക്രീസില്‍ പിടിച്ചുനിന്നു കളിക്കാനായാല്‍ അത് ഗുണം ചെയ്യുമെന്ന് ഇതോടെ തിരിച്ചറിഞ്ഞു. അതിനു ശേഷമാണ് കൂടുതല്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം തനിക്കു നടത്താന്‍ കഴിഞ്ഞതെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

ദേഷ്യം തോന്നി

ദേഷ്യം തോന്നി

ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ട ശേഷം പിന്നീട് തന്നെ തിരികെ വിളിക്കാതിരുന്നപ്പോള്‍ വളരെയധികം ദേഷ്യം തോന്നിയതായി ശ്രേയസ് വെളിപ്പെടുത്തി. എന്നാല്‍ ഇതിനെക്കുറിച്ച് ഇങ്ങനെ കൂടുതല്‍ ചിന്തിച്ചതു കൊണ്ടു കാര്യമില്ലെന്നു പിന്നീട് തിരിച്ചറിഞ്ഞു.
സ്വന്തം ബാറ്റിങും ജീവിതവും ആസ്വദിക്കാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ബാറ്റിങ് ആസ്വദിക്കുമ്പോള്‍ മാത്രമേ മികച്ച സ്‌കോറുകള്‍ നേടാന്‍ കഴിയൂ. റണ്‍സെടുക്കുകയെന്ന ജോലി താന്‍ വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരുന്നു. ഒരു ദിവസം ദേശീയ ടീമിലേക്കു തന്നെ വിളിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായും ശ്രേയസ് വിശദമാക്കി.

ആദ്യമായി ടീമിലെത്തിയത്

ആദ്യമായി ടീമിലെത്തിയത്

2017ലാണ് ശ്രേയസ് ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയത്. എന്നാല്‍ സെലക്ടര്‍മാരുടെ പ്രശംസ പിടിച്ചു പറ്റാന്‍ താരത്തിനായില്ല. ഇതോടെ ദേശീയ ടീമിനു പുറത്താവുകയും ചെയ്തു. 2019ലെ ഏകദിന ലോകകപ്പില്‍ മികച്ചൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ ഇന്ത്യ തേടിക്കൊണ്ടിരുന്നെങ്കിലും ശ്രേയസിനെ ടീമിലേക്കു പരിഗണിച്ചില്ല.
എന്നാല്‍ ലോകകപ്പിനു ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ താരം ദേശീയ ടീമില്‍ മടങ്ങിയെത്തി. പിന്നീട് ശ്രേയസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രേയസ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി. അവസാനമായി നടന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലും താരം കസറിയിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ശ്രേയസ്.

Story first published: Monday, April 6, 2020, 10:02 [IST]
Other articles published on Apr 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+